ഫ​ക്കീ​റി​ന് ഓ​ർ​മ​ക​ൾ തി​രി​ച്ചു​കി​ട്ടി; ഉ​റ്റ​വ​രേ​യും
Friday, November 8, 2019 1:33 AM IST
ഇ​രി​ട്ടി: ക​ഴി​ഞ്ഞ മൂ​ന്നു വ​ര്‍​ഷ​മാ​യി ത​ങ്ങ​ൾ​ക്കൊ​പ്പം ക​ഴി​ഞ്ഞി​രു​ന്ന ഫ​ക്കീ​ര്‍ ത​ന്‍റെ ബ​ന്ധു​ക്ക​ളെ തി​രി​ച്ച​റി​ഞ്ഞ​തി​ന്‍റെ സ​ന്തോ​ഷ​ത്തി​ലാ​ണ് വ​ള​വു​പാ​റ ആ​ശ്ര​യ ഭ​വ​ന്‍ അ​ധി​കൃ​ത​ര്‍. മം​ഗ​ലാ​പു​രം ഗു​ജ​ലി വി​ല്ലേ​ജി​ലെ താ​മ​സ​ക്കാ​ര​നാ​യ ഫ​ക്കീ​റി​നെ കാ​ഴ്ച​ന​ഷ്ട​പ്പെ​ട്ട് ബോ​ധ​മി​ല്ലാ​ത്ത അ​വ​സ്ഥ​യി​ല്‍ മൂ​ന്നു വ​ര്‍​ഷം മു​ന്പാ​ണ് മം​ഗ​ലാ​പു​രം വെ​ന്‍​ലോ​ക്ക് ആ​ശു​പ​ത്രി​യി​ല്‍ ആ​ശ്ര​യ​ഭ​വ​ന്‍ അ​ധി​കൃ​ത​ര്‍ കാ​ണു​ന്ന​ത്. അ​ന്നു​ത​ന്നെ ആ​ശ്ര​യ​ഭ​വ​നി​ലേ​ക്ക് കൂ​ട്ടി​ക്കൊ​ണ്ടു​വ​ന്ന ഫ​ക്കീ​ര്‍ മൂ​ന്നു വ​ര്‍​ഷ​ത്തെ ചി​കി​ത്സ​ക​ള്‍​ക്ക് ശേ​ഷം ഓ​ര്‍​മ തി​രി​കെ​ക്കി​ട്ടു​ക​യും വീ​ട്ടു​കാ​രെ​ക്കു​റി​ച്ച് വി​വ​രം ന​ല്‍​കു​ക​യു​മാ​യി​രു​ന്നു.
തു​ട​ര്‍​ന്ന് ഡ​യ​റ​ക്ട​ര്‍ റെ​ജി ജോ​ര്‍​ജും ടീം ​അം​ഗ​ങ്ങ​ളും സി​സ്റ്റ​ര്‍ ജാ​ന​റ്റി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ ഫ​ക്കീ​റി​നെ സ്വ​ന്തം ഭ​വ​ന​ത്തി​ല്‍ എ​ത്തി​ക്കു​ക​യാ​യി​രു​ന്നു. അ​വി​ടെ ഭാ​ര്യ ര​മ​യും മൂ​ത്ത മ​ക​ന്‍ രാ​മ​ന്‍, ഫ​ക്കീ​റി​ന്‍റെ സ​ഹോ​ദ​ര​ങ്ങ​ള്‍ എ​ന്നി​വ​ര്‍ ചേ​ര്‍​ന്ന് ആ​ശ്ര​യ ഭ​വ​ന്‍ അം​ഗ​ങ്ങ​ളെ സ്വീ​ക​രി​ച്ചു. നാ​ലു​വ​ര്‍​ഷം മു​ന്പ് വീ​ട്ടി​ല്‍ നി​ന്നു​പോ​യ ഫ​ക്കീ​ര്‍ വ​ഴി​യ​രി​കി​ല്‍ വീ​ണ് അ​ബോ​ധാ​വ​സ്ഥ​യി​ലാ​കു​ക​യാ​യി​രു​ന്നു. ആ​ളെ തി​രി​ച്ച​റി​യാ​തെ നാ​ട്ടു​കാ​ര്‍ വെ​ന്‍​ലോ​ക്ക് ആശു​പ​ത്രി​യി​ൽ എ​ത്തി​ക്കു​ക​യും അ​നാ​ഥ വാ​ര്‍​ഡി​ല്‍ ചി​കി​ത്സ​യി​ല്‍ ക​ഴി​യു​ക​യു​മാ​യി​രു​ന്നു. ഈ ​സ​മ​യം ആ​ശ്ര​യ ഭ​വ​ന്‍ അ​ധി​കൃ​ത​ര്‍ ആ​ശു​പ​ത്രി​യി​ല്‍ രോ​ഗീ​സ​ന്ദ​ര്‍​ശ​നം ന​ട​ത്തു​മ്പോ​ഴാ​ണ് ഫ​ക്കീ​റി​നെ ക​ണ്ടെ​ത്തി​യ​ത്.