ഖ​ന​ന​മൊ​ഴി​ഞ്ഞ ക​രി​ന്ത​ള​ത്ത് കാ​ര്‍​ഷി​ക​സ​മൃ​ദ്ധി​യൊ​രു​ക്കാ​ന്‍ കെ​സി​സി​പി​എ​ൽ
Wednesday, February 24, 2021 1:12 AM IST
ക​രി​ന്ത​ളം: കാ​ല​ങ്ങ​ള്‍ നീ​ണ്ട ക​ളി​മ​ണ്‍ ഖ​ന​ന​വും പ​രി​സ്ഥി​തി പ്ര​ശ്‌​ന​ങ്ങ​ളും സ​മ​ര​ങ്ങ​ളും ഇ​ള​ക്കി​മ​റി​ച്ച ക​രി​ന്ത​ള​ത്തി​ന്‍റെ മ​ണ്ണി​ല്‍ കാ​ര്‍​ഷി​ക​സ​മൃ​ദ്ധി​യൊ​രു​ക്കാ​ന്‍ പ​ദ്ധ​തി​ക​ളൊ​രു​ക്കി കേ​ര​ള ക്ലേ​യ്‌​സ് ആ​ന്‍​ഡ് സെ​റാ​മി​ക്‌​സ് പ്രൊ​ഡ​ക്ട്‌​സ് ലി​മി​റ്റ​ഡ്.

ഖ​ന​നം പൂ​ര്‍​ണ​മാ​യും അ​വ​സാ​നി​പ്പി​ച്ച സ്ഥ​ല​ത്ത് പാ​റ​ക​ളു​ടെ മു​ക​ള്‍​ഭാ​ഗം നീ​ക്കി പ​ക​രം വ​ള​ക്കൂ​റു​ള്ള മ​ണ്ണ് നി​ക്ഷേ​പി​ച്ച് വി​വി​ധ ത​രം കൃ​ഷി​ക​ള്‍​ക്കാ​യി നി​ല​മൊ​രു​ക്കാ​നാ​ണ് പ​ദ്ധ​തി. ഇ​തി​ന്‍റെ ആ​ദ്യ​ഘ​ട്ട​മാ​യി ഇ​വി​ടെ കൃ​ഷി​യി​റ​ക്കി​യ ഇ​ഞ്ചി​യും ചേ​ന​യും ക​പ്പ​യും നേ​ന്ത്ര​വാ​ഴ​യും വി​ള​വെ​ടു​പ്പി​നൊ​രു​ങ്ങി. താ​ത്കാ​ലി​ക ജ​ല​സം​ഭ​ര​ണി​യി​ല്‍ 300 മീ​ന്‍​കു​ഞ്ഞു​ങ്ങ​ളെ നി​ക്ഷേ​പി​ച്ചു​കൊ​ണ്ട് പ​രീ​ക്ഷ​ണാ​ടി​സ്ഥാ​ന​ത്തി​ലു​ള്ള മ​ത്സ്യ​കൃ​ഷി​ക്കും ക​ഴി​ഞ്ഞ​ദി​വ​സം തു​ട​ക്ക​മാ​യി. കെ​സി​സി​പി​എ​ല്‍ ചെ​യ​ര്‍​മാ​ന്‍ ടി.​കെ. ഗോ​വി​ന്ദ​നും എം​ഡി ആ​ന​ക്കൈ ബാ​ല​കൃ​ഷ്ണ​നും നേ​തൃ​ത്വം ന​ല്‍​കി.

അ​ഞ്ച് ക്വി​ന്‍റ​ല്‍ വീ​തം ഇ​ഞ്ചി​യും ചേ​ന​യും ഇ​വി​ടെ​നി​ന്നും ഹോ​ര്‍​ട്ടി​കോ​ര്‍​പ്പി​ന് വി​ല്‍​പ്പ​ന ന​ട​ത്തി​ക്ക​ഴി​ഞ്ഞു. എ​ട്ട് ക്വി​ന്‍റ​ല്‍ ചേ​ന​യും 25 ക്വി​ന്‍റ​ല്‍ ക​പ്പ​യും വി​ല്‍​പ്പ​ന​യ്ക്ക് ത​യാ​റാ​യി. മു​ന്നൂ​റോ​ളം നേ​ന്ത്ര​വാ​ഴ​ക​ളും വി​ള​വെ​ടു​ക്കാ​റാ​യി. അ​ഞ്ച് കി​ലോ ഇ​ഞ്ചി ഉ​ണ​ക്കി ചു​ക്കാ​ക്കു​ന്ന​തി​നു​ള്ള പ്ര​വ​ര്‍​ത്ത​ന​വും ന​ട​ന്നു​വ​രു​ന്നു.

അ​ടു​ത്ത ഘ​ട്ട​ത്തി​ല്‍ പ​ത്തേ​ക്ക​ര്‍ സ്ഥ​ല​ത്ത് വ്യാ​വ​സാ​യി​കാ​ടി​സ്ഥാ​ന​ത്തി​ല്‍ പാ​ഷ​ന്‍ ഫ്രൂ​ട്ട് കൃ​ഷി ആ​രം​ഭി​ക്കാ​ന്‍ പ​ദ്ധ​തി ത​യാ​റാ​ക്കി​യി​ട്ടു​ണ്ട്. മ​ത്സ്യ​കൃ​ഷി, തേ​നീ​ച്ച വ​ള​ര്‍​ത്ത​ല്‍, പൂ​ന്തോ​ട്ട ന​ഴ്‌​സ​റി, മി​യാ​വാ​ക്കി വ​നം, കൃ​ഷി​ക്കാ​വ​ശ്യ​മാ​യ ജൈ​വ​വ​ളം ക​ണ്ടെ​ത്താ​ന്‍ പ​ശു​വ​ള​ര്‍​ത്ത​ല്‍, ആ​ട്-​കോ​ഴി വ​ള​ര്‍​ത്ത​ല്‍, കു​ട്ടി​ക​ള്‍​ക്കാ​യു​ള്ള പാ​ര്‍​ക്ക്, മ​ഴ​വെ​ള്ള സം​ഭ​ര​ണി, മി​ല്‍​മ ഷോ​പ്പി എ​ന്നി​വ​യും ഒ​രു​ക്കും. ഇ​തി​നു പു​റ​മേ ത​ല​യ​ടു​ക്കം ബ​സ് സ്റ്റോ​പ്പി​നോ​ട് ചേ​ര്‍​ന്നു​ള്ള 40 സെ​ന്‍റ് സ്ഥ​ല​ത്ത് പെ​ട്രോ​ള്‍-​ഡീ​സ​ല്‍ പ​മ്പും സ്ഥാ​പി​ക്കും.

കെ​സി​സി​പി​എ​ല്ലി​ന്‍റെ നീ​ലേ​ശ്വ​രം യൂ​ണി​റ്റി​ല്‍ സ്ഥാ​പി​ച്ച ഹൈ​ടെ​ക് ക​യ​ര്‍ ഡി​ഫൈ​ബ​റിം​ഗ് യൂ​ണി​റ്റി​ല്‍ മാ​ര്‍​ച്ച് ആ​ദ്യ​വാ​രം ട്ര​യ​ല്‍ ഉ​ത്പാ​ദ​നം ആ​രം​ഭി​ക്കും. ഇ​വി​ടെ സി​മ​ന്‍റ് ബ്രി​ക്ക് നി​ര്‍​മാ​ണ യൂ​ണി​റ്റും ആ​രം​ഭി​ച്ചി​ട്ടു​ണ്ട്. കോ​ഴി-​മീ​ന്‍ വ​ള​ര്‍​ത്ത​ല്‍ യൂ​ണി​റ്റു​ക​ള്‍ ഇ​വി​ടെ​യും ആ​രം​ഭി​ക്കാ​നും പ​ദ്ധ​തി​യു​ണ്ട്.

കെ​സി​സി​പി​എ​ല്ലി​ന്‍റെ ഉ​ട​മ​സ്ഥ​ത​യി​ല്‍ ക​ണ്ണൂ​ര്‍ മാ​ങ്ങാ​ട്ടു​പ​റ​മ്പി​ലു​ള്ള 18 ഏ​ക്ക​ര്‍ സ്ഥ​ല​ത്താ​ണ് വൈ​വി​ധ്യ​വ​ത്ക​ര​ണം ആ​ദ്യ​മാ​യി പ​രീ​ക്ഷി​ച്ച​ത്. ഇ​തി​ല്‍ അ​ഞ്ചേ​ക്ക​ര്‍ സ്ഥ​ല​ത്ത് പാ​ഷ​ന്‍​ഫ്രൂ​ട്ട് കൃ​ഷി​ചെ​യ്ത​പ്പോ​ള്‍ മി​ക​ച്ച വി​ള​വാ​ണ് ല​ഭി​ച്ച​ത്. ഇ​തി​ല്‍​നി​ന്ന് സ്‌​ക്വാ​ഷും അ​ച്ചാ​റും നി​ര്‍​മി​ക്കു​ന്ന​തി​നു​ള്ള യൂ​ണി​റ്റ് താ​മ​സി​യാ​തെ പ്ര​വ​ര്‍​ത്ത​ന​മാ​രം​ഭി​ക്കും.

ക​രി​ന്ത​ളം സ്വ​ദേ​ശി കൂ​ടി​യാ​യ കെ​സി​സി​പി​എ​ല്‍ എം​ഡി ആ​ന​ക്കൈ ബാ​ല​കൃ​ഷ്ണ​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​ണ് വി​പു​ല​മാ​യ വൈ​വി​ധ്യ​വ​ത്ക​ര​ണ പ​ദ്ധ​തി​ക​ള്‍​ക്കാ​യി ക​രി​ന്ത​ളം യൂ​ണി​റ്റി​നെ തെ​ര​ഞ്ഞെ​ടു​ത്ത​ത്. അ​മ്പ​തേ​ക്ക​ര്‍ സ്ഥ​ല​മാ​ണ് ഇ​വി​ടെ ല​ഭ്യ​മാ​യി​ട്ടു​ള്ള​ത്.

നി​ല​വി​ല്‍ നൂ​റ്റി​മു​പ്പ​തോ​ളം പേ​ര്‍​ക്ക് ഈ ​സം​രം​ഭ​ങ്ങ​ളി​ല്‍ നി​ന്ന് തൊ​ഴി​ല്‍ ല​ഭി​ക്കു​ന്നു​ണ്ട്. എ​ല്ലാ സം​രം​ഭ​ങ്ങ​ളും ആ​രം​ഭി​ക്കു​മ്പോ​ള്‍ ആ​യി​ര​ത്തി​ലേ​റെ പേ​ര്‍​ക്ക് തൊ​ഴി​ല്‍ ന​ല്‍​കാ​നാ​കു​മെ​ന്നാ​ണ് പ്ര​തീ​ക്ഷ.