പെയ്തൊഴിയാതെ മഴ; നാ​ടെ​ങ്ങും ദു​രി​ത​ക്കാ​ഴ്ച​ക​ള്‍
Sunday, August 9, 2020 12:18 AM IST
ശ്രീ​ക​ണ്ഠ​പു​രം: ക​ര്‍​ണാ​ട​ക വ​ന​മേ​ഖ​ല​യി​ലെ ഉ​രു​ള്‍​പൊ​ട്ട​ലി​നെ​ത്തു​ട​ര്‍​ന്ന് ക​ഴി​ഞ്ഞ ര​ണ്ടു​ദി​വ​സ​മാ​യി ശ്രീ​ക​ണ്ഠ​പു​രം മേ​ഖ​ല​യി​ലു​ണ്ടാ​യ വെ​ള്ള​പ്പൊ​ക്ക​ത്തി​നു ശ​മ​ന​മി​ല്ല. 250 ഓ​ളം കു​ടും​ബ​ങ്ങ​ളെ മാ​റ്റി​പ്പാ​ര്‍​പ്പി​ച്ചു. സം​സ്ഥാ​ന​പാ​ത​യി​ലു​ള്‍​പ്പെ​ടെ ഗ​താ​ഗ​തം നി​ല​ച്ചു. കു​ട്ടാ​വി​ലെ നാ​ലു​സെ​ന്‍റ് കോ​ള​നി​യി​ലെ മു​ഹ​മ്മ​ദ് അ​ഷ്റ​ഫ്, എം. ​വാ​ജി​ത, കെ.​സ​ലീ​ന, റൂ​ഖി​യ, അ​ഫ്‌​സ​ത്ത്, സൈ​ന​ബ, സി. ​രാ​ജേ​ഷ്, പി. ​ത​മ്പാ​ന്‍, രാ​ജീ​വ്ഗാ​ന്ധി ന​ഗ​റി​ലെ പ​ള്ളി​പ്പാ​ത്ത് ന​ജീ​ബ്, കീ​ത്ത​ട​ത്ത് മു​ഹ​മ്മ​ദ​ലി, മ​ണ്ണൂ​ര്‍ പാ​ല​ത്തി​നു സ​മീ​പ​ത്തെ മൊ​ട്ട​മ്മ​ല്‍ മ​ഹ​മൂ​ദ് എ​ന്നി​വ​രു​ടെ വീ​ടു​ക​ളി​ല്‍ വെ​ള്ളം ക​യ​റി. വീ​ട്ടി​ലു​ള്ള​വ​രെ ബ​ന്ധു​വീ​ടു​ക​ളി​ലേ​ക്കു മാ​റ്റി. ചെ​ങ്ങ​ളാ​യി തേ​ര്‍​ളാ​യി​യി​ല്‍ 70 ഓ​ളം വീ​ട്ടു​കാ​രെ​യും കൊ​യ്യം, മു​ങ്ങം, കൊ​വ്വ​പ്രം, ബോ​ട്ടു​ക​ട​വ് എ​ന്നി​വി​ട​ങ്ങ​ളി​ല്‍ 50 ഓ​ളം വീ​ട്ടു​കാ​രെ​യും ബ​ന്ധു​വീ​ടു​ക​ളി​ലേ​ക്കു മാ​റ്റി. കൊ​യ്യം ഹൈ​സ്‌​കൂ​ള്‍, ചെ​ങ്ങ​ളാ​യി എ​ല്‍​പി സ്‌​കൂ​ള്‍ എ​ന്നി​വി​ട​ങ്ങ​ളി​ലെ ദു​രി​താ​ശ്വാ​സ​ക്യാ​മ്പി​ലേ​ക്ക് 12 പേ​രെ മാ​റ്റി. തേ​ര്‍​ളാ​യി​യി​ലെ കെ.​പി. അ​ഷ്‌​റ​ഫി​ന്‍റെ തോ​ണി മ​ഴ​വെ​ള്ള​പ്പാ​ച്ചി​ലി​ല്‍ ഒ​ഴു​കി​പ്പോ​യി. അ​ല​ക്‌​സ്‌​ന​ഗ​ര്‍ ടൗ​ണി​ലെ ക​ട​ക​ളി​ലും മ​ട​മ്പം ദേ​വാ​ല​യ പാ​രി​ഷ്ഹാ​ളി​ലും മേ​രി​ലാ​ൻ​ഡ് സ്‌​കൂ​ള്‍ ഗ്രൗ​ണ്ടി​ലും വെ​ള്ളം ക​യ​റി. മ​ട​മ്പ​ത്ത് 25 ഓ​ളം കു​ടും​ബ​ങ്ങ​ളെ ബ​ന്ധു​വീ​ടു​ക​ളി​ലേ​ക്ക് മാ​റ്റി. കു​റു​മാ​ത്തൂ​ര്‍ ബ​സ്‌​സ്റ്റാ​ന്‍​ഡ് വെ​ള്ള​ത്തി​ന​ടി​യി​ലാ​യി. കോ​ട്ട​പ്പു​റ​ത്തെ 70 ഓ​ളം കു​ടും​ബ​ങ്ങ​ളെ ബ​ന്ധു​വീ​ടു​ക​ളി​ലേ​ക്ക് മാ​റ്റി.

ശ്രീ​ക​ണ്ഠ​പു​രം മാ​ര്‍​ക്ക​റ്റ്, ടൗ​ണ്‍, ബ​സ്‌​സ്റ്റാ​ൻ​ഡ് എ​ന്നി​വി​ട​ങ്ങ​ളി​ലെ 200 ഓ​ളം ക​ട​ക​ളി​ല്‍ വെ​ള്ളം ക​യ​റി. വെ​ള്ള​പ്പൊ​ക്ക ഭീ​ഷ​ണി​യെ​ത്തു​ട​ര്‍​ന്ന് ക​ഴി​ഞ്ഞ​ദി​വ​സം ക​ട​ക​ളി​ലെ സാ​ധ​ന​ങ്ങ​ളെ​ല്ലാം മാ​റ്റി​യി​രു​ന്നു. മി​ക്ക ക​ട​ക​ളി​ലെ​യും ഫ​ര്‍​ണി​ച്ച​റു​ക​ളും കൗ​ണ്ട​റു​ക​ളും ന​ശി​ച്ചു. ശ്രീ​ക​ണ്ഠ​പു​രം ടൗ​ണ്‍ മ​സ്ജി​ദ്, നി​ലാ​മു​റ്റം ജു​മാ മ​സ്ജി​ദ് എ​ന്നി​വി​ട​ങ്ങ​ളി​ല്‍ വെ​ള്ളം ക​യ​റി. ഇ​രി​ക്കൂ​ര്‍ ടാ​ക്‌​സി സ്റ്റാ​ന്‍​ഡ്, മാ​ര്‍​ക്ക​റ്റ് എ​ന്നി​വ വെ​ള്ള​ത്തി​ന​ടി​യി​ലാ​യി. ശ്രീ​ക​ണ്ഠ​പു​രം-​പ​യ്യാ​വൂ​ര്‍ റോ​ഡി​ല്‍ സി​എ​ച്ച് ന​ഗ​ര്‍ ജം​ഗ്ക്ഷ​ന്‍, പൊ​ടി​ക്ക​ളം, ത​ളി​പ്പ​റ​മ്പ്-​ഇ​രി​ട്ടി സം​സ്ഥാ​ന പാ​ത​യി​ല്‍ തു​മ്പേ​നി, ക​ണി​യാ​ര്‍​വ​യ​ല്‍, നി​ലാ​മു​റ്റം, കു​ണ്ടേ​രി​വ​യ​ല്‍, ശ്രീ​ക​ണ്ഠ​പു​രം-​മ​യ്യി​ല്‍ റോ​ഡി​ല്‍ കോ​ട്ടൂ​ര്‍ എ​ന്നി​വി​ട​ങ്ങ​ളി​ല്‍ വെ​ള്ളം ക​യ​റി​യ​തി​നെ​ത്തു​ട​ര്‍​ന്ന് ചെ​മ്പ​ന്തൊ​ട്ടി, ചേ​പ്പ​റ​മ്പ്, ഏ​രു​വേ​ശി, പ​യ്യാ​വൂ​ര്‍, ത​ളി​പ്പ​റ​മ്പ്, ഇ​രി​ക്കൂ​ര്‍, ഇ​രി​ട്ടി, മ​ല​പ്പ​ട്ടം, മ​യ്യി​ല്‍ എ​ന്നി​വി​ട​ങ്ങ​ളി​ലേ​ക്കു​ള്ള ഗ​താ​ഗ​തം നി​ല​ച്ചു. മ​ട​മ്പം-​അ​ല​ക്‌​സ് ന​ഗ​ര്‍ റോ​ഡ് മൂ​ന്ന് കി​ലോ​മീ​റ്റ​റോ​ളം ദൂ​രം വെ​ള്ള​ത്തി​ന​ടി​യി​ലാ​യി. മ​ട​മ്പം-​പൊ​ടി​ക്ക​ളം, നി​ടു​വ​ള്ളൂ​ര്‍-​പൂ​ഞ്ഞി​ടു​ക്ക്, പൊ​ടി​ക്ക​ളം ഇം​ഗ്ലീ​ഷ് മീ​ഡി​യം സ്‌​കൂ​ള്‍, കൊ​യ്യം-​ത​വ​റൂ​ല്‍, കൊ​യ്യം-​ചെ​ക്കി​ക്ക​ട​വ് റോ​ഡു​ക​ളി​ല്‍ വെ​ള്ളം ക​യ​റി ഗ​താ​ഗ​തം നി​ര്‍​ത്തി​വ​ച്ചു. തേ​ര്‍​ളാ​യി പാ​ല​ത്തി​നു സ​മീ​പം പി​ഡ​ബ്ല്യു​ഡി റോ​ഡി​ല്‍ മ​ണ്ണി​ടി​ഞ്ഞു വീ​ണു ഗ​താ​ഗ​തം ത​ട​സ​പ്പെ​ട്ടു. ശ്രീ​ക​ണ്ഠ​പു​രം, ചെ​ങ്ങ​ളാ​യി, ഇ​രി​ക്കൂ​ര്‍, മ​ല​പ്പ​ട്ടം, മ​യ്യി​ല്‍, കു​റു​മാ​ത്തൂ​ര്‍ എ​ന്നി​വി​ട​ങ്ങ​ളി​ലെ ഭൂ​രി​ഭാ​ഗം വ​യ​ലു​ക​ളും കൃ​ഷി​യി​ട​ങ്ങ​ളും വെ​ള്ള​ത്തി​ന​ടി​യി​ലാ​ണ്. മ​ട​മ്പം, അ​ല​ക്‌​സ്‌​ന​ഗ​ര്‍, മ​ല​പ്പ​ട്ടം, തേ​ര്‍​ളാ​യി, കൊ​വ്വ​പ്രം ഭാ​ഗ​ങ്ങ​ളി​ല്‍ പു​ഴ​യോ​ര​ത്തെ കൃ​ഷി​യി​ട​ങ്ങ​ളും വെ​ള്ള​ത്തി​ന​ടി​യി​ലാ​ണ്.

ആ​ല​ക്കോ​ട് ക​ന​ത്ത മ​ഴ തു​ട​രു​ന്നു

ആ​ല​ക്കോ​ട് : മ​ല​യോ​ര​ത്ത് തു​ട​ർ​ച്ച​യാ​യി ക​ന​ത്ത മ​ഴ തു​ട​രു​ന്നു. പ​ല​ഭാ​ഗ​ത്തും വൈ​ദ്യു​തി മു​ട​ങ്ങി. മ​ഴ​യോ​ടൊ​പ്പ​മെ​ത്തി​യ ക​ന​ത്ത ഇ​ടി​മി​ന്ന​ലും ജ​ന​ങ്ങ​ളെ പ​രി​ഭ്രാ​ന്ത​രാ​ക്കി. ത​ടി​ക്ക​ട​വ്, ക​രി​ങ്ക​യം, ഒ​റ്റ​തൈ, കാ​പ്പി​മ​ല, വാ​യി​ക്ക​മ്പ, ര​യ​റോം, മ​ണ​ക്ക​ട​വ്, പാ​ത്ത​ൻ​പാ​റ പ്ര​ദേ​ശ​ങ്ങ​ളി​ലു​ണ്ടാ​യ ശ​ക്ത​മാ​യ കാ​റ്റി​ൽ നി​ര​വ​ധി വീ​ടു​ക​ൾ​ക്ക് കേ​ടു​പാ​ടു​ക​ൾ സം​ഭ​വി​ക്കു​ക​യും കാ​ർ​ഷി​ക​വി​ള​ക​ൾ ന​ശി​ക്കു​ക​യും ചെ​യ്തു. മ​ര​ങ്ങ​ൾ പൊ​ട്ടി​വീ​ണ​തി​നെ തു​ട​ർ​ന്ന് മ​ല​യോ​ര​ത്ത് പ​ല​സ്ഥ​ല​ത്തും ഗ​താ​ഗ​ത​ത​ട​സ​മു​ണ്ടാ​യി.

ഇ​ന്ന​ലെ വൈ​കു​ന്നേ​രം നാ​ലോ​ടെ പെ​യ്ത ക​ന​ത്ത മ​ഴ​യി​ലും കാ​റ്റി​ലും നി​ര​വ​ധി റ​ബ​ർ​മ​ര​ങ്ങ​ളും ക​വു​ങ്ങു​ക​ളും നി​ലം​പ​രി​ശാ​യി. മ​ര​ങ്ങ​ൾ ഒ​ടി​ഞ്ഞു​വീ​ണു. റ​ബ​ർ, തെ​ങ്ങ്, ക​വു​ങ്ങ്, വാ​ഴ കൃ​ഷി​ക​ൾ വ്യാ​പ​ക​മാ​യി ന​ശി​ച്ചു. മ​ല​യോ​ര​ത്ത് പ​ല​ഭാ​ഗ​ത്തും വൈ​ദ്യു​ത പോ​സ്റ്റു​ക​ൾ മ​രം​വീ​ണ് ത​ക​ർ​ന്നു. ആ​ല​ക്കോ​ട് ക​രു​വ​ഞ്ചാ​ൽ, കാ​ർ​ത്തി​ക​പു​രം,ര​യ​റോം പു​ഴ​ക​ൾ ക​ര​ക​വി​ഞ്ഞൊ​ഴു​കു​ക​യാ​ണ്.

ചെ​റു​പു​ഴ പ​ഞ്ചാ​യ​ത്തി​ൽ നി​ര​വ​ധി കു​ടും​ബ​ങ്ങ​ളെ മാ​റ്റി​പ്പാ​ര്‍​പ്പി​ച്ചു

ചെ​റു​പു​ഴ: ക​ന​ത്ത മ​ഴ​യെ തു​ട​ര്‍​ന്നു ചെ​റു​പു​ഴ പ​ഞ്ചാ​യ​ത്തി​ൽ നി​ര​വ​ധി പ്ര​ദേ​ശ​ങ്ങ​ൾ വെ​ള്ള​ത്തി​ന​ടി​യി​ലാ​യി. ഇ​തേ​ത്തു​ട​ർ​ന്ന് നി​ര​വ​ധി കു​ടും​ബ​ങ്ങ​ളെ മാ​റ്റി​പ്പാ​ര്‍​പ്പി​ച്ചു. വെ​ള്ളി​യാ​ഴ്ച രാ​ത്രി 12 ഓ​ടെ കാ​ര്യ​ങ്കോ​ട് പു​ഴ ക​ര​ക​വി​ഞ്ഞ​തോ​ടെ​യാ​ണ് പ​ഞ്ചാ​യ​ത്തി​ലെ താ​ഴ്ന്ന പ്ര​ദേ​ശ​ങ്ങ​ളി​ല്‍ വെ​ള്ളം ക​യ​റി​യ​ത്. തോ​ടു​ക​ള്‍ ക​ര​ക​വി​ഞ്ഞ​തോ​ടെ റോ​ഡു​ക​ളും കൃ​ഷി​യി​ട​ങ്ങ​ളും വെ​ള്ള​ത്തി​ലാ​യി. വെ​ള്ളി​യാ​ഴ്ച വൈ​കു​ന്നേ​ര​ത്തോ​ടെ ആ​രം​ഭി​ച്ച മ​ഴ രാ​ത്രി​യും ശ​മ​ന​മി​ല്ലാ​തെ തു​ട​രു​ക​യാ​യി​രു​ന്നു. തു​ട​ര്‍​ച്ച​യാ​യി പെ​യ്ത ശ​ക്ത​മാ​യ മ​ഴ​യി​ല്‍ രാ​ത്രി 11 ഓ​ടെ കാ​ര്യ​ങ്കോ​ട് പു​ഴ ക​ര​ക​വി​ഞ്ഞു. കോ​ലു​വ​ള്ളി വാ​ര്‍​ഡി​ലെ വ​യ​ലാ​യി, ക​ന്നി​ക്ക​ളം എ​ന്നി​വി​ട​ങ്ങ​ളി​ല്‍ വീ​ടു​ക​ളി​ല്‍ വെ​ള്ളം ക​യ​റി. വ​യ​ലാ​യി​ല്‍​നി​ന്ന് ആ​റു കു​ടും​ബ​ങ്ങ​ളെ​യും ക​ന്നി​ക്ക​ള​ത്തു​നി​ന്ന് എ​ട്ടു കു​ടും​ബ​ങ്ങ​ളെ​യും ബ​ന്ധു​വീ​ടു​ക​ളി​ലേ​ക്കു മാ​റ്റി.

പ​ഞ്ചാ​യ​ത്തം​ഗം മ​നോ​ജ് വ​ട​ക്കേ​ല്‍, ഷി​ബു പെ​രി​ങ്ങേ​ത്ത്, പി.​ആ​ര്‍. റി​ജി​ന്‍, ര​വി അ​ട്ടോ​ളി തു​ട​ങ്ങി​യ​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് സ്ത്രീ​ക​ളും കു​ട്ടി​ക​ളു​മ​ട​ങ്ങി​യ 54 പേ​രെ മാ​റ്റി​പ്പാ​ര്‍​പ്പി​ച്ച​ത്. ആ​യ​ന്നൂ​രി​ലെ ടി.​പി. മ​നോ​ജി​ന്‍റെ വീ​ട്ടി​ല്‍ അ​ര്‍​ധ​രാ​ത്രി വെ​ള്ളം ക​യ​റി​യ​തി​നാ​ല്‍ ഈ ​കു​ടും​ബ​ത്തെ​യും ആ​യ​ന്നൂ​ര്‍ ശി​വ​ക്ഷേ​ത്രം മേ​ല്‍​ശാ​ന്തി ശ്രീ​ഹ​രി ന​മ്പൂ​തി​രി​യെ​യും ക്ഷേ​ത്രം ഓ​ഡി​റ്റോ​റി​യ​ത്തി​ലേ​ക്കു മാ​റ്റി. ചെ​റു​പു​ഴ-​പു​ളി​ങ്ങോം റോ​ഡി​ല്‍ ക​ന്നി​ക്ക​ള​ത്തും ഉ​മ​യം​ചാ​ലി​ലും വെ​ള്ളം ക​യ​റി. ക​ന്നി​ക്ക​ളം മു​സ്‌​ലിം പ​ള്ളി​ക്കു സ​മീ​പ​ത്തും വെ​ള്ളം ക​യ​റി മ​ണി​ക്കൂ​റു​ക​ളോ​ളം ഗ​താ​ഗ​തം ത​ട​സ​പ്പെ​ട്ടു. കൊ​ല്ലാ​ട​യി​ല്‍ നാ​ല് വീ​ടു​ക​ളി​ലും കാ​ക്ക​യം​ചാ​ല്‍ വൈ​സ്‌​മെ​ന്‍​സ് ക്ല​ബ് എ​ന്നി​വി​ട​ങ്ങ​ളി​ലും ച​ന്ദ്ര​വ​യ​ലി​ല്‍ ഒ​രു വീ​ട്ടി​ലും വെ​ള്ളം ക​യ​റി. ചെ​റു​പു​ഴ ക​മ്പി​പ്പാ​ലം റോ​ഡി​ല്‍ വെ​ള്ളം ക​യ​റി. ത​ട​യ​ണ​യു​ടെ വ​ള​രെ ഉ​യ​ര​ത്തി​ലു​ള്ള പാ​ല​ത്തി​ല്‍ മു​ട്ടി വ​രെ വെ​ള്ള​മു​യ​ര്‍​ന്ന​ത് ആ​ശ​ങ്ക​യ്ക്കി​ട​യാ​ക്കി.

ജോ​സ്ഗി​രി മു​ക്കു​ഴി​യി​ലെ മേ​രി​യു​ടെ വീ​ടി​ന്‍റെ സം​ര​ക്ഷ​ണ​ഭി​ത്തി ത​ക​ര്‍​ന്നു വീ​ണു. ഇ​വി​ടെ പാ​ര്‍​ക്ക് ചെ​യ്ത ബൈ​ക്ക് മ​ണ്ണി​ന​ടി​യി​ലാ​യി. കാ​നം​വ​യ​ല്‍, രാ​ജ​ഗി​രി ഇ​ട​ക്കോ​ള​നി എ​ന്നി​വി​ട​ങ്ങ​ളി​ലും വെ​ള്ളം ക​യ​റി. മ​ഴ തു​ട​രു​ന്ന​തി​നാ​ൽ ജ​ന​ങ്ങ​ള്‍ ആ​ശ​ങ്ക​യി​ലാ​ണ്. നാ​ലു​ദി​വ​സ​മാ​യി മു​ട​ങ്ങി​യ വൈ​ദ്യു​തി​വി​ത​ര​ണം ഭാ​ഗി​ക​മാ​യി മാ​ത്ര​മേ പു​നഃ​സ്ഥാ​പി​ക്കാ​നാ​യു​ള്ളൂ. പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ജ​മീ​ല കോ​ള​യ​ത്ത്, സെ​ക്ര​ട്ട​റി എം.​പി. ബാ​ബു​രാ​ജ്, വ​യ​ക്ക​ര വി​ല്ലേ​ജ് ഓ​ഫീ​സ​ര്‍ പി.​കെ. ഷാ​ജി​മോ​ന്‍ തു​ട​ങ്ങി​യ​വ​ര്‍ ദു​രി​ത​ബാ​ധി​ത​പ്ര​ദേ​ശ​ങ്ങ​ള്‍ സ​ന്ദ​ര്‍​ശി​ച്ചു.

പ​യ്യ​ന്നൂ​ര്‍ മേ​ഖ​ല​യി​ല്‍ 88 കു​ടും​ബ​ങ്ങ​ളെ മാ​റ്റി​പ്പാ​ര്‍​പ്പി​ച്ചു

പ​യ്യ​ന്നൂ​ര്‍: കാ​ല​വ​ര്‍​ഷം ശ​ക്ത​മാ​യ​തോ​ടെ മീ​ന്‍​കു​ഴി അ​ണ​ക്കെ​ട്ടി​ലും പ​രി​സ​ര​ങ്ങ​ളി​ലും ജ​ല​നി​ര​പ്പ് ഉ​യ​ര്‍​ന്ന​തി​നെ​ത്തു​ട​ര്‍​ന്ന് 88 കു​ടും​ബ​ങ്ങ​ളെ മാ​റ്റി​പ്പാ​ര്‍​പ്പി​ച്ചു. മ​ണി​യ​റ തൈ​വ​ള​പ്പി​ല്‍ 16 കു​ടും​ബ​ങ്ങ​ളി​ലാ​യി 64 പേ​രെ​യും മു​ത്ത​ത്തി കി​ഴ​ക്ക് പ​ത്തു കു​ടും​ബ​ങ്ങ​ളി​ല്‍​നി​ന്നാ​യി 43 പേ​രെ​യും മീ​ന്‍​കു​ഴി അ​ണ​ക്കെ​ട്ടി​നു സ​മീ​പ​ത്തു​നി​ന്ന് 20 കു​ടും​ബ​ങ്ങ​ളി​ലാ​യി 103 പേ​രെ​യും തോ​ട്ടം​ക​ട​വി​ല്‍ 42 കു​ടും​ബ​ങ്ങ​ളി​ലെ 106 പേ​രെ​യു​മാ​ണു മാ​റ്റി​യ​ത്. ബ​ന്ധു​വീ​ടു​ക​ളി​ലേ​ക്കാ​ണ് ഇ​വ​രെ താ​ത്കാ​ലി​ക​മാ​യി മാ​റ്റി​യ​ത്.

വീ​ടു​ക​ളി​ലെ വ​ള​ര്‍​ത്തു​മൃ​ഗ​ങ്ങ​ളെ ഉ​ള്‍​പ്പെ​ടെ സു​ര​ക്ഷി​ത​മാ​യി മാ​റ്റി​യി​ട്ടു​ണ്ട്.
മ​ഴ ശ​ക്തി​പ്രാ​പി​ച്ച​തോ​ടെ പ​യ്യ​ന്നൂ​രി​ലും താ​ഴ്ന്ന പ്ര​ദേ​ശ​ങ്ങ​ളി​ലും വെ​ള്ളം ക​യ​റി​ത്തു​ട​ങ്ങി. പെ​രു​മ്പ പു​ഴ ക​ര​ക​വി​ഞ്ഞൊ​ഴു​കി കാ​പ്പാ​ട്, പ​ര​വ​ന്ത​ട്ട പ്ര​ദേ​ശ​ങ്ങ​ള്‍ വെ​ള്ള​പ്പൊ​ക്ക​ഭീ​ഷ​ണി​യി​ലാ​ണ്. അ​ന്നൂ​ര്‍ അ​മ്പ​ലം -കാ​റ​മേ​ല്‍ റോ​ഡ്, താ​യി​നേ​രി റോ​ഡി​ല്‍ കു​റി​ഞ്ഞി ക്ഷേ​ത്രം വ​രെ​യു​ള്ള ഭാ​ഗം വെ​ള്ള​ത്തി​ല്‍ മു​ങ്ങി​യി​രി​ക്കു​ക​യാ​ണ്. കാ​റ​മേ​ല്‍ മു​ങ്ങം ഭാ​ഗ​ത്ത് ഒ​രു​മീ​റ്റ​ര്‍ വ​രെ ഉ​യ​ര​ത്തി​ലാ​ണു വെ​ള്ള​ക്കെ​ട്ട്. ഇ​വി​ടെ വ​യ​ലും റോ​ഡും കൂ​ടി​ച്ചേ​ര്‍​ന്നു വെ​ള്ള​ത്തി​ല്‍ മു​ങ്ങി​യ​തി​നാ​ല്‍ ഇ​തു​വ​ഴി​യു​ള്ള ഗ​താ​ഗ​തം നി​രോ​ധി​ച്ചി​രി​ക്കു​ക​യാ​ണ്. കു​ഞ്ഞി​മം​ഗ​ലം കൊ​വ്വ​പ്പു​റ​ത്തെ വി​ശു​ദ്ധ മി​ഖാ​യേ​ല്‍ ദേ​വാ​ല​യ​ത്തി​ന്‍റെ ചു​റ്റു​മ​തി​ല്‍ നി​ലം​പൊ​ത്തി. മ​തി​ലി​ന​രി​കി​ലൂ​ടെ​യു​ള്ള ഓ​വു​ചാ​ൽ നി​ര്‍​മാ​ണ​ത്തി​ലെ അ​പാ​ക​ത​യാ​ണു മ​തി​ല്‍ ത​ക​രാ​നി​ട​യാ​ക്കി​യ​തെ​ന്ന ആ​രോ​പ​ണ​മു​യ​രു​ന്നു​ണ്ട്.