ചെ​റു​പു​ഴ​യി​ൽ ആ​യി​ര​ങ്ങ​ൾ അ​ണി​നി​ര​ന്ന ക​ർ​ഷ​ക റാ​ലി
Saturday, November 9, 2019 1:29 AM IST
ചെ​റു​പു​ഴ: ഉ​ത്ത​ര​മ​ല​ബാ​ർ ക​ർ​ഷ​ക പ്ര​ക്ഷോ​ഭ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ചെ​റു​പു​ഴ​യി​ൽ ന​ട​ന്ന പൊ​തു​യോ​ഗ​ത്തി​ന് മു​ന്നോ​ടി​യാ​യി ആ​യി​ര​ങ്ങ​ൾ പ​ങ്കെ​ടു​ത്ത ക​ർ​ഷ​ക​റാ​ലി ന​ട​ന്നു. കാ​ക്കേ​ഞ്ചാ​ലി​ൽ നി​ന്നു​മാ​രം​ഭി​ച്ച റാ​ലി​യി​ൽ സ്ത്രീ​ക​ളും കു​ട്ടി​ക​ളും ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​ർ പ്ല​ക്കാ​ർ​ഡു​ക​ളു​മേ​ന്തി അ​ണി​നി​ര​ന്നു.
മു​ദ്രാ​വാ​ക്യ​ങ്ങ​ൾ വി​ളി​ച്ച് യു​വ​ജ​ന​ങ്ങ​ളും വൈ​ദി​ക​രും സി​സ്റ്റേ​ഴ്‌​സും റാ​ലി​യി​ൽ പ​ങ്കാ​ളി​ക​ളാ​യി. ക​ർ​ഷ​ക​രു​ടെ ദു​രി​ത​ങ്ങ​ൾ ഓ​ർ​മി​പ്പി​ക്കു​ന്ന നി​ശ്ച​ല​ദൃ​ശ്യ​ങ്ങ​ളും റാ​ലി​യു​ടെ ഭാ​ഗ​മാ​യി. ചെ​റു​പു​ഴ ടൗ ​ണി​ൽ ബ​സ്‌സ്റ്റാ​ൻ​ഡ് ചു​റ്റി റാ​ലി പൊ​തു​യോ​ഗ​സ്ഥ​ല​ത്ത് സ​മാ​പി​ച്ചു.
ക​ർ​ഷ​ക​രോ​ടു​ള്ള സ​ർ​ക്കാ​രു​ക​ളു​ടെ അ​വ​ഗ​ണ​ന​യ്ക്ക് ശ​ക്ത​മാ​യ താ​ക്കീ​താ​യി മാ​റി ക​ർ​ഷ​ക റാ​ലി. റാ​ലി​ക്കു ശേ​ഷം പു​ളി​ങ്ങോം ഇ​ട​വ​ക​യി​ലെ യു​വ​ജ​ന​ങ്ങ​ൾ അ​വ​ത​രി​പ്പി​ച്ച ക​ർ​ഷ​ക​രു​ടെ വേ​ദ​ന​ക​ൾ വി​ളി​ച്ചോ​തു​ന്ന ദൃ​ശ്യാ​വി​ഷ്കാ​രം ഏ​റെ ശ്ര​ദ്ധേ​യ​മാ​യി.