കാസർഗോട്ട് നി​ക്ഷേ​പ​ക​സം​ഗ​മം സം​ഘ​ടി​പ്പി​ക്കും: ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ്
Wednesday, February 24, 2021 1:14 AM IST
കാ​സ​ർ​ഗോ​ഡ്: ജി​ല്ല​യു​ടെ വ്യ​വ​സാ​യ സാ​ധ്യ​ത​ക​ള്‍ പ​രി​ച​യ​പ്പെ​ടു​ത്താ​ന്‍ നി​ക്ഷേ​പ​ക​സം​ഗ​മം ന​ട​ത്തു​മെ​ന്ന് ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ബേ​ബി ബാ​ല​കൃ​ഷ്ണ​ന്‍. നോ​ര്‍​ത്ത് മ​ല​ബാ​ര്‍ ചേം​ബ​ര്‍ ഓ​ഫ് കൊ​മേ​ഴ്സ് കാ​സ​ര്‍​ഗോ​ഡ് ചാ​പ്റ്റ​റി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ ന​ട​ത്തു​ന്ന "വ​ള​രും കാ​സ​ര്‍​ഗോ​ഡ്' ജി​ല്ലാ വി​ക​സ​ന കാ​മ്പ​യി​നി​ന്‍റെ ലോ​ഗോ പ്ര​കാ​ശ​നം നി​ര്‍​വ​ഹി​ച്ചു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​വ​ര്‍.
ദേ​ശീ​യ കാ​ര്‍ റാ​ലി മ​ത്സ​ര ജേ​താ​വ് മൂ​സ ഷെ​രീ​ഫ് ലോ​ഗോ ഏ​റ്റു​വാ​ങ്ങി. എ.​കെ. ശ്യാം​പ്ര​സാ​ദ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. എ​ന്‍​എം​സി​സി പ്ര​സി​ഡ​ന്‍റ് ഡോ. ​ജോ​സ​ഫ് ബെ​ന​വ​ന്‍, ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി കെ.​വി. ഹ​നീ​ഷ്, വൈ​സ് പ്ര​സി​ഡ​ന്‍റ് ടി.​കെ. ര​മേ​ശ് കു​മാ​ര്‍, പ്ര​സ്‌​ക്ല​ബ് സെ​ക്ര​ട്ട​റി കെ.​വി. പ​ത്മേ​ഷ്, കെ.​എ​സ്. അ​ന്‍​വ​ര്‍ സാ​ദ​ത്ത്, മു​ജീ​ബ് അ​ഹ​മ്മ​ദ്, കെ.​സി. ഇ​ര്‍​ഷാ​ദ്, റാ​ഫി ബെ​ണ്ടി​ച്ചാ​ല്‍ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.