വ​ർ​ഗീ​സി​ന് ജീ​വി​ത​ത്തി​ലേ​ക്ക് പി​ച്ച​വ​യ്ക്കാ​ൻ സു​മ​ന​സു​ക​ൾ ക​നി​യ​ണം
Saturday, February 27, 2021 1:24 AM IST
ഇ​രി​ട്ടി: ഒ​ന്നി​നു​പു​റ​കെ ഒ​ന്നാ​യി എ​ത്തി​യ ദു​ര​ന്ത​ത്തി​ന്‍റെ ആ​ഘാ​ത​ത്തി​ലാ​ണ് കീ​ഴ്പ​ള്ളി​യി​ലെ ക്ഷീ​ര​ക​ർ​ഷ​ക​നാ​യ വ​ർ​ഗീ​സ് ച​ക്കു​പ​താം​പ​റ​മ്പി​ലി​ന്‍റെ കു​ടും​ബം. ദു​ര​ന്ത​ത്തി​നി​ട​യി​ൽ ത​ക​ർ​ന്നു​പോ​യ കു​ടും​ബ​ത്തെ ജീ​വി​ത​ത്തി​ലേ​ക്ക് കൈ​പി​ടി​ച്ചു​യ​ർ​ത്താ​നാ​യി നാ​ട് ഒ​ന്നാ​കെ കൈ​കോ​ർ​ക്കു​ക​യാ​ണ്.
സു​മ​ന​സു​ക​ളും ഇ​വ​ർ​ക്കൊ​പ്പം കൈ​ത്താ​ങ്ങാ​കു​മെ​ന്ന പ്ര​തീ​ക്ഷ​യി​ലാ​ണ് എ​ല്ലാ​വ​രും. പ​ശു​വി​നെ വ​ള​ർ​ത്തി ജീ​വി​ക്കു​ന്ന അ​റു​പ​ത്ത​ഞ്ചു​കാ​ര​നാ​യ വ​ർ​ഗീ​സ് പ​ശു​വി​നു​ള്ള പു​ല്ലു​മാ​യി വീ​ട്ടി​ലേ​ക്കു​ള്ള യാ​ത്ര​യ്ക്കി​ട​യി​ൽ വീ​ണ് ന​ട്ടെ​ല്ലു ത​ക​ർ​ന്ന് അ​ഞ്ചു​മാ​സ​മാ​യി കി​ട​പ്പി​ലാ​ണ്. ക​ഴു​ത്തി​നു​താ​ഴെ പൂ​ർ​ണ​മാ​യും ത​ള​ർ​ന്നു​പോ​യി. പി​താ​വി​ന്‍റെ ചി​കി​ത്സ​യ്ക്കാ​യി നാ​ട്ടി​ലെ​ത്തി​യ മ​ക​നെ​യും ദു​ര​ന്തം പി​ടി​കൂ​ടി​യ​പ്പോ​ൾ കു​ടും​ബം മാ​ത്ര​മ​ല്ല നാ​ടാ​കെ ത​ള​ർ​ന്നു​പോ​യി.
ചാ​ല​ക്കു​ടി​യി​ൽ സ്വ​കാ​ര്യ ക​ന്പ​നി​യി​ൽ ജോ​ലി​ചെ​യ്യു​ക​യാ​യി​രു​ന്ന മ​ക​ൻ ബി​ജു​വി​നെ​യും ദു​ര​ന്തം പി​ന്തു​ട​രു​ക​യാ​യി​രു​ന്നു. ഒ​രു​മാ​സ​ത്തോ​ളം പി​താ​വി​നെ പ​രി​ച​രി​ച്ച് ആ​ശു​പ​ത്രി​യി​ൽ ക​ഴി​യ​വേ ജോ​ലി​സം​ബ​ന്ധ​മാ​യ കാ​ര്യ​ങ്ങ​ൾ തീ​ർ​ക്കു​ന്ന​തി​നാ​യി ചാ​ല​ക്കു​ടി​യി​ൽ എ​ത്തി​യ​പ്പോ​ഴാ​ണ് പാ​ൻ​ക്രി​യാ​സ് സം​ബ​ന്ധ​മാ​യ രോ​ഗം ബി​ജു​വി​നെ കീ​ഴ​ട​ക്കി​യ​ത​റി​യു​ന്ന​ത്. തൃ​ശൂ​ർ മെ​ഡി​ക്ക​ൽ കോ​ള​ജി​ലും മ​റ്റു​മാ​യി ര​ണ്ടു ശ​സ്ത്ര​ക്രി​യ​ക​ളു​ൾ​പ്പെ​ടെ ന​ട​ത്തി​യി​ട്ടും ജീ​വ​ൻ ര​ക്ഷി​ക്കാ​യി​ല്ല. ബി​ജു​വി​ന്‍റെ മ​ര​ണ​ത്തോ​ടെ കു​ടും​ബം തീ​ർ​ത്തും അ​നാ​ഥ​മാ​യി​രി​ക്കു​ക​യാ​ണ്.
ബി​ജു​വി​ന്‍റെ ചെ​റി​യ വ​രു​മാ​ന​വും ര​ണ്ടു പ​ശു​ക്ക​ളെ വ​ള​ർ​ത്തി ല​ഭി​ക്കു​ന്ന വ​രു​മാ​ന​വു​മാ​യി​രു​ന്നു കു​ടും​ബ​ത്തി​ന്‍റെ കൈ​ത്താ​ങ്ങ്. പ​ശു​ക്ക​ളെ വി​ൽ​ക്കു​ക​യും ബി​ജു മ​രി​ക്കു​ക​യും ചെ​യ്ത​തോ​ടെ വ​ർ​ഗീ​സി​ന് മ​രു​ന്നു വാ​ങ്ങാ​ൻ പോ​ലും പ​ണ​മി​ല്ലാ​തെ ക​ഷ്ട​പ്പെ​ടു​ക​യാ​ണ് കു​ടും​ബം. വ​ർ​ഗീ​സി​ന്‍റെ ചി​കി​ത്സ​യ്ക്കാ​യി ഇ​തു​വ​രെ 28 ല​ക്ഷ​ത്തോ​ളം രൂ​പ ചെ​ല​വാ​യി. ബി​ജു​വി​നെ ര​ക്ഷി​ക്കാ​നു​ള്ള ശ്ര​മ​ത്തി​ൽ എ​ട്ടു ല​ക്ഷ​ത്തോ​ളം രൂ​പ​യും ചി​കി​ത്സ​യ്ക്കാ​യി ചെ​ല​വാ​യി​രു​ന്നു. ഐ​സി​യു സം​വി​ധാ​ന​മു​ള്ള ആ​ബു​ല​ൻ​സി​ൽ വേ​ണം വ​ർ​ഗീ​സി​നെ തു​ട​ർ​ചി​കി​ത്സ​യ്ക്കാ​യി ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ക്കാ​ൻ. അ​ടു​ത്ത ബ​ന്ധു​ക്ക​ളും ന​ല്ല​വ​രാ​യ ചി​ല നാ​ട്ടു​കാ​രു​മാ​ണ് കു​ടും​ബ​ത്തെ സ​ഹാ​യി​ക്കു​ന്ന​ത്.
വ​ർ​ഗീ​സി​ന്‍റെ തു​ട​ർ​ചി​കി​ത്സ​യ്ക്കും ക​ട​ബാ​ധ്യ​ത തീ​ർ​ക്കു​ന്ന​തി​നു​മാ​യി നാ​ട്ടു​കാ​ർ ചി​കി​ത്സാ​സ​ഹാ​യ ക​മ്മി​റ്റി രൂ​പീ​ക​രി​ച്ചി​രി​ക്കു​ക​യാ​ണ്. സ​ണ്ണി ജോ​സ​ഫ് എം​എ​ൽ​എ, ആ​റ​ളം പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ.​പി. രാ​ജേ​ഷ്, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ. ​വേ​ലാ​യു​ധ​ൻ എ​ന്നി​വ​ർ ര​ക്ഷാ​ധി​കാ​രി​ക​ളാ​യും കീ​ഴ്പ​ള്ളി വി​ശു​ദ്ധ ചാ​വ​റ ഇ​ട​വ​ക വി​കാ​രി ഫാ. ​ജോ​സ് പൂ​വ​ന്നി​ക്കു​ന്നേ​ൽ ചെ​യ​ർ​മാ​നു​മാ​യും പി.​സി. സോ​ണി ക​ൺ​വീ​ന​റു​മാ​യു​മാ​ണ് ക​മ്മി​റ്റി രൂ​പീ​ക​രി​ച്ച​ത്. സ​ഹാ​യ​ങ്ങ​ൾ ഫെ​ഡ​റ​ൽ ബാ​ങ്ക് ഇ​രി​ട്ടി ബ്രാ​ഞ്ചി​ന്‍റെ 14580200008691 എ​ന്ന അ​ക്കൗ​ണ്ടി​ലേ​ക്ക് അ​യ​യ്ക്ക​ണം. ഐ​എ​ഫ്സി കോ​ഡ് -fdrl0001458.