മ​ഴ​ക്കാ​ല​പൂ​ര്‍​വ ശു​ചീ​ക​ര​ണ പ്രവർത്തനങ്ങൾക്കു തു​ട​ക്ക​മാ​യി
Saturday, May 23, 2020 12:01 AM IST
ക​ണ്ണൂ​ര്‍: ക​ണ്ണൂ​ര്‍ കോ​ര്‍​പ​റേ​ഷ​നി​ല്‍ മ​ഴ​ക്കാ​ല​പൂ​ര്‍​വ ശു​ചീ​ക​ര​ണ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍​ക്കു തു​ട​ക്ക​മാ​യി. കോ​ര്‍​പ​റേ​ഷ​ന്‍ ശു​ചീ​ക​ര​ണ തൊ​ഴി​ലാ​ളി​ക​ള്‍, ജ​ന​പ്ര​തി​നി​ധി​ക​ള്‍, ആ​രോ​ഗ്യ​പ്ര​വ​ര്‍​ത്ത​ക​ര്‍ എ​ന്നി​വ​രു​ടെ നേ​ത്യ​ത്വ​ത്തി​ലാ​ണു പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ ന​ട​ക്കു​ന്ന​ത്. റോ​ഡ​രി​കി​ല്‍ കെ​ട്ടി​ക്കി​ട​ക്കു​ന്ന മാ​ലി​ന്യ​ങ്ങ​ളും അ​ഴു​ക്കു​ചാ​ലു​ക​ളി​ലും തോ​ടു​ക​ളി​ലും അ​ടി​ഞ്ഞു​കൂ​ടി​യി​രി​ക്കു​ന്ന മാ​ലി​ന്യ​ങ്ങ​ളും നീ​ക്കം​ചെ​യ്തു മ​ഴ​വെ​ള്ള​ത്തി​ന്‍റെ ഒ​ഴു​ക്ക് സു​ഗ​മ​മാ​ക്കു​ന്ന​തി​ന് മു​ന്‍​ഗ​ണ​ന ന​ല്‍​കി​യാ​ണ് ശു​ചീ​ക​ര​ണം ന​ട​ത്തു​ന്ന​ത്. അ​തോ​ടൊ​പ്പം ഗാ​ര്‍​ഹി​ക​ശു​ചി​ത്വം പാ​ലി​ക്കു​ന്ന​തി​നു​ള​ള ബോ​ധ​വ​ത്ക​ര​ണ​വു​മാ​യി ആ​രോ​ഗ്യ​പ്ര​വ​ര്‍​ത്ത​ക​രു​ടെ ഗൃ​ഹ​സ​ന്ദ​ര്‍​ശ​ന​വും സ​ജീ​വ​മാ​ണ്. പ്ര​വൃ​ത്തി​ക​ള്‍ 31 ന​കം പൂ​ര്‍​ത്തി​യാ​ക്കാ​നാ​ണു തീ​രു​മാ​നം.