റ​വ​ന്യു ജി​ല്ലാ സ്കൂ​ൾ കാ​യി​ക​മേ​ള​യ്ക്കു ക്രോ​സ് ക​ൺ​ട്രി​യോ​ടെ തു​ട​ക്കം
Friday, November 8, 2019 1:33 AM IST
ക​ണ്ണൂ​ർ: റ​വ​ന്യു ജി​ല്ലാ സ്കൂ​ൾ കാ​യി​ക​മേ​ള​യ്ക്കു മാ​ങ്ങാ​ട്ടു​പ​റ​ന്പ് യൂ​ണി​വേ​ഴ്സി​റ്റി സി​ന്ത​റ്റി​ക് ട്രാ​ക്കി​ൽ തു​ട​ക്ക​മാ​യി. ഇ​ന്ന​ലെ രാ​വി​ലെ ന​ട​ന്ന ക്രോ​സ് ക​ൺ​ട്രി​യോ​ടെ​യാ​ണ് കാ​യി​ക​മേ​ള​യ്ക്കു തു​ട​ക്ക​മാ​യ​ത്.
ഇ​ന്നു രാ​വി​ലെ 7.30 ന് ​ക​ണ്ണൂ​ര്‍ വി​ദ്യാ​ഭ്യാ​സ ഉ​പ​ഡ​യ​റ​ക്ട​ര്‍ ടി.​പി. നി​ര്‍​മ​ല​ദേ​വി പ​താ​ക ഉ​യ​ര്‍​ത്തു​ന്ന​തോ​ടു​കൂ​ടി ട്രാ​ക്ക് ആ​ൻ​ഡ് ഫീ​ൽ​ഡ് മ​ത്സ​ര​ങ്ങ​ള്‍ ആ​രം​ഭി​ക്കു​മെ​ന്ന് സം​ഘാ​ട​ക​ര്‍ പ​ത്ര​സ​മ്മേ​ള​ന​ത്തി​ല്‍ അ​റി​യി​ച്ചു. രാ​വി​ലെ 9.30 ന് ​ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ.​വി. സു​മേ​ഷ് മേ​ള​യു​ടെ ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ക്കും. ആ​ന്തൂ​ര്‍ മു​നി​സി​പ്പ​ൽ ചെ​യ​ര്‍​പേ​ഴ്‌​സ​ണ്‍ പി.​കെ. ശ്യ​ാമള വി​ശി​ഷ്ടാ​തി​ഥി​യാ​കും. 15 സ​ബ്ജി​ല്ല​ക​ളി​ല്‍ നി​ന്ന് 800 ല്‍ ​പ​രം മ​ത്സ​രാ​ര്‍​ഥി​ക​ള്‍ പ​ങ്കെ​ടു​ക്കും. സ്‌​പോ​ര്‍​ട്‌​സ് ഡി​വി​ഷ​ന്‍ ക​ണ്ണൂ​ര്‍, സാ​യി ത​ല​ശേ​രി എ​ന്നി​വ​യി​ല്‍​നി​ന്നു​ള്ള താ​ര​ങ്ങ​ളും മ​ത്സ​ര​ത്തി​ല്‍ പ​ങ്കെ​ടു​ക്കും. ഇ​ന്ന് ഷോ​ട്ട്പു​ട്ട്, ഡി​സ്കസ്, ഹൈ​ജം​പ്, 300 മീ​റ്റ​ർ ഓ​ട്ടം, 400 മീ​റ്റ​ർ, 100 മീ​റ്റ​ർ, 1500 മീ​റ്റ​ർ ഓ​ട്ട​മ​ത്സ​ര​ങ്ങ​ളും റി​ലേ​യു​ടെ ഫൈ​ന​ൽ മ​ത്സ​ര​ങ്ങ​ളും ന​ട​ക്കും. നാ​ളെ 5000, 3000 മീ​റ്റ​ർ ന​ട​ത്ത മ​ത്സ​ര​ങ്ങ​ളും ഹാ​മ​ർ​ത്രോ, പോ​ൾ വാ​ൾ​ട്ട്, ജാ​വ​ലി​ൻ, ട്രി​പ്പി​ൾ ജം​പ്, 200 മീ​റ്റ​ർ ഓ​ട്ടം, 4-400 മീ​റ്റ​ർ റി​ലേ മ​ത്സ​ര​ങ്ങ​ളു​ടെ ഫൈ​ന​ലും ന​ട​ക്കും.
സി​ന്ത​റ്റി​ക് ട്രാ​ക്കി​ൽ ക​ണ്ണൂ​ർ ജി​ല്ല​യി​ൽ ആ​ദ്യ​മാ​യാ​ണ് ജി​ല്ലാ കാ​യി​ക​മേ​ള ന​ട​ക്കു​ന്ന​ത്. സ​മാ​പ​ന സ​മ്മേ​ള​നം നാ​ളെ വൈ​കു​ന്നേ​രം നാ​ലി​ന് ത​ളി​പ്പ​റ​ന്പ് മു​നി​സി​പ്പൽ ചെ​യ​ർ​മാ​ൻ മ​ഹ​മൂ​ദ് അ​ള്ളാ​കു​ളം ഉ​ദ്ഘാ​ട​നം ചെ​യ്യും. ജി​ല്ലാ പ​ഞ്ചാ​യ​ത്ത് സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ കെ.​പി. ജ​യ​ബാ​ല​ൻ സ​മ്മാ​ന​ദാ​നം നി​ർ​വ​ഹി​ക്കും.
പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ ടി.​പി. നി​ര്‍​മ​ലാ​ദേ​വി, അ​ന്‍​സാ​രി തി​ല്ല​ങ്കേ​രി, പി.​പി. മു​ഹ​മ്മ​ദ​ലി, വി.​സി. താ​ജു​ദ്ദീ​ന്‍, പി. ​നാ​രാ​യ​ണ​ന്‍ കു​ട്ടി, കെ. ​ശ്രീ​ജി​ത്ത് കു​മാ​ര്‍ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.