യൂ​ത്ത് കോ​ൺ​ഗ്ര​സ് പു​ല്ലൂ​ർ വി​ല്ലേ​ജ് ഓ​ഫീ​സ​റെ ഉ​പ​രോ​ധി​ച്ചു
Thursday, January 21, 2021 1:12 AM IST
പെ​രി​യ: ഇ​രി​യ കാ​ട്ടു​മാ​ട​ത്ത് സ​ത്യ​സാ​യി ഓ​ർ​ഫ​നേ​ജ് ട്ര​സ്റ്റ് നി​ർ​മി​ച്ചു ന​ൽ​കി​യ വീ​ട്ടി​ൽ താ​മ​സി​ക്കു​ന്ന എ​ൻ​ഡോ​സ​ൾ​ഫാ​ൻ ദു​രി​ത​ബാ​ധി​ത​യാ​യ ശ്രീ​നി​ഷ​യോ​ടും കു​ടും​ബ​ത്തോ​ടും വീ​ടൊ​ഴി​ഞ്ഞു പോ​കാ​ൻ ജി​ല്ലാ ഭ​ര​ണ​കൂ​ട​ത്തി​ന്‍റെ നി​ർ​ദേ​ശ​പ്ര​കാ​രം നോ​ട്ടീ​സ് ന​ൽ​കി​യ വി​ല്ലേ​ജ് ഓ​ഫീ​സ​റു​ടെ ന​ട​പ​ടി​യി​ൽ പ്ര​തി​ഷേ​ധി​ച്ച് യൂ​ത്ത് കോ​ൺ​ഗ്ര​സ് ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ബി.​പി. പ്ര​ദീ​പ്കു​മാ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ പ്ര​വ​ർ​ത്ത​ക​ർ പു​ല്ലൂ​ർ വി​ല്ലേ​ജ് ഓ​ഫീ​സ​റെ ഉ​പ​രോ​ധി​ച്ചു.
ജി​ല്ലാ ഭ​ര​ണ​കൂ​ടം അ​ർ​ഹ​യാ​യ ശ്രീ​നി​ഷ​യോ​ടും കു​ടും​ബ​ത്തോ​ടും പ​ട്ടി​ക​യി​ൽ ഇ​ല്ലെ​ന്ന കാ​ര്യം പ​റ​ഞ്ഞു വീ​ടൊ​ഴി​യാ​നാ​ണ് നോ​ട്ടീ​സ് ന​ൽ​കി​യ​ത് മ​നു​ഷ്യ​ത്വ​ര​ഹി​ത​മാ​യ ന​ട​പ​ടി​യാ​ണെ​ന്നും ഇ​ത് അം​ഗീ​ക​രി​ക്കാ​ൻ ക​ഴി​യി​ല്ലെ​ന്നും നോ​ട്ടീ​സ് ഉ​ട​ൻ പി​ൻ​വ​ലി​ച്ച് ആ ​കു​ടും​ബ​ത്തി​ന് ആ ​വീ​ട്ടി​ൽ ത​ന്നെ താ​മ​സി​ക്കാ​ൻ ആ​വ​ശ്യ​മാ​യ പ​ട്ട​യം ഉ​ൾ​പ്പ​ടെ​യു​ള്ള രേ​ഖ​ക​ൾ ന​ൽ​ക​ണ​മെ​ന്നും പ്ര​ദീ​പ്കു​മാ​ർ വി​ല്ലേ​ജ് ഓ​ഫീ​സ​റോ​ട് ആ​വ​ശ്യ​പ്പെ​ട്ടു.
ഇ​ക്കാ​ര്യ​ങ്ങ​ൾ ജി​ല്ലാ ക​ള​ക്ട​റു​ടെ ശ്ര​ദ്ധ​യി​ൽ​പ്പെ​ടു​ത്തി അ​വ​രെ ലി​സ്റ്റി​ൽ ഉ​ൾ​പ്പെ​ടു​ത്തി അ​തെ വീ​ട് ന​ൽ​കാ​നു​ള്ള ന​ട​പ​ടി​ക​ൾ ചെ​യ്യാ​മെ​ന്നും അ​തു​വ​രെ ന​ൽ​കി​യ നോ​ട്ടീ​സി​ന്മേ​ൽ അ​ന​ന്ത​ര ന​ട​പ​ടി​ക​ൾ കൈ​കൊ​ള്ളി​ല്ലെ​ന്നും വി​ല്ലേ​ജ് ഓ​ഫീ​സ​ർ ന​ൽ​കി​യ ഉ​റ​പ്പി​ന്മേ​ൽ യൂ​ത്ത് കോ​ൺ​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​ർ സ​മ​രം അ​വ​സാ​നി​പ്പി​ക്കു​ക​യി​രു​ന്നു.
എ​ൻ​ഡോ​സ​ൾ​ഫാ​ൻ ഇ​ര​ക​ളോ​ട് സ​ർ​ക്കാ​ർ നീ​തി പൂ​ർ​വ​മാ​യി പെ​രു​മാ​റ​ണ​മെ​ന്നും പു​ല്ലൂ​ർ-​പെ​രി​യ​യി​ലും എ​ന്മ​ക​ജെ​യി​ലും ഉ​ൾ​പ്പ​ടെ നി​ർ​മി​ച്ചി​ട്ടു​ള്ള വീ​ടു​ക​ൾ ഉ​ട​ൻ ഇ​ര​ക​ൾ​ക്കു ന​ൽ​ക​ണ​മെ​ന്നും സു​പ്രീം കോ​ട​തി പ​റ​ഞ്ഞ അ​ഞ്ചു​ല​ക്ഷം രൂ​പ മു​ഴു​വ​ൻ ഇ​ര​ക​ൾ​ക്കും ഉ​ട​ൻ വി​ത​ര​ണം ചെ​യ്യ​ണ​മെ​ന്നും പ്ര​ദീ​പ്കു​മാ​ർ ആ​വ​ശ്യ​പ്പെ​ട്ടു.
കാ​ർ​ത്തി​കേ​യ​ൻ പെ​രി​യ, സ​ത്യ​നാ​ഥ​ൻ പ​ത്ര​വ​ള​പ്പി​ൽ, ഇ​സ്മ​യി​ൽ ചി​ത്താ​രി, അ​നൂ​പ് ക​ല്യോ​ട്ട്, മ​നോ​ജ് ചാ​ലി​ങ്കാ​ൽ, രാ​ജേ​ഷ് പു​ല്ലൂ​ർ, റ​ഷീ​ദ് നാ​ല​ക്ര എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽകി.