ക​ർ​ഷ​ക​രു​ടെ പ്ര​തി​ഷേ​ധം വോ​ട്ടാ​യി മാ​റു​ം: മാർ പാംപ്ലാനി
Sunday, November 10, 2019 1:40 AM IST
പ​യ്യാ​വൂ​ർ: ക​ർ​ഷ​ക​ർ വ​ർ​ഗബോ​ധ​മു​ള്ള​വ​രാ​യി മാ​റ​ണ​മെ​ന്നും ഒ​റ്റ​ക്കെ​ട്ടാ​യി അ​വ​കാ​ശ​ങ്ങ​ൾ​ക്കാ​യി പോ​രാ​ട​ണ​മെ​ന്നും ത​ല​ശേ​രി അ​തി​രൂ​പ​ത സ​ഹാ​യമെ​ത്രാ​ൻ മാ​ർ ജോ​സ​ഫ് പാം​പ്ലാ​നി.

ത​ല​ശേ​രി അ​തി​രൂ​പ​ത​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ക്കു​ന്ന ഉ​ത്ത​ര മ​ല​ബാ​ർ ക​ർ​ഷ​ക പ്ര​ക്ഷോ​ഭ​ത്തി​ന്‍റെ ഭാ​ഗ​മാ​യി പൈ​സ​ക്ക​രി ഫൊ​റോ​ന​യു​ടെ നേ​തൃ​ത്വ​ത്തി​ൽ പ​യ്യാ​വൂ​രി​ൽ ന​ട​ന്ന ക​ർ​ഷ​ക റാ​ലി​യും പൊ​തു​യോ​ഗ​വും ഉ​ദ്ഘാ​ട​നം ചെ​യ്തു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. ഗ​തി​കേ​ടി​ന്‍റെ ന​ടു​മു​റ്റ​ത്താ​ണ് നി​ൽ​ക്കു​ന്ന​തെ​ന്ന തി​രി​ച്ച​റി​വാ​ണ് ക​ർ​ഷ​ക​നെ തെ​രു​വി​ലി​റ​ങ്ങാ​ൻ പ്രേ​രി​പ്പി​ക്കു​ന്ന​ത്. നി​സാ​ര കാ​ര്യ​ങ്ങ​ൾ​ക്ക് ക​ർ​ഷ​ക​ർ തെ​രു​വി​ലി​റ​ങ്ങാ​റി​ല്ല.

ഇ​റ​ങ്ങി​യാ​ൽ ല​ക്ഷ്യം നേ​ടി​യെ​ടു​ക്കു​ക ത​ന്നെ ചെ​യ്യും. ക​ർ​ഷ​ക​നും ജീ​വി​ക്കാ​ൻ അ​വ​കാ​ശ​മു​ണ്ടെ​ന്ന് അ​റി​യാ​ക്കാ​നാ​ണീ സ​മ​ര​മെ​ന്നും ക​ർ​ഷ​ക​രു​ടെ പ്ര​തി​ഷേ​ധം വോ​ട്ടാ​യി മാ​റു​ക​ത​ന്നെ ചെ​യ്യു​മെ​ന്നും മാ​ർ പാം​പ്ലാ​നി പ​റ​ഞ്ഞു.പൈ​സ​ക്ക​രി ദേ​വ​മാ​താ ഫൊ​റോ​ന വി​കാ​രി ഫാ.​സെ​ബാ​സ്റ്റ്യ​ൻ പാ​ലാ​ക്കു​ഴി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

ഫാ. ​ഷി​ന്‍റോ ആ​ല​പ്പാ​ട്ട്, പ​യ്യാ​വൂ​ർ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഡെ​യ്സി ചി​റ്റൂ​പ്പ​റ​മ്പി​ൽ, വൈ​സ് പ്ര​സി​ഡ​ന്‍റ് ടി.​പി.​അ​ഷ്റ​ഫ്. ഫാ. ​ലൂ​ക്ക് പു​തൃ​ക്ക​യി​ൽ, അ​ബു​ബ​ക്ക​ർ ഹാ​ജി, പി.​എ​ൻ പ്ര​ഭാ​ക​ര​ൻ നാ​യ​ർ, പി.​എ​ൻ. ജ​യ​രാ​ജ്, സ്ക​റി​യ നെ​ല്ലം​കു​ഴി, ജോ​ൺ​സ​ൺ പൈ​മ്പി​ള്ളി, വി.​പി.​അ​ബ്ദു​ൾ ഖാ​ദ​ർ ഹാ​ജി, ബേ​ബി നെ​ട്ട​നാ​നി​യക്ക​ൽ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.പൊ​തു​യോ​ഗ​ത്തി​ന് മു​ന്നോ​ടി​യാ​യി പ​യ്യാ​വൂ​രി​ൽ ന​ട​ന്ന ക​ർ​ഷ​ക റാ​ലി​യി​ൽ ആ​യി​ര​ങ്ങ​ൾ അ​ണി​നി​ര​ന്നു.

പ​യ്യാ​വൂ​ർ സെ​ന്‍റ് ആ​ൻ​സ് സ്കൂ​ൾ ഗ്രൗ​ണ്ടി​ൽ നി​ന്ന് ആ​രം​ഭി​ച്ച റാ​ലി​യി​ൽ സ്ത്രീ​ക​ളും കു​ട്ടി​ക​ളു​മു​ൾ​പ്പെ​ടെ​യു​ള്ള​വ​ർ പ്ല​ക്കാ​ർ​ഡു​ക​ളു​മേ​ന്തി അ​ണി​നി​ര​ന്നു. യു​വ​ജ​ന​ങ്ങ​ളും വൈ​ദി​ക​രും സി​സ്റ്റേ​ഴ്സും റാ​ലി​ക​ളി​ൽ പ​ങ്കാ​ളി​ക​ളാ​യി. ക​ർ​ഷ​ക​രു​ടെ ദു​രി​ത​ങ്ങ​ൾ പ​റ​യു​ന്ന നി​ശ്ച​ല ദൃ​ശ്യ​ങ്ങ​ളും റാ​ലി​യു​ടെ ഭാ​ഗ​മാ​യി. പ​യ്യാ​വൂ​ർ ടൗ​ൺ ചു​റ്റി റാ​ലി പൊ​തു​യോ​ഗ സ്ഥ​ല​ത്ത് സ​മാ​പി​ച്ചു.