കാ​ലാ​വ​സ്ഥാവ്യ​തി​യാ​നം; സം​വാ​ദം ന​ട​ത്തി
Saturday, November 9, 2019 1:30 AM IST
പി​ലാ​ത്ത​റ: പ്ര​ശ​സ്ത പ​രി​സ്ഥി​തി ഗ​വേ​ഷ​ക​നും ഐ​ക്യ​രാ​ഷ്‌​ട്ര സ​ഭ​യു​ടെ പാ​രി​സ്ഥി​തി​ക വി​ഷ​യ​ങ്ങ​ളി​ലെ മു​ൻ ഉ​പ​ദേ​ഷ്ടാ​വു​മാ​യ പ്ര​ഫ. സാ​ഗ​ർ​ധാ​ര​യു​മാ​യി കാ​ലാ​വ​സ്ഥാ വ്യ​തി​യാ​ന​വും ഭാ​വി​യി​ലെ ജ​ല​യു​ദ്ധ​ങ്ങ​ളും എ​ന്ന വി​ഷ​യ​ത്തി​ൽ സം​വാ​ദം ന​ട​ത്തി.
പി​ലാ​ത്ത​റ സെ​ന്‍റ് ജോ​സ​ഫ്സ് കോ​ള​ജ് സോ​ഷ്യ​ൽ വ​ർ​ക്ക് വ​കു​പ്പി​ന്‍റേ​യും ഐ​ക്യു​എ​സി​യു​ടെ​യും സം​യു​ക്താ​ഭി​മു​ഖ്യ​ത്തി​ൽ കോ​ള​ജ് ഓ​ഡി​റ്റോ​റി​യ​ത്തി​ലാ​ണ് സം​വാ​ദം സം​ഘ​ടി​പ്പി​ച്ച​ത്. പാ​രി​സ്ഥി​തി​ക സ​ന്തു​ലി​താ​വ​സ്ഥ​യ്ക്ക് അ​ത്യ​ന്താ​പേ​ക്ഷി​ത​മാ​യ ഊ​ർ​ജ-​ജ​ല-​സം​ര​ക്ഷ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ളെ​ക്കു​റി​ച്ചും പ്ര​കൃ​തി വി​ഭ​വ​ങ്ങ​ളു​ടെ അ​നി​യ​ന്ത്രി​ത​മാ​യ ഉ​പ​യോ​ഗം സൃ​ഷ്ടി​ക്കു​ന്ന കാ​ലാ​വ​സ്ഥാ വ്യ​തി​യാ​ന​ങ്ങ​ളെ​ക്കു​റി​ച്ചും ഭാ​വി​യി​ൽ നേ​രി​ടേ​ണ്ടി​വ​രു​ന്ന പ്ര​ത്യാ​ഘാ​ത​ങ്ങ​ളെ​ക്കു​റി​ച്ചും ച​ർ​ച്ച ചെ​യ്തു. കോ​ള​ജ് പ്രി​ൻ​സി​പ്പ​ൽ ഡോ. ​കെ.​സി. മു​ര​ളീ​ധ​ര​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
വൈ​സ് പ്രി​ൻ​സി​പ്പ​ൽ ഫാ. ​ജോ​ൺ​സ​ൺ സി​മേ​ത്തി, പ​രി​സ്ഥി​തി പ്ര​വ​ർ​ത്ത​ക​രാ​യ കെ. ​രാ​മ​ച​ന്ദ്ര​ൻ, എ​ൻ. സു​ബ്ര​ഹ്മ​ണ്യ​ൻ, സ​ജ്ജ​ൻ കു​മാ​ർ, കെ.​പി. വി​നോ​ദ് തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു. തു​ട​ർ​ന്ന് അ​ധ്യാ​പ​ക​രേ​യും വി​ദ്യാ​ർ​ഥി​ക​ളെ​യും പ​ങ്കെ​ടു​പ്പി​ച്ചു​ള്ള തു​റ​ന്ന സം​വാ​ദ​വും കോ​ള​ജ് അ​ങ്ക​ണ​ത്തി​ൽ ന​ട​ന്നു.