വാ​ഹ​ന പ​ണി​മു​ട​ക്ക് = ഹ​ർ​ത്താ​ൽ
Wednesday, March 3, 2021 12:56 AM IST
കാ​ഞ്ഞ​ങ്ങാ​ട്: പെ​ട്രോ​ളി​യം ഉ​ത്പ​ന്ന​ങ്ങ​ളു​ടെ വി​ല​വ​ർ​ധ​ന​വി​ൽ പ്ര​തി​ഷേ​ധി​ച്ച് ബി​എം​എ​സ് ഒ​ഴി​കെ​യു​ള്ള ട്രേ​ഡ് യൂ​ണി​യ​നു​ക​ൾ ആ​ഹ്വാ​നം ചെ​യ്ത പ​ണി​മു​ട​ക്ക് ജി​ല്ല​യു​ടെ പ​ല ഭാ​ഗ​ങ്ങ​ളി​ലും ഹ​ർ​ത്താ​ലി​ന്‍റെ പ്ര​തീ​തി സൃ​ഷ്ടി​ച്ചു. കെ​എ​സ്ആ​ർ​ടി​സി ഉ​ൾ​പ്പെ​ടെ​യു​ള്ള ബ​സു​ക​ളും ഓ​ട്ടോ-​ടാ​ക്സി വാ​ഹ​ന​ങ്ങ​ളും നി​ര​ത്തി​ലി​റ​ങ്ങി​യി​ല്ല. പ​ല​യി​ട​ങ്ങ​ളി​ലും ക​ട​ക​ന്പോ​ള​ങ്ങ​ളും അ​ട​ഞ്ഞു​കി​ട​ന്നു. എ​ണ്ണ​ത്തി​ൽ കു​റ​ഞ്ഞ സ്വ​കാ​ര്യ​വാ​ഹ​ന​ങ്ങ​ൾ മാ​ത്ര​മാ​ണ് നി​ര​ത്തി​ലി​റ​ങ്ങി​യ​ത്.
കാ​സ​ർ​ഗോ​ഡ് പു​തി​യ ബ​സ് സ്റ്റാ​ൻ​ഡ് പ​രി​സ​ര​ത്ത് സ​മ​രാ​നു​കൂ​ലി​ക​ൾ ന​ട​ത്തി​യ പ്ര​ക​ട​ന​ത്തി​ന് വി​വി​ധ ട്രേ​ഡ് യൂ​ണി​യ​ൻ നേ​താ​ക്ക​ളാ​യ ഗി​രി കൃ​ഷ്ണ​ൻ, കെ. ​ഭാ​സ്ക​ര​ൻ, ഹ​സൈ​നാ​ർ നു​ള്ളി​പ്പാ​ടി, യു. ​ത​ന്പാ​ൻ നാ​യ​ർ, ആ​ർ. വി​ജ​യ​കു​മാ​ർ, ഹ​രീ​ന്ദ്ര​ൻ, ഉ​മേ​ഷ് അ​ണ​ങ്കൂ​ർ, ഷെ​രീ​ഫ് കൊ​ട​വ​ഞ്ചി തു​ട​ങ്ങി​യ​വ​ർ നേ​തൃ​ത്വം ന​ൽ​കി.
പെ​ട്രോ​ളി​യം ഉ​ത്പന്ന​ങ്ങ​ളെ ജിഎ​സ്ടി ​പ​രി​ധി​യി​ൽ കൊ​ണ്ടുവ​രാ​ൻ സം​സ്ഥാ​ന സ​ർ​ക്കാ​ർ അ​നു​വ​ദി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് ബി​എം​എ​സ് ക​രി​ദി​നാ​ച​ര​ണം ന​ട​ത്തി. ഇ​തി​ന്‍റെ ഭാ​ഗ​മാ​യി കാ​ഞ്ഞ​ങ്ങാ​ട് ന​ഗ​ര​ത്തി​ൽ ന​ട​ത്തി​യ പ്ര​തി​ഷേ​ധ സം​ഗ​മം ജി​ല്ലാ സെ​ക്ര​ട്ട​റി ഗോ​വി​ന്ദ​ൻ മ​ടി​ക്കൈ ഉ​ദ്ഘാ​ട​നം ചെ​യ്തു.
ഹൊ​സ്ദു​ർ​ഗ് മേ​ഖ​ലാ സെ​ക്ര​ട്ട​റി ഭ​ര​ത​ൻ ക​ല്യാ​ൺ​റോ​ഡ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കെ.​വി.​ബാ​ബു, വി.​ബി.​സ​ത്യ​നാ​ഥ്, സൂ​ര്യോ​ദ​യം ബാ​ല​കൃ​ഷ്ണ​ൻ, പ്ര​ഭാ ശ​ങ്ക​ർ, മ​നോ​ജ്, ബാ​ബു നെ​ല്ലി​ത്ത​റ, കൊ​ട​വ​ലം ബാ​ബു, ഉ​മേ​ശ​ൻ മ​ണ്ണ​ട്ട, സു​നി​ൽ മു​ല്ല​ച്ചേ​രി എ​ന്നി​വ​ർ പ്ര​ക​ട​ന​ത്തി​ന് നേ​തൃ​ത്വം ന​ൽ​കി.