ഉ​ത്ത​ര​മ​ല​ബാ​ർ ക​ർ​ഷ​ക പ്ര​ക്ഷോ​ഭം: പ്ര​ചാ​ര​ണ​വാ​ഹ​ന ജാ​ഥ ന​ട​ത്തി
Sunday, November 10, 2019 1:44 AM IST
പ​യ്യ​ന്നൂ​ര്‍: കാ​ര്‍​ഷി​ക​വി​ള​ക​ളു​ടെ വി​ല​ത്ത​ക​ര്‍​ച്ച​യും വ​ന്യ​മൃ​ഗ​ങ്ങ​ളു​ടെ ആ​ക്ര​മ​ണ​വും മൂ​ലം ദു​രി​ത​മ​നു​ഭ​വി​ക്കു​ന്ന ക​ര്‍​ഷ​ക​രു​ടെ ക​ണ്ണീ​ര്‍ അ​ഗ്നി​യാ​യി മാ​റു​മെ​ന്നും ഈ ​അ​ഗ്നി​യി​ല്‍ ക​ര്‍​ഷ​ക​രെ അ​വ​ഗ​ണി​ക്കു​ന്ന രാ​ഷ്‌​ട്രീ​യ-​ഉ​ദ്യോ​ഗ​സ്ഥ-​ഭ​ര​ണ​വ​ര്‍​ഗം ക​ത്തി​ച്ചാ​മ്പ​ലാ​കു​മെ​ന്നും ഉ​ത്ത​ര​മ​ല​ബാ​ര്‍ ക​ര്‍​ഷ​ക​പ്ര​ക്ഷോ​ഭ ക​ണ്‍​വീ​ന​റും ഇ​ന്‍​ഫാം സം​സ്ഥാ​ന സെ​ക്ര​ട്ട​റി​യു​മാ​യ ഫാ.​ജോ​സ​ഫ് കാ​വ​നാ​ടി​യി​ല്‍.
കാ​ര്‍​ഷി​ക​മേ​ഖ​ല​യു​ടെ പ്ര​ശ്‌​ന​ങ്ങ​ള്‍​ക്ക് പ​രി​ഹാ​രം കാ​ണു​ക, ക​ര്‍​ഷ​ക ആ​ത്മ​ഹ​ത്യ ഇ​ല്ലാ​താ​ക്കു​ക, സു​ല​ഭ​മാ​യ മ​ദ്യം വി​ള​മ്പ​ല്‍ നി​ര്‍​ത്ത​ലാ​ക്കു​ക, ക​ര്‍​ഷ​ക​ന് പെ​ന്‍​ഷ​ന്‍ അ​നു​വ​ദി​ക്കു​ക എ​ന്നീ ആ​വ​ശ്യ​ങ്ങ​ളു​യ​ര്‍​ത്തി ‘നി​വ​ര്‍​ന്നു നി​ല്‍​ക്ക​ണം നാം ​നി​ല​പാ​ടു​ക​ളു​മാ​യി' എ​ന്ന മു​ദ്രാ​വാ​ക്യ​വു​മാ​യി ഉ​ത്ത​ര​മ​ല​ബാ​ര്‍ ക​ര്‍​ഷ​ക​പ്ര​ക്ഷോ​ഭ​ത്തി​ന്‍റെ ഭാ​ഗ​മാ​യു​ള്ള പ്ര​ചാ​ര​ണ വാ​ഹ​ന​ജാ​ഥ പ​യ്യ​ന്നൂ​രി​ല്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു ഫാ.​ജോ​സ​ഫ് കാ​വ​നാ​ടി​യി​ൽ.
പ​തി​നൊ​ന്നാം ശ​ന്പ​ള ക​മ്മീ​ഷ​ന്‍ ഉ​ദ്യോ​ഗ​സ്ഥ​ര്‍​ക്കാ​യി 15000 കോ​ടി രൂ​പ കൊ​ടു​ക്കു​മ്പോ​ള്‍ ക​ര്‍​ഷ​ക​ര്‍​ക്ക് 500 കോ​ടി രൂ​പ കൊ​ടു​ക്കാ​ന്‍​പോ​ലും ത​യാ​റാ​കു​ന്നി​ല്ല. ഇ​വി​ടു​ത്തെ രാ​ഷ്ട്രീ​യ-​ഉ​ദ്യോ​ഗ​സ്ഥ-​ഭ​ര​ണ​വ​ര്‍​ഗ കൂ​ട്ടു​കെ​ട്ടി​ല്‍ ത​ഴ​യ​പ്പെ​ട്ട ക​ര്‍​ഷ​ക​ര്‍ ആ​ത്മ​ഹ​ത്യ​യു​ടെ വ​ക്കി​ലാ​ണ്. ഇ​നി​യും ഈ ​അ​വ​ഗ​ണ​ന തു​ട​ര്‍​ന്നാ​ല്‍ പ്ര​തി​കൂ​ല കാ​ലാ​വ​സ്ഥ​യോ​ടും വ​ന്യ​മൃ​ഗ​ങ്ങ​ളോ​ടും ക​രി​മ്പാ​റ​ക്കെ​ട്ടു​ക​ളോ​ടും പൊ​രു​തി മ​ണ്ണി​ല്‍ ക​ന​കം വി​ള​യി​ച്ച ക​ര്‍​ഷ​ക​രു​ടെ രോ​ഷം അ​ഗ്നി​യാ​യി പ​ട​രു​മെ​ന്നും അ​തി​നെ ത​ട​ഞ്ഞു​നി​ര്‍​ത്താ​ന്‍ ഒ​രു ശ​ക്തി​ക്കു​മാ​കി​ല്ലെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.
ഫാ.​ജോ​ണ്‍ മു​ല്ല​ക്ക​ര അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ക​ത്തോ​ലി​ക്ക കോ​ണ്‍​ഗ്ര​സ് ഗ്ലോ​ബ​ല്‍ ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി ടോ​ണി പു​ഞ്ച​ക്കു​ന്നേ​ല്‍ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. ജാ​ഥാ​ക്യാ​പ്റ്റ​ന്‍ മാ​ണി പാ​ല​ക്ക​ല്‍, ഫാ.​ മ​നു മാ​പ്പി​ള​പ​റ​മ്പി​ല്‍, ഡോ.​ഡൊ​മി​നി​ക് പു​ളി​ക്ക​ല്‍, ജോ​ര്‍​ജ് വ​ട​ക​ര, മ​നോ​ജ് ശാ​സ്താം​പ​ട​വി​ല്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു. പ്ര​ചാ​ര​ണ വാ​ഹ​ന​ജാ​ഥ ത​ളി​പ്പ​റ​മ്പി​ല്‍ സ​മാ​പി​ച്ചു. ക​ര്‍​ഷ​ക​പ്ര​ക്ഷോ​ഭ​ത്തി​ന്‍റെ ഭാ​ഗ​മാ​യി 23ന് ​രാ​വി​ലെ 11 മു​ത​ല്‍ ത​ളി​പ്പ​റ​മ്പ് ടൗ​ണ്‍ സ്‌​ക്വ​യ​റി​ല്‍ അ​മ്മ​മാ​രു​ടെ അ​ടു​പ്പു​കൂ​ട്ടി സ​മ​ര​വും ഡി​സം​ബ​ര്‍ ഒ​ൻ​പ​തി​ന് ക​ണ്ണൂ​രി​ല്‍ പ്ര​ക്ഷോ​ഭ​റാ​ലി​യും സ​മ്മേ​ള​ന​വും ന​ട​ത്തും.