ഉ​ത്ത​ര​മ​ല​ബാ​ർ ക​ർ​ഷ​ക പ്ര​ക്ഷോ​ഭ​ം: പ​ന്തം കൊ​ളു​ത്തി പ്ര​ക​ട​നം ന​ട​ത്തി
Sunday, November 10, 2019 1:40 AM IST
ര​യ​റോം: ഉ​ത്ത​ര​മ​ല​ബാ​ർ ക​ർ​ഷ​ക പ്ര​ക്ഷോ​ഭ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ര​യ​റോം ടൗ​ണി​ൽ വി​ശ​ദീ​ക​ര​ണ യോ​ഗ​വും പ​ന്തം കൊ​ളു​ത്തി പ്ര​ക​ട​ന​വും ന​ട​ന്നു.
പ്ര​തി​ഷേ​ധ​ത്തി​ൽ സ്ത്രീ​ക​ള​ട​ക്കം നൂ​റു​ക​ണ​ക്കി​നു ക​ർ​ഷ​ക​ർ പ​ങ്കെ​ടു​ത്തു. ര​യ​റോം ദേ​വാ​ല​യ വി​കാ​രി ഫാ. ​ജോ​സ് കു​രീ​ക്കാ​ട്ട് ഉ​ദ്ഘാ​ട​നം ചെ​യ്തു.
ടോ​മി മൈ​ല​ക്കാ​ട്ട് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. എ​കെ​സി​സി ഗ്ലോ​ബ​ൽ ക​മ്മി​റ്റി സെ​ക്ര​ട്ട​റി ടോ​ണി പു​ഞ്ച​ക്കു​ന്നേ​ൽ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. ഖ​ലീ​ൽ റ​ഹ്‌​മാ​ൻ, ഷി​ബി സ​നീ​ഷ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. സി​ബി മാ​ലി​പ്പു​റം നേ​തൃ​ത്വം ന​ൽ​കി.
ഉ​ദ​യ​ഗി​രി: ഉ​ത്ത​ര മ​ല​ബാ​ർ ക​ർ​ഷ​ക പ്ര​ക്ഷോ​ഭ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ഉ​ദ​യ​ഗി​രി ഇ​ട​വ​ക​യി​ൽ കോ​ർ​ണ​ർ മീ​റ്റിം​ഗ് സം​ഘ​ടി​പ്പി​ച്ചു. ഇ​തോ​ട​നു​ബ​ന്ധി​ച്ച് പ​ന്തം​കൊ​ളു​ത്തി പ്ര​ക​ട​നം ന​ട​ത്തി.
ഉ​ദ​യ​ഗി​രി കു​രി​ശു​പ​ള്ളി​യു​ടെ സ​മീ​പ​ത്തു ന​ട​ന്ന യോ​ഗ​ത്തി​ൽ ത​ല​ശേ​രി അ​തി​രൂ​പ​ത വി​കാ​രി ജ​ന​റാ​ൾ വി​കാ​രി ജ​ന​റാ​ൾ ഫാ. ​ജോ​സ​ഫ് ഒ​റ്റ​പ്ലാ​ക്ക​ൽ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. ഫാ. ​ജോ​സ​ഫ് ക​ള​രി​ക്ക​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
‌ എ​കെ​സി​സി യൂ​ണി​റ്റ് പ്ര​സി​ഡ​ന്‍റ് ഫ്രാ​ൻ​സി​സ് ക​ള​പ്പു​ര​യ്ക്ക​ൽ ആ​ശം​സാ പ്ര​സം​ഗം ന​ട​ത്തി. പാ​രിഷ് കോ-​ഓ​ർ​ഡി​നേ​റ്റ​ർ ജോ​യി പൊ​ട്ടം​കു​ളം സ്വാ​ഗ​ത​വും കൈ​ക്കാ​ര​ൻ സ​ണ്ണി മ​ഠ​ത്തി​പ്പ​റ​ന്പി​ൽ ന​ന്ദി​യും പ​റ​ഞ്ഞു.