ഒന്പത് കേന്ദ്രങ്ങളിലും ഇന്നു മുതൽ വാക്സിനേഷൻ
Saturday, January 16, 2021 7:13 AM IST
കാ​സ​ർ​ഗോ​ഡ്: കോ​വി​ഡ്-19 വാ​ക്സി​നേ​ഷ​ന്‍റെ ആ​ദ്യ​ഘ​ട്ട​ത്തി​ന് ഇ​ന്നു തു​ട​ക്ക​മാ​വും. വാ​ക്സി​നേ​ഷ​നു​ള്ള ഒ​രു​ക്ക​ങ്ങ​ള്‍ ജി​ല്ല​യി​ല്‍ പൂ​ര്‍​ത്തി​യാ​യ​താ​യി ജി​ല്ലാ ക​ള​ക്ട​ര്‍ ഡി. ​സ​ജി​ത് ബാ​ബു അ​റി​യി​ച്ചു. കാ​സ​ര്‍​ഗോ​ഡ് ജ​ന​റ​ല്‍ ആ​ശു​പ​ത്രി​യി​ലെ വാ​ക്സി​നേ​ഷ​ന്‍ കേ​ന്ദ്രം ക​ള​ക്ട​ര്‍ സ​ന്ദ​ര്‍​ശി​ച്ച് ഒ​രു​ക്ക​ങ്ങ​ളി​ല്‍ പൂ​ര്‍​ണ തൃ​പ്തി അ​റി​യി​ച്ചു.

വാ​ക്സി​നേ​ഷ​ന്‍ കേ​ന്ദ്ര​ങ്ങ​ളി​ല്‍ കാ​ത്തി​രി​പ്പ് മു​റി, ര​ജി​സ്ട്രേ​ഷ​ന്‍ കൗ​ണ്ട​ര്‍, വാ​ക്സി​നേ​ഷ​ന്‍ മു​റി എ​ന്നി​വ​യ്ക്ക് പു​റ​മെ വാ​ക്സി​ന്‍ സ്വീ​ക​രി​ച്ച​വ​രെ അ​ര മ​ണി​ക്കൂ​ര്‍ നി​രീ​ക്ഷി​ക്കു​ന്ന​തി​നാ​യി നി​രീ​ക്ഷ​ണ മു​റി​യും സ​ജ്ജ​മാ​ക്കി​യി​ട്ടു​ണ്ട്. നി​രീ​ക്ഷ​ണ മു​റി​യി​ല്‍ ഓ​ക്സി​ജ​ന്‍, മോ​ണി​റ്റ​ര്‍ സ​ഹി​തം എ​മ​ര്‍​ജ​ന്‍​സി സൗ​ക​ര്യ​ങ്ങ​ളു​ള്ള ക്രാ​ഷ് കാ​ര്‍​ട്ട്, സ്ട്രെ​ച്ച​ര്‍ ട്രോ​ളി, വീ​ല്‍ ചെ​യ​ര്‍ എ​ന്നി​വ സ​ജ്ജ​മാ​ണ്.

കോ​ഴി​ക്കോ​ട് റീ​ജ​ൺ വാ​ക്സി​ന്‍ സ്റ്റോ​റി​ല്‍ നി​ന്ന് ല​ഭി​ച്ച വാ​ക്സി​ന്‍ ജി​ല്ല​യി​ലെ ഒ​മ്പ​ത് വാ​ക്സി​നേ​ഷ​ന്‍ കേ​ന്ദ്ര​ങ്ങ​ളി​ലും എ​ത്തി​ച്ച​താ​യി ജി​ല്ലാ മെ​ഡി​ക്ക​ല്‍ ഓ​ഫീ​സ​ര്‍ ഡോ. ​എ.​വി. രാം​ദാ​സ് അ​റി​യി​ച്ചു. അ​തോ​ടൊ​പ്പം വാ​ക്സി​നേ​ഷ​ന്‍ ന​ട​ത്തു​ന്ന​തി​നാ​വ​ശ്യ​മാ​യ സി​റി​ഞ്ചു​ക​ളും വാ​ക്സി​ന്‍ കാ​രി​യ​റു​ക​ളും ഐ​സ് പാ​യ്ക്കു​ക​ളും വാ​ക്സി​ന്‍ കേ​ന്ദ്ര​ങ്ങ​ളി​ല്‍ ല​ഭ്യ​മാ​ക്കി​യി​ട്ടു​ണ്ട്.

ആ​ദ്യ​ദി​വ​സം ര​ജി​സ്റ്റ​ര്‍ ചെ​യ്ത ആ​രോ​ഗ്യ പ്ര​വ​ര്‍​ത്ത​ക​ര്‍​ക്ക് മാ​ത്ര​മാ​ണ് വാ​ക്സി​ന്‍ ന​ല്‍​കു​ന്ന​ത്. 'കോ​വി​ന്‍' ആ​പ്പ് ഉ​പ​യോ​ഗി​ച്ചാ​ണ് വാ​ക്സി​നേ​ഷ​നെ​ത്തു​ന്ന​വ​രു​ടെ ര​ജി​സ്ട്രേ​ഷ​ന്‍ ന​ട​ത്തു​ന്ന​ത്. ഇ​തി​നാ​യി എ​ല്ലാ കേ​ന്ദ്ര​ങ്ങ​ളി​ലും ഹൈ​സ്പീ​ഡ് ഇ​ന്‍റ​ര്‍​നെ​റ്റ് ക​ണ​ക്ടി​വി​റ്റി ഉ​റ​പ്പ് വ​രു​ത്തി​യി​ട്ടു​ണ്ട്. വാ​ക്സി​നേ​ഷ​നെ​ത്തേ​ണ്ട​വ​ര്‍​ക്കു​ള്ള അ​റി​യി​പ്പ് മൊ​ബെ​ല്‍ സ​ന്ദേ​ശം വ​ഴി ല​ഭി​ക്കും. സ​ന്ദേ​ശം ല​ഭി​ച്ച​വ​ര്‍ നി​ര്‍​ദേ​ശി​ക്ക​പ്പെ​ട്ട വാ​ക്സി​നേ​ഷ​ന്‍ കേ​ന്ദ്ര​ങ്ങ​ളി​ല്‍, നി​ര്‍​ദി​ഷ്ട സ​മ​യം ആ​ധാ​ര്‍ കാ​ര്‍​ഡു​മാ​യി എ​ത്തി വാ​ക്സി​ന്‍ സ്വീ​ക​രി​ക്കും.

കാ​സ​ര്‍​ഗോ​ഡ് ഗ​വ. മെ​ഡി​ക്ക​ല്‍ കോ​ള​ജ്, കാ​ഞ്ഞ​ങ്ങാ​ട് ജി​ല്ലാ ആ​ശു​പ​ത്രി, കാ​സ​ര്‍​ഗോ​ഡ് ജ​ന​റ​ല്‍ ആ​ശു​പ​ത്രി, നീ​ലേ​ശ്വ​രം, പ​ന​ത്ത​ടി, മം​ഗ​ല്‍​പ്പാ​ടി, ബേ​ഡ​ഡു​ക്ക താ​ലൂ​ക്ക് ആ​ശു​പ​ത്രി​ക​ള്‍, പെ​രി​യ സി ​എ​ച്ച്സി, എ​ണ്ണ​പ്പാ​റ കു​ടും​ബാ​രോ​ഗ്യ​കേ​ന്ദ്രം എ​ന്നി​വ​യാ​ണ് ഒ​ന്നാം ഘ​ട്ട​ത്തി​ലെ കോ​വി​ഡ് വാ​ക്‌​സി​നേ​ഷ​ന്‍ കേ​ന്ദ്ര​ങ്ങ​ള്‍.

ര​ണ്ടാം ഘ​ട്ട​ത്തി​ല്‍ വാ​ക്‌​സി​ന്‍ ന​ല്‍​കു​ന്ന​തി​നാ​യി ഈ ​ഒ​മ്പ​ത് കേ​ന്ദ്ര​ങ്ങ​ള്‍ ഉ​ള്‍​പ്പെ​ടെ ജി​ല്ല​യി​ല്‍ 58 വാ​ക്‌​സി​ന്‍ കേ​ന്ദ്ര​ങ്ങ​ളും മൂ​ന്നാം ഘ​ട്ട​ത്തി​ല്‍ പൊ​തു​ജ​ന​ങ്ങ​ള്‍​ക്ക് വാ​ക്‌​സി​ന്‍ ന​ല്‍​കു​ന്ന​തി​നാ​യി ജി​ല്ല​യി​ല്‍ 329 കേ​ന്ദ്ര​ങ്ങ​ളും ക​ണ്ട​ത്തി​യി​ട്ടു​ണ്ട്. ഓ​രോ കേ​ന്ദ്ര​ങ്ങ​ളി​ലും നാ​ലു വാ​ക്‌​സി​നേ​ഷ​ന്‍ ഓ​ഫീ​സ​ര്‍​മാ​രും മൂ​ന്ന് വാ​ക്‌​സി​നേ​റ്റ​ര്‍​മാ​രും ഉ​ണ്ടാ​കും. കൂ​ടാ​തെ ര​ണ്ട് ഷി​ഫ്റ്റു​ക​ളി​ലാ​യി ര​ണ്ട് ഡോ​ക്ട​ര്‍​മാ​രെ​യും നി​യ​മി​ച്ചി​ട്ടു​ണ്ട്.

കോ​വി​ഡ് വാ​ക്സി​നേ​ഷ​ന്‍റെ ജി​ല്ലാ​ത​ല ഉ​ദ്ഘാ​ട​നം രാ​വി​ലെ 11 ന് ​കാ​ഞ്ഞ​ങ്ങാ​ട് ജി​ല്ലാ ആ​ശു​പ​ത്രി​യി​ല്‍ ന​ട​ത്തും. ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ബേ​ബി ബാ​ല​കൃ​ഷ്ണ​ന്‍, ന​ഗ​ര​സ​ഭാ ചെ​യ​ര്‍​പേ​ഴ്സ​ണ്‍ കെ.​വി. സു​ജാ​ത എ​ന്നി​വ​ര്‍ സ​ന്നി​ഹി​ത​രാ​വും. എ​ല്ലാ വാ​ക്സി​നേ​ഷ​ന്‍ കേ​ന്ദ്ര​ങ്ങ​ളി​ലും അ​ത​ത് പ്ര​ദേ​ശ​ത്തെ ജ​ന​പ്ര​തി​നി​ധി​ക​ളെ പ​ങ്കെ​ടു​പ്പി​ച്ച് ഉ​ദ്ഘാ​ട​നം ന​ട​ത്തു​മെ​ന്നും ജി​ല്ലാ മെ​ഡി​ക്ക​ല്‍ ഓ​ഫീ​സ​ര്‍ അ​റി​യി​ച്ചു.

ജ​ന​റ​ല്‍ ആ​ശു​പ​ത്രി​യി​ല്‍ എ​ത്തി​യ ക​ള​ക്ട​റെ സൂ​പ്ര​ണ്ട് ഡോ. ​രാ​ജാ​റാം, ഡ​പ്യൂ​ട്ടി സൂ​പ്ര​ണ്ട് ഡോ. ​ഗീ​ത ഗു​രു​ദാ​സ്, ന​ഴ്സിം​ഗ് സൂ​പ്ര​ണ്ട് സ്നി​ഷി, എ​ല്‍​എ​ച്ച്ഐ മേ​രി ക്ല​യ​ര്‍, ജെ​എ​ച്ച്ഐ എ.​വി. ശ്രീ​ജി​ത്ത് എ​ന്നി​വ​ര്‍ ഒ​രു​ക്ക​ങ്ങ​ള്‍ ധ​രി​പ്പി​ച്ചു.