ഗ​വേ​ഷ​ണ ഫ​ല​ങ്ങ​ള്‍ ജ​ന​ങ്ങ​ളി​ലെ​ത്തി​ക്കു​ന്ന​തി​ല്‍ മാ​ധ്യ​മ​ങ്ങ​ളു​ടെ പ​ങ്ക് പ്ര​ധാ​നം: പ്ര​ഫ.​എ​ച്ച്.​വെ​ങ്കി​ടേ​ശ്വ​ര​ലു
Friday, March 5, 2021 1:26 AM IST
കാ​സ​ര്‍​ഗോ​ഡ്: ഗ​വേ​ഷ​ണ ഫ​ല​ങ്ങ​ള്‍ ജ​ന​ങ്ങ​ളി​ലെ​ത്തി​ക്കു​ന്ന​തി​ല്‍ മാ​ധ്യ​മ​ങ്ങ​ളു​ടെ പ​ങ്ക് പ്ര​ധാ​ന​പ്പെ​ട്ട​താ​ണെ​ന്ന് കേ​ര​ള കേ​ന്ദ്ര സ​ര്‍​വ​ക​ലാ​ശാ​ല വൈ​സ് ചാ​ന്‍​സ​ല​ര്‍ പ്ര​ഫ.​എ​ച്ച്.​വെ​ങ്കി​ടേ​ശ്വ​ര​ലു. സ​ര്‍​വ​ക​ലാ​ശാ​ല​ക​ളി​ല്‍ വി​വി​ധ ത​ല​ങ്ങ​ളി​ല്‍ സ​മൂ​ഹ​ത്തി​ന് ഉ​പ​കാ​ര​പ്ര​ദ​മാ​കു​ന്ന ഗ​വേ​ഷ​ണ​ങ്ങ​ളും പ​ഠ​ന​ങ്ങ​ളും ന​ട​ക്കു​ന്നു​ണ്ട്. മാ​ധ്യ​മ​ങ്ങ​ള്‍ ഇ​ല്ലെ​ങ്കി​ല്‍ ഇ​ത് ജ​ന​ങ്ങ​ളി​ലെ​ത്തി​ല്ല. ഗ​വേ​ഷ​ണ​ങ്ങ​ളു​ടെ യ​ഥാ​ര്‍​ത്ഥ ല​ക്ഷ്യം നി​റ​വേ​റ്റ​പ്പെ​ടി​ല്ല. വി​ദ്യാ​ഭ്യാ​സ മേ​ഖ​ല​യി​ല്‍ ന​ട​ക്കു​ന്ന നൈ​പു​ണ്യ വി​ക​സ​നം, ഗ​വേ​ഷ​ണം, ക​ണ്ടു​പി​ടു​ത്ത​ങ്ങ​ള്‍ എ​ന്നി​വ​യ്ക്ക് മാ​ധ്യ​മ​ങ്ങ​ള്‍ പ്രാ​ധാ​ന്യം ന​ല്‍​ക​ണം. കേ​ന്ദ്ര സ​ര്‍​വ​ക​ലാ​ശാ​ല കാ​സ​ര്‍​ഗോ​ഡ് പ്ര​സ് ക്ല​ബി​ന്‍റെ സ​ഹ​ക​ര​ണ​ത്തോ​ടെ സം​ഘ​ടി​പ്പി​ച്ച 'ഉ​ന്ന​ത​വി​ദ്യാ​ഭ്യാ​സ മേ​ഖ​ല​യി​ല്‍ മാ​ധ്യ​മ​ങ്ങ​ളു​ടെ പ​ങ്ക്' എ​ന്ന സെ​മി​നാ​ര്‍ ഉ​ദ്ഘാ​ട​നം ചെ​യ്ത് സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.​ര​ജി​സ്ട്രാ​ര്‍ ഡോ.​എം.​മു​ര​ളീ​ധ​ര​ന്‍ ന​മ്പ്യാ​ര്‍ അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു. മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​രാ​യ മു​ഹ​മ്മ​ദ് ന​സീ​ര്‍, എം.ജി​ജോ​കു​മാ​ര്‍, എം.​എ.​രാ​ജീ​വ് കു​മാ​ര്‍ എ​ന്നി​വ​ർ ക്ലാ​സെ​ടു​ത്തു.
­പ്ര​സ്‌​ക്ല​ബ് പ്ര​സി​ഡ​ന്‍റ് മു​ഹ​മ്മ​ദ് ഹാ​ഷിം, കെ.​സു​ജി​ത്ത്, ഡോ.​ടി.​കെ.​അ​നീ​ഷ് കു​മാ​ര്‍, ഡോ.​ഇ​ഫ്തി​ക്ക​ര്‍ അ​ഹ​മ്മ​ദ് എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.