പ​ട​ന്ന തോ​ട്ടു​ക​ര പാ​ലം ഉ​ദ്ഘാ​ട​ന​ത്തി​നൊ​രു​ങ്ങി
Saturday, January 16, 2021 7:11 AM IST
തൃ​ക്ക​രി​പ്പൂ​ർ: പ​ട​ന്ന, പി​ലി​ക്കോ​ട് പ​ഞ്ചാ​യ​ത്തു​ക​ളെ ബ​ന്ധി​പ്പി​ക്കു​ന്ന തോ​ട്ടു​ക​ര പാ​ലം ഉ​ദ്ഘാ​ട​ന​ത്തി​നൊ​രു​ങ്ങി. സ​മീ​പ​ന റോ​ഡ് കോ​ൺ​ക്രീ​റ്റ് ചെ​യ്യു​ന്ന​തും സൂ​ച​നാ ബോ​ർ​ഡു​ക​ൾ സ്ഥാ​പി​ക്കു​ന്ന​തു​മാ​യ പ്ര​വൃ​ത്തി​ക​ൾ മാ​ത്ര​മാ​ണ് ഇ​നി ബാ​ക്കി​യു​ള്ള​ത്.

മൂ​ന്ന് വ​ർ​ഷം കൊ​ണ്ടാ​ണ് നി​ർ​മാ​ണ പ്ര​വൃ​ത്തി പൂ​ർ​ത്തീ​ക​രി​ച്ച​ത്. എ​ട്ടു കോ​ടി രൂ​പ ചെ​ല​വി​ൽ നി​ർ​മി​ച്ച പാ​ല​ത്തി​ന് 11 മീ​റ്റ​ർ വീ​തി​യും 67 മീ​റ്റ​ർ നീ​ള​വും ആ​ണു​ള്ള​ത്. പി​ലി​ക്കോ​ട് പ​ട​ന്ന പ​ഞ്ചാ​യ​ത്തു​ക​ളി​ലെ സ​മ​ഗ്ര​വി​ക​സ​ന​ത്തി​ന് തോ​ട്ടു​ക​ര​പാ​ലം സ​ഹാ​യ​ക​മാ​വു​മെ​ന്ന പ്ര​തീ​ക്ഷ​യി​ലാ​ണ് നാ​ട്ടു​കാ​ർ.