ഡി​വൈ​എ​ഫ്ഐ നേ​താ​വി​ന്‍റെ വീ‌​ടി​നു നേ​രേ ആ​ക്ര​മ​ണം
Tuesday, January 28, 2020 1:26 AM IST
വ​ള​പ​ട്ട​ണം: ഡി​വൈ​എ​ഫ്ഐ ചി​റ​ക്ക​ൽ മേ​ഖ​ല വൈ​സ് പ്ര​സി​ഡ​ന്‍റ് സി.​അ​രു​ൺ​കു​മാ​റി​ന്‍റെ വീ​ടി​നു​നേരേ ആ​ക്ര​മ​ണം. ഞാ​യ​റാ​ഴ്ച രാ​ത്രി 11. 45 നാ​യി​രു​ന്നു സം​ഭ​വം. ബൈ​ക്കി​ൽ എ​ത്തി​യ എ​ട്ടം​ഗ​സം​ഘ​മാ​ണ് വീ​ടി​നു നേ​രെ ക​ല്ലെ​റി​ഞ്ഞ​തെ​ന്നു പ​രാ​തി​യി​ൽ പ​റ​യു​ന്നു.
സം​ഭ​വ​ത്തി​ൽ വ​ള​പ​ട്ട​ണം പോ​ലീ​സ് കേ​സെ​ടു​ത്തു. സി​പി​എം ക​ണ്ണൂ​ർ ഏ​രി​യ​സെ​ക്ര​ട്ട​റി കെ.​പി.​സു​ധാ​ക​ര​ൻ, ഏ​രി​യാ ക​മ്മി​റ്റി അം​ഗം പി.​പ്ര​ശാ​ന്ത​ൻ, കെ.​ബ​ഷീ​ർ എ​ന്നി​വ​ർ സം​ഭ​വ​സ്ഥ​ലം സ​ന്ദ​ർ​ശി​ച്ചു.
യാ​തൊ​രു രാ​ഷ്ട്രീ​യ​സം​ഘ​ർ​ഷ​വും നി​ല​നി​ൽ​ക്കാ​ത്ത ചി​റ​ക്ക​ൽ മേ​ഖ​ല​യി​ൽ ബോ​ധ​പൂ​ർ​വം പ്ര​ശ്ന​ങ്ങ​ൾ സൃ​ഷ്ടി​ക്കാ​നാ​ണ് ആ​ർ​എ​സ്എ​സ് നേ​തൃ​ത്വം ശ്ര​മി​ക്കു​ന്ന​തെ​ന്ന് സി​പി എം ​ഏ​രി​യ​ക​മ്മി​റ്റി പ്ര​സ്താ​വ​ന​യി​ൽ ആ​രോ​പി​ച്ചു. ആ​ക്ര​മ​ണ സം​ഭ​വ​ത്തി​ൽ പ്ര​തി​ഷേ​ധി​ച്ച് ഡി​വൈ​എ​ഫ്ഐ ചി​റ​ക്ക​ൽ മേ​ഖ​ല​ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ പ്ര​തി​ഷേ​ധ പ്ര​ക​ട​നം ന​ട​ത്തി.