വ​യോ​ജ​ന​ങ്ങ​ൾ​ക്ക് കൈ​ത്താ​ങ്ങാ​കാ​ൻ പോ​ലീ​സ്; നാളെ ​പ്ര​ത്യേ​ക യോ​ഗം
Saturday, January 25, 2020 1:36 AM IST
ക​ണ്ണൂ​ർ: സം​സ്ഥാ​ന​ത്തെ വ​യോ​ജ​ന സു​ര​ക്ഷ ഉ​റ​പ്പു​വ​രു​ത്ത​ന്ന​തി​നാ​യി ഈ ​റി​പ്പ​ബ്ലി​ക് ദി​ന​ത്തി​ല്‍ എ​ല്ലാ ജി​ല്ലാ പോ​ലീ​സ് ആ​സ്ഥാ​ന​ങ്ങ​ളി​ലും മു​തി​ര്‍​ന്ന പൗ​ര​ന്‍​മാ​രെ പ​ങ്കെ​ടു​പ്പി​ച്ച് പ്ര​ത്യേ​ക യോ​ഗം ന​ട​ത്തു​വാ​ന്‍ സം​സ്ഥാ​ന പോ​ലീ​സ് മേ​ധാ​വി ലോ​ക്നാ​ഥ് ബെ​ഹ്റ ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി​മാ​ര്‍​ക്ക് നി​ര്‍​ദേശം ന​ല്‍​കി. ഒ​റ്റ​യ്ക്ക് താ​മ​സി​ക്കു​ന്ന വ​യോ​ജ​ന​ങ്ങ​ള്‍​ക്ക് സു​ര​ക്ഷാ മു​ന്‍​ക​രു​ത​ലു​ക​ളും നി​ര്‍​ദേശ​ങ്ങ​ളും ന​ല്‍​കി വ​യോ​ജ​ന​സു​ര​ക്ഷ ഉ​റ​പ്പു​വ​രു​ത്തു​ക​യാ​ണ് യോ​ഗ​ത്തി​ന്‍റെ ല​ക്ഷ്യം.
വ​യോ​ജ​ന​ങ്ങ​ളു​ടെ ഒ​ത്തു​ചേ​ര​ലി​ല്‍ അ​വ​ര്‍ പ​ങ്കു​വ​യ്ക്കു​ന്ന പ്ര​ശ്ന​ങ്ങ​ളും നി​ര്‍​ദേശ​ങ്ങ​ളും അ​ഭി​പ്രാ​യങ്ങ​ളും ശ്ര​ദ്ധാ​പൂ​ര്‍​വം പ​രി​ഗ​ണി​ക്ക​ണം.
ഇ​ത്ത​രം നി​ര്‍​ദേശ​ങ്ങ​ള്‍ ക്രോ​ഡീ​ക​രി​ച്ച് സം​സ്ഥാ​ന പോ​ലീ​സ് മേ​ധാ​വി​ക്ക് റി​പ്പോ​ര്‍​ട്ട് ന​ല്‍​കാ​നാ​ണ് നി​ർ​ദേ​ശം.