മ​ല​യോ​ര ഹൈ​വേ​യി​ലെ നി​ർ​മാ​ണ ത​ട​സം: വനം വകുപ്പ് ഓ​ഫീ​സി​ലേ​ക്ക് കോ​ൺ​ഗ്ര​സ് മാ​ർ​ച്ച്
Sunday, January 24, 2021 2:20 AM IST
കാ​സ​ർ​ഗോ​ഡ്: മ​ല​യോ​ര ഹൈ​വേ നി​ർ​മാ​ണ​ത്തി​ൽ വ​ന​ഭൂ​മി​യു​മാ​യി ബ​ന്ധ​പ്പെ​ട്ടു​ണ്ടാ​യ ത​ട​സം നീ​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് ബ​ളാ​ൽ മ​ണ്ഡ​ലം കോ​ൺ​ഗ്ര​സ് ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ കാ​സ​ർ​ഗോ​ഡ് ഡി​വി​ഷ​ണ​ൽ ഫോ​റ​സ്റ്റ് ഓ​ഫീ​സി​ലേ​ക്ക് മാ​ർ​ച്ച്‌ ന​ട​ത്തി. വി​ദ്യാ​ന​ഗ​റി​ൽ നി​ന്ന് പ്ര​ക​ട​ന​മാ​യി എ​ത്തി​യ കോ​ൺ​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​രെ ഡി​എ​ഫ്ഒ ഓ​ഫീ​സി​നു മു​ന്നി​ൽ പോ​ലീ​സ് ത​ട​ഞ്ഞു. തു​ട​ർ​ന്ന് ന​ട​ന്ന പ്ര​തി​ഷേ​ധ​യോ​ഗം രാ​ജ്മോ​ഹ​ൻ ഉ​ണ്ണി​ത്താ​ൻ എം​പി ഉ​ദ്ഘാ​ട​നം ചെ​യ്തു.
ബ​ളാ​ൽ പ​ഞ്ചാ​യ​ത്ത്‌ പ്ര​സി​ഡ​ന്‍റും ക​ർ​ഷ​ക കോ​ൺ​ഗ്ര​സ് സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി​യു​മാ​യ രാ​ജു ക​ട്ട​ക്ക​യം അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജി​ല്ലാ പ​ഞ്ചാ​യ​ത്ത് അം​ഗം ജോ​മോ​ൻ ജോ​സ്, പി.​ജി. ദേ​വ്, എം.​പി. ജോ​സ​ഫ്, അ​ല​ക്സ് നെ​ടി​യ​കാ​ല, ജോ​യ് ജോ​സ​ഫ്, സി​ബി​ച്ച​ൻ പു​ളി​ങ്കാ​ല, മീ​നാ​ക്ഷി ബാ​ല​കൃ​ഷ്ണ​ൻ, ഷോ​ബി ജോ​സ​ഫ്, നോ​യ​ൽ ടോ​മി​ൻ ജോ​സ​ഫ്, എ.​സി.​എ. ല​ത്തീ​ഫ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. മ​ല​യോ​ര ഹൈ​വേ ക​ട​ന്നു​പോ​കു​ന്ന ബ​ളാ​ൽ, ക​ള്ളാ​ർ, വെ​സ്റ്റ് എ​ളേ​രി, ഈ​സ്റ്റ് എ​ളേ​രി പ​ഞ്ചാ​യ​ത്തു​ക​ളി​ൽ നി​ന്നു​മാ​യി നൂ​റു​ക​ണ​ക്കി​നാ​ളു​ക​ൾ പ​ങ്കെ​ടു​ത്തു.
നാ​ലു റീ​ച്ചാ​യി​ട്ടാ​ണ് ജി​ല്ല​യി​ൽ ന​ന്ദാ​ര​പ്പ​ട​വ് മു​ത​ൽ ചെ​റു​പു​ഴ​ വ​രെ 127.42 കി​ലോ​മീ​റ്റ​ർ ഹൈ​വേ നി​ർ​മാ​ണം. ഒ​ന്നാം​റീ​ച്ച് ന​ന്ദാ​ര​പ്പ​ട​വ് മു​ത​ൽ ചേ​വാ​ർ​വ​രെ 23 കി​ലോ​മീ​റ്റ​ർ 55 കോ​ടി രൂ​പ​യു​ടെ പ​ണി​പൂ​ർ​ത്തി​യാ​യി. ര​ണ്ടാം​റീ​ച്ചി​നാ​ണ് ഏ​റ്റ​വും ദൈ​ർ​ഘ്യം. ചേ​വാ​ർ​മു​ത​ൽ എ​ട​പ്പ​ര​മ്പു​വ​രെ 49.64 കി​ലോ​മീ​റ്റ​ർ നി​ർ​മാ​ണ​ത്തി​ന് 77.04 കോ​ടി രൂ​പ​യു​ടെ പ​ദ്ധ​തി​യാ​ണ്.

മൂ​ന്നാം​റീ​ച്ച് എ​ട​പ്പ​റ​മ്പ് മു​ത​ൽ കോ​ളി​ച്ചാ​ൽ​വ​രെ 24.4 കി​ലോ​മീ​റ്റ​ർ 85 കോ​ടി രൂ​പ​യു​ടെ പ്ര​വൃ​ത്തി ന​ട​ക്കു​ക​യാ​ണ്‌. ഈ ​ഭാ​ഗ​ത്ത് 3.61 കി​ലോ​മീ​റ്റ​ർ വ​ന​ത്തി​ലൂ​ടെ​യാ​ണ്. അ​തി​ന് വ​നം​വ​കു​പ്പി​ന്‍റെ അ​നു​മ​തി ല​ഭി​ച്ചി​ട്ടി​ല്ല. നാ​ലാം​റീ​ച്ചാ​ണ് മ​രു​തോം​മ​ല വ​ഴി 30.88 കി​ലോ​മീ​റ്റ​ർ ജി​ല്ലാ അ​തി​ർ​ത്തി​യാ​യ ചെ​റു​പു​ഴ വ​രെ. 82 കോ​ടി രൂ​പ​യു​ടെ പ്ര​വൃ​ത്തി ന​ട​ന്നു​വ​രു​ന്നു. അ​തി​ൽ മ​രു​തോം​ത​ട്ട്, ഈ​ട്ടി​ത്ത​ട്ട്, ചു​ള്ളി​ഭാ​ഗ​ത്താ​യി 2.78 കി​ലോ​മീ​റ്റ​ർ വ​നം​വ​കു​പ്പി​ന്‍റെ അ​നു​മ​തി ആ​വ​ശ്യ​മു​ണ്ട്.നി​ല​വി​ലു​ള്ള വീ​തി​യി​ൽ റോ​ഡ് വി​ക​സ​ന​ത്തി​ന് ത​ട​സ​മി​ല്ലെ​ന്ന​താ​ണ് വ​നം​വ​കു​പ്പി​ന്‍റെ നി​ല​പാ​ട്.

കൂ​ടു​ത​ൽ സ്ഥ​ലം ന​ൽ​ക​ണ​മെ​ങ്കി​ൽ പ​ക​രം സ്ഥ​ലം ന​ൽ​കു​ക​യും മു​റി​ക്കു​ന്ന മ​ര​ങ്ങ​ൾ​ക്കു പ​ക​രം വ​ച്ചു​പി​ടി​പ്പി​ക്കാ​മെ​ന്നു​മു​ള്ള ഉ​റ​പ്പു​വേ​ണം എ​ന്നു​മാ​ണ് വ​നം അ​ധി​കൃ​ത​രു​ടെ നി​ല​പാ​ട്.
വ​ന​ഭൂ​മി​യി​ൽ ഉ​ൾ​പ്പെ​ടു​ന്ന ഭാ​ഗം ഒ​ഴി​ച്ചി​ട്ടാ​ണ് ഇ​പ്പോ​ൾ മ​ല​യോ​ര ഹൈ​വേ​യു​ടെ നി​ർ​മാ​ണം ന​ട​ന്നു​കൊ​ണ്ടി​രി​ക്കു​ന്ന​ത്.

എ​ന്നാ​ൽ ഈ ​പാ​ത​യു​ടെ യ​ഥാ​ർ​ത്ഥ പ്ര​യോ​ജ​നം ല​ഭി​ക്ക​ണ​മെ​ങ്കി​ൽ ഈ ​ഭാ​ഗ​ങ്ങ​ൾ കൂ​ടി പൂ​ർ​ത്തീ​ക​രി​ക്കേ​ണ്ട​തു​ണ്ടെ​ന്നും ഇ​ത് സാ​ധ്യ​മാ​കും വ​രെ സ​മ​ര പ​രി​പാ​ടി​ക​ളു​മാ​യി മു​ന്നോ​ട്ട് പോ​കു​മെ​ന്നും കോ​ൺ​ഗ്ര​സ് നേ​താ​ക്ക​ൾ പ​റ​ഞ്ഞു.