കെ​പി​സി​ടി​എ നേ​തൃ​ത്വ പ​രി​ശീ​ല​ന ക്യാ​ന്പ് ഇ​ന്ന് തു​ട​ങ്ങും
Saturday, November 9, 2019 1:25 AM IST
ക​ണ്ണൂ​ര്‍: കേ​ര​ള പ്രൈ​വ​റ്റ് കോ​ള​ജ് ടീ​ച്ചേ​ഴ്‌​സ് അ​സോ​സി​യേ​ഷ​ന്‍ (കെ​പി​സി​ടി​എ) സം​സ്ഥാ​ന നേ​തൃ​ത്വ പ​രി​ശീ​ല​ന ക്യാ​ന്പ് ഇ​ന്നും നാ​ളെ​യും ശി​ക്ഷ​ക്സ​ദ​നി​ല്‍ ന​ട​ക്കും. ഇ​ന്നു രാ​വി​ലെ 9.30ന് ​ക്യാ​മ്പി​ന്‍റെ ഔ​പ​ചാ​രി​ക ഉ​ദ്ഘാ​ട​നം കെ.​സി. ജോ​സ​ഫ് എം​എ​ൽ​എ നി​ർ​വ​ഹി​ക്കും. സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് ഡോ.​യു.​അ​ബ്ദു​ൾ​ക​ലാം അ​ധ്യ​ക്ഷ​നാ​കും. സ​ണ്ണി ജോ​സ​ഫ് എം​എ​ല്‍​എ, മേ​യ​ര്‍ സു​മാ ബാ​ല​കൃ​ഷ്ണ​ന്‍ എ​ന്നി​വ​ർ പ​ങ്കെ​ടു​ക്കും.
സാം​സ്‌​കാ​രി​ക സെ​ക്‌ഷന്‍ രാ​വി​ലെ 11.30ന് ​രാ​ജ്‌​മോ​ഹ​ന്‍ ഉ​ണ്ണി​ത്താ​ന്‍ എം​പി ഉ​ദ്ഘാ​ട​നം ചെ​യ്യും. ഉ​ച്ച​യ്ക്ക് ര​ണ്ടി​ന് സം​ഘ​ട​നാ സെ​ക്‌ഷന്‍ കെ.​സി.​ജോ​സ​ഫ് എം​എ​ല്‍​എ ഉ​ദ്ഘാ​ട​നം ചെ​യ്യും. നാ​ളെ രാ​വി​ലെ 11.30ന് ​സ​മാ​പ​ന സ​മ്മേ​ള​നം കെ.​സു​ധാ​ക​ര​ന്‍ എം​പി ഉ​ദ്ഘാ​ട​നം ചെ​യ്യും. വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ ഡോ. ​പ്രേ​മ​ച​ന്ദ്ര​ന്‍ കീ​ഴോ​ത്ത്, ഡോ.​ആ​ര്‍.​കെ.​ബി​ജു, ഡോ.​വി.​ടി.​വി മോ​ഹ​ന​ന്‍, ഡോ.​എ.​എം. വി​ജേ​ഷ് എ​ന്നി​വ​ര്‍ പ​ങ്കെ​ടു​ത്തു.