കു​ട്ടി​ക​ള്‍​ക്കെ​തി​രാ​യ അ​തി​ക്ര​മം! ഒ​മ്പ​തു​ മാ​സ​ത്തി​നി​ടെ ര​ജി​സ്റ്റ​ര്‍ ചെ​യ്ത​ത് 285 കേ​സു​ക​ള്‍
Saturday, January 16, 2021 7:11 AM IST
കാ​സ​ര്‍​ഗോ​ഡ്: കു​ട്ടി​ക​ള്‍​ക്കെ​തി​രാ​യ അ​തി​ക്ര​മ​ങ്ങ​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട് ക​ഴി​ഞ്ഞ ഏ​പ്രി​ല്‍ മു​ത​ല്‍ ഡി​സം​ബ​ര്‍ 31 വ​രെ​യു​ള്ള ഒ​മ്പ​തു​മാ​സ​ത്തി​നി​ടെ ജി​ല്ല​യി​ല്‍ ര​ജി​സ്റ്റ​ര്‍ ചെ​യ്ത​ത് 285 കേ​സു​ക​ള്‍. ഇ​തി​ല്‍ 44 ലൈം​ഗി​ക പീ​ഡ​ന​ക്കേ​സു​ക​ളും 38 മ​റ്റു ശാ​രീ​രി​ക പീ​ഡ​ന​ക്കേ​സു​ക​ളു​മു​ണ്ട്.

കു​ട്ടി​ക​ളെ മാ​ന​സി​ക​മാ​യി പീ​ഡി​പ്പി​ച്ച​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് 50 കേ​സു​ക​ളും ര​ജി​സ്റ്റ​ര്‍ ചെ​യ്ത​താ​യാ​ണ് ചൈ​ല്‍​ഡ് ലൈ​നി​ന്‍റെ ക​ണ​ക്ക്. ബാ​ല​വി​വാ​ഹ​ത്തി​നു​ള്ള ശ്ര​മ​ങ്ങ​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട് അ​ഞ്ച് കേ​സു​ക​ള്‍ ര​ജി​സ്റ്റ​ര്‍ ചെ​യ്തി​ട്ടു​ണ്ട്.

ലോ​ക്ക് ഡൗ​ണ്‍ കാ​ല​ത്ത് എ​ല്ലാ​വ​രും വീ​ടി​നു​ള്ളി​ല്‍ ഒ​തു​ങ്ങി​നി​ല്‍​ക്കേ​ണ്ടി​വ​ന്ന​പ്പോ​ള്‍ കു​ട്ടി​ക​ളോ​ടു​ള്ള അ​തി​ക്ര​മ​ങ്ങ​ളും വ​ര്‍​ധി​ച്ച​താ​യാ​ണ് വി​ല​യി​രു​ത്ത​ല്‍. സാ​മൂ​ഹി​ക​മാ​യും സാ​മ്പ​ത്തി​ക​മാ​യും പി​ന്നോ​ക്കം നി​ല്‍​ക്കു​ന്ന മേ​ഖ​ല​ക​ളി​ലാ​ണ് ഇ​ത് കൂ​ടു​ത​ലാ​യി കാ​ണ​പ്പെ​ട്ട​ത്. കു​ടും​ബ​ത്തി​ലെ മു​തി​ര്‍​ന്ന അം​ഗ​ങ്ങ​ളു​ടെ മ​ദ്യ-​ല​ഹ​രി​വ​സ്തു ഉ​പ​യോ​ഗ​വും ഇ​തി​ന് കാ​ര​ണ​മാ​കു​ന്നു​ണ്ട്.

കോ​വി​ഡ് നി​യ​ന്ത്ര​ണ​ങ്ങ​ള്‍ മൂ​ലം മി​ക്ക സ​മ​യ​വും വീ​ടി​നു​ള്ളി​ല്‍ അ​ട​ച്ചി​രി​ക്കേ​ണ്ടി​വ​രു​ന്ന​തി​ന്‍റെ നി​രാ​ശാ​ബോ​ധ​വും ചി​ല​ര്‍ കു​ട്ടി​ക​ളി​ല്‍ തീ​ര്‍​ത്ത​താ​യാ​ണ് സൂ​ച​ന. ഉ​ള്‍​പ്ര​ദേ​ശ​ങ്ങ​ളി​ലെ അ​ന​ധി​കൃ​ത മ​ദ്യ​വി​ല്‍​പ്പ​ന​യും ഇ​തി​ന് വ​ലി​യൊ​ര​ള​വു​വ​രെ വ​ഴി​യൊ​രു​ക്കി. ക​ഴി​ഞ്ഞ​ദി​വ​സം ഒ​ന്നാം​ക്ലാ​സു​കാ​ര​ന്‍റെ ക​ൺ​മു​ന്നി​ൽ അ​മ്മ​യെ വെ​ടി​വ​ച്ച് കൊ​ല​പ്പെ​ടു​ത്തി അ​ച്ഛ​ന്‍ ജീ​വ​നൊ​ടു​ക്കി​യ സം​ഭ​വ​ത്തി​ലും വി​ല്ല​നാ​യ​ത് വ്യാ​ജ​മ​ദ്യ​മാ​യി​രു​ന്നു.