പൗ​ര​ത്വ​നി​യ​മം: സി​പി​എം പ​ന്തം കൊ​ളു​ത്തി പ്ര​ക​ട​നം നടത്തും
Thursday, December 12, 2019 1:53 AM IST
ക​ണ്ണൂ​ർ: മ​താ​ടി​സ്ഥാ​ന​ത്തി​ലു​ള്ള പൗ​ര​ത്വ​നി​യ​മ​ത്തി​ൽ പ്ര​തി​ഷേ​ധി​ച്ച്‌ സി​പി​എം ഇ​ന്ന് ജി​ല്ല​യി​ലെ മു​ഴു​വ​ൻ ലോ​ക്ക​ൽ ക​മ്മി​റ്റി​ക​ളു​ടെ​യും നേ​തൃ​ത്വ​ത്തി​ൽ പ​ന്തം കൊ​ളു​ത്തി പ്ര​ക​ട​നം ന​ട​ത്തും. നാ​ളെ 18 ഏ​രി​യ​ക​ളി​ലും കേ​ന്ദ്ര സ​ർ​ക്കാ​ർ സ്ഥാ​പ​ന​ങ്ങ​ളി​ലേ​ക്ക്‌ മാ​ർ​ച്ച്‌ ന​ട​ത്താ​നും ജി​ല്ലാ ക​മ്മി​റ്റി തീ​രു​മാ​നി​ച്ചു.​
ജ​ന​ങ്ങ​ളി​ൽ മ​ത​പ​ര​മാ​യ വി​വേ​ച​ന​ത്തി​നും ഭി​ന്നി​പ്പി​നും വ​ഴി​യൊ​രു​ക്കു​ന്ന പൗ​ര​ത്വ​നി​യ​മ​ഭേ​ദ​ഗ​തി രാ​ജ്യ​സ​ഭ​യും ക​ട​ന്ന​തോ​ടെ രാ​ജ്യ​ത്തെ നി​യ​മ​മാ​വു​ക​യാ​ണ്‌. മ​ത​നി​ര​പേ​ക്ഷ ഇ​ന്ത്യ​യെ മ​ത​രാ​ഷ്‌​ട്ര​മാ​ക്കി മാ​റ്റു​ന്ന ആ​പ​ൽ​ക്ക​ര​മാ​യ നീ​ക്ക​ത്തി​ലാ​ണ്‌ ബി​ജെ​പി സ​ർ​ക്കാ​രെ​ന്ന്‌ ധൃ​തി​പി​ടി​ച്ചു പാ​സാ​ക്കി​യെ​ടു​ത്ത നി​യ​മ​ഭേ​ദ​ദ​ഗ​തി​ക​ൾ വ്യ​ക്ത​മാ​ക്കു​ന്ന​തെ​ന്ന് ജി​ല്ലാ സെ​ക്ര​ട്ട​റി എം.​വി ജ​യ​രാ​ജ​ൻ പ്ര​സ്താ​വ​ന​യി​ൽ പ​റ​ഞ്ഞു.