പോ​ലീ​സി​നെ ആ​ക്ര​മി​ച്ച സം​ഭ​വ​ത്തി​ല്‍ മൂ​ന്നു​പേ​ര്‍ അ​റ​സ്റ്റി​ല്‍
Thursday, April 2, 2020 12:21 AM IST
ആ​ദൂ​ര്‍: പോ​ലീ​സു​കാ​രെ ആ​ക്ര​മി​ക്കു​ക​യും കൃ​ത്യ​നി​ര്‍​വ​ഹ​ണം ത​ട​സ​പ്പെ​ടു​ത്തു​ക​യും ചെ​യ്ത കേ​സി​ല്‍ മൂ​ന്നു പേ​ര്‍ അ​റ​സ്റ്റി​ല്‍. ദേ​ലം​പാ​ടി ക​ല്ല​ടു​ക്ക പ​ട്ടി​ക​ജാ​തി കോ​ള​നി​യി​ലെ പ്ര​ശാ​ന്ത്(27), സ​ന്തോ​ഷ് കു​മാ​ര്‍(26), ച​നി​യ​പ്പ(59) എ​ന്നി​വ​രെ​യാ​ണ് ആ​ദൂ​ര്‍ ഇ​ന്‍​സ്‌​പെ​ക്ട​ര്‍ പ്രേം​സ​ദ​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള പോ​ലീ​സ് സം​ഘം അ​റ​സ്റ്റ് ചെ​യ്ത​ത്.
26 ന് ​ഉ​ച്ച​യ്ക്ക് 12.30 ഓ​ടെ​യാ​യി​രു​ന്നു സം​ഭ​വം. ക​ല്ല​ടു​ക്ക ദേ​ര്‍​ക​ജെ ക​ന​ക​മ​ജ​ല്‍ എ​സ്‌​സി കോ​ള​നി​യി​ലൂ​ടെ ക​ട​ന്നു​പോ​കു​ന്ന റോ​ഡ് കോ​ള​നി നി​വാ​സി​ക​ള്‍ ത​ട​സ​പ്പെ​ടു​ത്തി​യ​തു സം​ബ​ന്ധി​ച്ച് പ​ഞ്ചാ​യ​ത്ത് അം​ഗം ഐ​ത്ത​പ്പ ജി​ല്ലാ ക​ള​ക്ട​ര്‍​ക്ക് പ​രാ​തി ന​ല്‍​കി​യി​രു​ന്നു.
ത​ട​സം നീ​ക്കം​ചെ​യ്യാ​നു​ള്ള ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്ന ക​ള​ക്ട​റു​ടെ നി​ര്‍​ദേ​ശ​പ്ര​കാ​രം ആ​ദൂ​ര്‍ എ​സ്‌​ഐ മു​കു​ന്ദ​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള പോ​ലീ​സ് സം​ഘം കോ​ള​നി​യി​ലെ​ത്തി​യ​പ്പോ​ള്‍ സം​ഘ​ത്തി​ല്‍​പ്പെ​ട്ട ആ​ളു​ക​ള്‍ വ​ടി​കൊ​ണ്ട് ആ​ക്ര​മി​ക്കു​ക​യാ​യി​രു​ന്നു​വെ​ന്നാ​ണ് കേ​സ്.
എ​സ്ഐ മു​കു​ന്ദ​ന്‍, സീ​നി​യ​ര്‍ സി​വി​ല്‍ പോ​ലീ​സ് ഓ​ഫീ​സ​ര്‍​മാ​രാ​യ സു​ബാ​ഷ്, ജ​യ​പ്ര​കാ​ശ്, സി​വി​ല്‍ പോ​ലീ​സ് ഓ​ഫീ​സ​ര്‍ ഗോ​കു​ല്‍ എ​ന്നി​വ​ര്‍​ക്കാ​ണ് മ​ര്‍​ദ​ന​മേ​റ്റ​ത്. ഗോ​കു​ലി​ന്‍റെ ഇ​ട​തു കൈ​യു​ടെ എ​ല്ല് പൊ​ട്ടു​ക​യും ത​ല​യ്ക്ക് പ​രി​ക്കേ​ല്‍​ക്കു​ക​യും ചെ​യ്തി​രു​ന്നു.
ഒ​ളി​വി​ല്‍ പോ​യ പ്ര​തി​ക​ളെ ഇ​ന്ന​ലെ വൈ​കു​ന്നേ​രം ദേ​ലം​പാ​ടി വ​ന​മേ​ഖ​ല​യി​ല്‍ നി​ന്നാ​ണ് അ​റ​സ്റ്റു ചെ​യ്ത​ത്. കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കി​യ പ്ര​തി​ക​ളെ 14 ദി​വ​സ​ത്തേ​ക്ക് റി​മാ​ന്‍​ഡ് ചെ​യ്തു.