പീ​ഡ​നം: പ​രാ​തി മ​നു​ഷ്യാ​വ​കാ​ശ ക​മ്മീ​ഷ​ൻ ത​ള്ളി
Friday, January 22, 2021 1:32 AM IST
കാ​ഞ്ഞ​ങ്ങാ​ട്: ഭാ​ര്യ​യു​ടെ അ​നു​ജ​ത്തി​യു​ടെ മ​ക​ളെ പീ​ഡി​പ്പി​ച്ചു​വെ​ന്ന പേ​രി​ൽ ക​ള്ള​ക്കേ​സി​ൽ പ്ര​തി​യാ​ക്കി​യെ​ന്ന് ആ​രോ​പി​ച്ച് ന​ൽ​കി​യ പ​രാ​തി പോ​ലീ​സ് റി​പ്പോ​ർ​ട്ടി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ മ​നു​ഷ്യാ​വ​കാ​ശ ക​മ്മീ​ഷ​ൻ ത​ള്ളി. പ​ട​ന്ന​ക്കാ​ട് സ്വ​ദേ​ശി സ​മ​ർ​പ്പി​ച്ച പ​രാ​തി​യാ​ണ് ക​മ്മീ​ഷ​ൻ അം​ഗം വി.​കെ. ബീ​നാ​കു​മാ​രി ത​ള്ളി​യ​ത്. ക​മ്മീ​ഷ​ൻ കാ​ഞ്ഞ​ങ്ങാ​ട് ഡി​വൈ​എ​സ്പി​യി​ൽ നി​ന്ന് റി​പ്പോ​ർ​ട്ട് വാ​ങ്ങി. 2018 ൽ ​കാ​ഞ​ങ്ങാ​ട്ടെ ഞാ​ണി​ക്ക​ട​വി​ലാ​ണ് പ​രാ​തി​ക്ക് അ​ടി​സ്ഥാ​ന​മാ​യ സം​ഭ​വം ന​ട​ന്ന​ത്. സം​ഭ​വ​ത്തി​ൽ നീ​ലേ​ശ്വ​രം പോ​ലീ​സ് പോ​ക്സോ നി​യ​മ​പ്ര​കാ​രം കേ​സെ​ടു​ത്തി​രു​ന്നു. ചീ​മേ​നി പോ​ലീ​സ് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ന് ശേ​ഷം പ​രാ​തി​ക്കാ​ര​നെ അ​റ​സ്റ്റ് ചെ​യ്ത് ജു​ഡീ​ഷ​ൽ ക​സ്റ്റ​ഡി​യി​ൽ പാ​ർ​പ്പി​ച്ചി​രു​ന്നു. പ​രാ​തി​ക്കാ​ര​ൻ കു​റ്റം ചെ​യ്തി​ട്ടു​ണ്ടെ​ന്ന കാ​ര്യം വ്യ​ക്ത​മാ​ണെ​ന്നും പോ​ലീ​സ് റി​പ്പോ​ർ​ട്ടി​ൽ പ​റ​യു​ന്നു.