തീ​റ്റ​പ്പു​ല്‍​ക്കൃ​ഷി ചെ​യ്യാ​ന്‍ അ​പേ​ക്ഷി​ക്കാം
Friday, May 22, 2020 11:58 PM IST
കാ​സ​ർ​ഗോ​ഡ്: ക്ഷീ​ര​വി​ക​സ​ന വ​കു​പ്പ് ജി​ല്ല​യി​ല്‍ ന​ട​പ്പി​ലാ​ക്കു​ന്ന തീ​റ്റ​പ്പു​ല്‍​ക്കൃ​ഷി​വി​ക​സ​ന പ​ദ്ധ​തി​യി​ലൂ​ടെ തീ​റ്റ​പ്പു​ല്‍ കൃ​ഷി ചെ​യ്യു​ന്ന​തി​ന് ക്ഷീ​ര ക​ര്‍​ഷ​ക​രി​ല്‍ നി​ന്ന് അ​പേ​ക്ഷ​ക​ള്‍ ക്ഷ​ണി​ച്ചു. താ​ത്പ​ര്യ​മു​ള്ള​വ​ര്‍ അ​ത​ത് ബ്ലോ​ക്കി​ലു​ള്ള ക്ഷീ​ര​വി​ക​സ​ന യൂ​ണി​റ്റി​ല്‍ ജൂ​ണ്‍ ആ​റി​ന​കം അ​പേ​ക്ഷി​ക്ക​ണം.