ജി​ല്ലാ പ​ഞ്ചാ​യ​ത്ത് സ്ഥി​രം​സ​മി​തി അ​ധ്യ​ക്ഷ​രെ തെ​ര​ഞ്ഞെ​ടു​ത്തു
Friday, January 15, 2021 12:48 AM IST
കാ​സ​ർ​ഗോ​ഡ്: ജി​ല്ലാ പ​ഞ്ചാ​യ​ത്ത് സ്ഥി​രം​സ​മി​തി അ​ധ്യ​ക്ഷ​രെ തെ​ര​ഞ്ഞെ​ടു​ത്തു. വി​ക​സ​ന​കാ​ര്യ സ്ഥി​രം സ​മി​തി ചെ​യ​ര്‍​പേ​ഴ്സ​ണായി കോ​ൺ​ഗ്ര​സി​ലെ ഗീ​ത കൃ​ഷ്ണ​ന്‍,പൊ​തു​മ​രാ​മ​ത്ത് സ്ഥി​രം സ​മി​തി ചെ​യ​ര്‍​പേ​ഴ്സ​നാ​യി സി​പി​എ​മ്മി​ലെ കെ.​ശ​കു​ന്ത​ള എ​ന്നി​വ​രെ തെ​ര​ഞ്ഞെ​ടു​ത്തു. ര​ണ്ടു സ്ഥാ​ന​ങ്ങ​ളും വ​നി​ത​ക​ള്‍​ക്കാ​യി സം​വ​ര​ണം ചെ​യ്യ​പ്പെ​ട്ട​താ​ണ്. ആ​രോ​ഗ്യ-​വി​ദ്യാ​ഭ്യാ​സ സ്ഥി​രം സ​മി​തി ചെ​യ​ര്‍​പേ​ഴ്സ​ണായി സി​പി​ഐ​യി​ലെ എ​സ്.​എ​ന്‍.​സ​രി​ത, ക്ഷേ​മ​കാ​ര്യ സ്ഥി​രം​സ​മി​തി ചെ​യ​ര്‍​പേ​ഴ്സ​ണാ​യി കേ​ര​ള കോ​ൺ​ഗ്ര​സ്-​എ​മ്മി​ലെ ഷി​നോ​ജ് ചാ​ക്കോ എ​ന്നി​വ​രും തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു. വൈ​സ് പ്ര​സി​ഡ​ന്‍റ് ഷാ​ന​വാ​സ് പാ​ദൂ​രാ​ണ് ധ​ന​കാ​ര്യ സ്ഥി​രം​സ​മി​തി ചെ​യ​ര്‍​പേ​ഴ്സ​ൺ.