ക​ണ്ണ​പു​ര​ത്തെ എ​ടി​എം ക​വ​ർ​ച്ച; മു​ഖ്യപ്ര​തി​ക​ൾ അ​റ​സ്റ്റി​ൽ
Thursday, March 4, 2021 1:34 AM IST
ക​ണ്ണൂ​ർ: ക​ണ്ണ​പു​ര​ത്ത് എ​ടി​എ​മ്മു​ക​ൾ ത​ക​ർ​ത്ത് ക​വ​ർ​ച്ച ന​ട​ത്തി​യ ഉ​ത്ത​രേ​ന്ത്യ​ക്കാ​രാ​യ മൂ​ന്ന് കു​പ്ര​സി​ദ്ധ ക​വ​ർ​ച്ച​ക്കാ​ർ അ​റ​സ്റ്റി​ൽ. ഹ​രി​യാ​ന​യി​ലെ മേ​വാ​ത്ത് സ്വ​ദേ​ശി​ക​ളാ​യ നോ​മാ​ൻ (30), സൂ​ജു​ദ് (33), രാ​ജ​സ്ഥാ​നി​ലെ ജു​ർ​ഹാ​ദ് ഗ്രാ​മ​വാ​സി​യാ​യ മു​വീ​ൻ (34) എ​ന്നി​വ​രാ​ണ് അ​റ​സ്റ്റി​ലാ​യ​തെ​ന്ന് സി​റ്റി പോ​ലീ​സ് ക​മ്മീ​ഷ​ണ​ർ ആ​ർ. ഇ​ള​ങ്കോ പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു. ഹ​രി​യാ​ന പോ​ലീ​സി​ന്‍റെ സ​ഹാ​യ​ത്തോ​ടെ ഹ​രി​യാ​ന-​ഡ​ൽ​ഹി അ​തി​ർ​ത്തി​യി​ൽ​വ​ച്ച് അ​റ​സ്റ്റി​ലാ​യ പ്ര​തി​ക​ളെ ക​ണ്ണൂ​രി​ലെ​ത്തി​ച്ചു. ക​ണ്ണൂ​ർ അ​സി. ക​മ്മീ​ഷ​ണ​ർ പി.​പി. ബാ​ല​കൃ​ഷ്ണ​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള അ​ന്വേ​ഷ​ണ​സം​ഘ​മാ​ണ് പ്ര​തി​ക​ളെ അ​റ​സ്റ്റ് ചെ​യ്ത​ത്. ക​വ​ർ​ച്ചാ​സം​ഘ​ത്തി​ൽ ഏ​ഴു​പേ​ർ ഉ​ണ്ടാ​യി​രു​ന്ന​താ​യി പോ​ലീ​സ് പ​റ​ഞ്ഞു. മ​റ്റു പ്ര​തി​ക​ളെ​ക്കു​റി​ച്ച് കൃ​ത്യ​മാ​യ വി​വ​രം പോ​ലീ​സി​ന് ല​ഭി​ച്ചി​ട്ടു​ണ്ട്.
ക​ഴി​ഞ്ഞ 20ന് ​അ​ർ​ധ​രാ​ത്രി​യാ​ണ് ക​ണ്ണ​പു​രം, മാ​ങ്ങാ​ട്, ഇ​രി​ണാ​വ് എ​ന്നി​വി​ട​ങ്ങ​ളി​ലെ എ​ടി​എ​മ്മു​ക​ൾ ത​ക​ർ​ത്ത് 24,11,900 രൂ​പ ക​വ​ർ​ച്ച ചെ​യ്ത​ത്. ഗ്യാ​സ് ക​ട്ട​ർ ഉ​പ​യോ​ഗി​ച്ചാ​ണ് ക​വ​ർ​ച്ച ന​ട​ത്തി​യ​ത്. പ്ര​തി​ക​ളി​ൽ​നി​ന്ന് 16 ല​ക്ഷം രൂ​പ ക​ണ്ടെ​ടു​ത്ത​താ​യി പോ​ലീ​സ് പ​റ​ഞ്ഞു. മാ​ങ്ങാ​ട് ബ​സാ​റി​ലെ ഇ​ന്ത്യ വ​ൺ എ​ടി​എം, ക​ല്യാ​ശേ​രി​യി​ലെ എ​സ്ബി​ഐ എ​ടി​എം, ഇ​രി​ണാ​വ് റോ​ഡി​ലെ പാ​പ്പി​നി​ശേ​രി കോ-​ഓ​പ്പ​റേ​റ്റീ​വ് റൂ​റ​ൽ ബാ​ങ്കി​ന്‍റെ എ​ടി​എം എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണ് ഗ്യാ​സ് ക​ട്ട​ർ ഉ​പ​യോ​ഗി​ച്ച് ക​വ​ർ​ച്ച ന​ട​ത്തി​യ​ത്. പ്ര​ദേ​ശ​ങ്ങ​ളി​ലെ സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ളി​ൽ​നി​ന്നാ​ണ് പ്ര​തി​ക​ളെ​ക്കു​റി​ച്ചു​ള്ള സൂ​ച​ന ല​ഭി​ച്ച​തെ​ന്ന് പോ​ലീ​സ് ക​മ്മീ​ഷ​ണ​ർ പ​റ​ഞ്ഞു. ക​വ​ർ​ച്ച​യ്ക്കു​ശേ​ഷം കാ​സ​ർ​ഗോ​ഡ് ഭാ​ഗ​ത്തേ​ക്കാ​ണ് സം​ഘം ര​ക്ഷ​പ്പെ​ട്ട​ത്. ദേ​ശീ​യ​പാ​ത​യോ​ര​ത്തെ എ​ടി​എ​മ്മു​ക​ളി​ൽ ക​വ​ർ​ച്ച ന​ട​ത്തു​ന്ന പ്ര​ഫ​ഷ​ണ​ൽ സം​ഘ​മാ​ണ് ഇ​വ​രെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു. ഡ​ൽ​ഹി കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി​ക​ളെ ചൊ​വ്വാ​ഴ്ച വൈ​കു​ന്നേ​ര​ത്തോ​ടെ ക​ണ്ണൂ​രി​ൽ എ​ത്തി​ച്ചു. ഇ​ന്ന​ലെ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി​ക​ളെ റി​മാ​ൻ​ഡ് ചെ​യ്തു.