അ​ന്താ​രാ​ഷ്ട്ര ച​ല​ച്ചി​ത്ര​മേ​ള ത​ല​ശേ​രി എ​ഡി​ഷ​ന് തി​രി​തെ​ളി​ഞ്ഞു
Wednesday, February 24, 2021 1:14 AM IST
ത​ല​ശേ​രി: വി​മോ​ച​ന സ​മ​ര​കാ​ല​ത്തെ മാ​ന​സി​കാ​വ​സ്ഥ​യി​ലേ​ക്ക് കേ​ര​ള​ത്തി​ലെ മാ​ധ്യ​മ​ങ്ങ​ള്‍ മാ​റു​ക​യാ​ണെ​ന്ന് സാം​സ്‌​കാ​രി​ക മ​ന്ത്രി എ.​കെ. ബാ​ല​ന്‍.
25-ാമ​ത് അ​ന്താ​രാ​ഷ്ട്ര ച​ല​ച്ചി​ത്ര​മേ​ള​യു​ടെ ത​ല​ശേ​രി എ​ഡി​ഷ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്ത് സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. വി​വാ​ദ​ങ്ങ​ള്‍ ആ​വ​ര്‍​ത്തി​ച്ചാ​വ​ര്‍​ത്തി​ച്ച് പ്ര​ച​രി​പ്പി​ച്ച് വ​ല്ലാ​താ​ക്കു​ക​യാ​ണ് മാ​ധ്യ​മ​ങ്ങ​ൾ. ഒ​ട്ടേ​റെ ന​ല്ല കാ​ര്യ​ങ്ങ​ള്‍ ചെ​യ്ത സ​ര്‍​ക്കാ​രി​നെ അ​വ​ഹേ​ളി​ച്ച് ഒ​ന്നും ചെ​യ്യാ​ത്ത സ​ര്‍​ക്കാ​ര്‍ എ​ന്ന പ്ര​തീ​തി​യാ​ണ് മാ​ധ്യ​മ​ങ്ങ​ള്‍ സൃ​ഷ്ടി​ക്കു​ന്ന​ത്.
കേ​ര​ള​ത്തി​ല്‍ ഇ​ന്നേ വ​രെ ഒ​രു സ​ര്‍​ക്കാ​രി​നും ചി​ന്തി​ക്കാ​ന്‍ ക​ഴി​യാ​ത്ത ത​ര​ത്തി​ലാ​ണ് സാം​സ്‌​കാ​രി​ക മേ​ഖ​ല​യി​ല്‍ സ​ര്‍​ക്കാ​ര്‍ ഇ​ട​പെ​ടു​ന്ന​ത്. എ​ല്ലാ ജി​ല്ല​ക​ളി​ലും സാം​സ്‌​കാ​രി​ക നാ​യ​ക​രു​ടെ പേ​രി​ല്‍ 50 കോ​ടി രൂ​പ മു​ത​ല്‍ 65 കോ​ടി രൂ​പ വ​രെ ചെ​ല​വാ​ക്കി സാം​സ്‌​കാ​രി​ക നി​ല​യ​ങ്ങ​ള്‍ നി​ര്‍​മി​ക്കു​ന്ന​ത് സ​ര്‍​ക്കാ​രി​ന്‍റെ നി​ല​പാ​ടി​ന്‍റെ ഭാ​ഗ​മാ​യാ​ണ്. ച​ല​ച്ചി​ത്ര മേ​ള​യു​ടെ ത​ല​ശ്ശേ​രി പ​തി​പ്പ് ച​രി​ത്ര സം​ഭ​വ​മാ​കു​മെ​ന്നും മ​ന്ത്രി എ.​കെ. ബാ​ല​ൻ പ​റ​ഞ്ഞു.
സം​ഘാ​ട​ക സ​മി​തി ചെ​യ​ര്‍​മാ​ന്‍ എ.​എ​ന്‍. ഷം​സീ​ര്‍ എം​എ​ല്‍​എ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ച​ല​ച്ചി​ത്ര അ​ക്കാ​ദ​മി ചെ​യ​ര്‍​മാ​ന്‍ ക​മ​ല്‍ ആ​മു​ഖ​ഭാ​ഷ​ണം ന​ട​ത്തി.
വൈ​സ് ചെ​യ​ര്‍​പേ​ഴ്‌​സ​ണ്‍ ബീ​നാ പോ​ള്‍, ന​ഗ​ര​സ​ഭാ ചെ​യ​ര്‍​പേ​ഴ്‌​സ​ണ്‍ കെ.​എം. ജ​മു​നാ റാ​ണി, മു​ര​ളി ഫി​ലിം​സ് ഉ​ട​മ മാ​ധ​വ​ന്‍ നാ​യ​ര്‍, ച​ല​ച്ചി​ത്ര അ​ക്കാ​ദ​മി സെ​ക്ര​ട്ട​റി സി. ​അ​ജോ​യ്, ജ​ന​റ​ല്‍ കൗ​ണ്‍​സി​ല്‍ അം​ഗം പ്ര​ദീ​പ് ചൊ​ക്ലി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. എം.​ടി. വാ​സു​ദേ​വ​ന്‍ നാ​യ​ര്‍, ടി. ​പ​ദ്മ​നാ​ഭ​ന്‍, കെ.​പി. കു​മാ​ര​ന്‍, ടി.​വി. ച​ന്ദ്ര​ന്‍, എം. ​മു​കു​ന്ദ​ന്‍ എ​ന്നി​വ​ര്‍ വീ​ഡി​യോ സ​ന്ദേ​ശ​ത്തി​ലൂ​ടെ ആ​ശം​സ​ക​ള്‍ നേ​ര്‍​ന്നു. ഫെ​സ്റ്റി​വ​ല്‍ ബു​ള്ള​റ്റി​ന്‍ കൈ​ത​പ്രം ദാ​മോ​ദ​ര​ന്‍ ന​മ്പൂ​തി​രി ലി​ബ​ര്‍​ട്ടി ബ​ഷീ​റി​ന് ന​ല്‍​കി പ്ര​കാ​ശ​നം ചെ​യ്തു.