വീ​ഡി​യോ സ​ര്‍​വയ്‌ല​ന്‍​സ് ടീം ​രൂ​പീ​ക​രി​ച്ചു
Friday, March 5, 2021 1:28 AM IST
കാ​സ​ർ​ഗോ​ഡ്: നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ അ​ഞ്ച് മ​ണ്ഡ​ല​ങ്ങ​ളി​ലെ​യും സ്ഥാ​നാ​ര്‍​ഥി​ക​ളു​ടെ ചെ​ല​വ് നി​രീ​ക്ഷി​ക്കു​ന്ന​തി​നാ​യി ഒ​ന്ന് വീ​തം വീ​ഡി​യോ സ​ര്‍​വയ്‌ല​ന്‍​സ് ടീം ​രൂ​പീ​ക​രി​ച്ചു.
ഓ​രോ ടീ​മി​ലും കു​റ​ഞ്ഞ​ത് ഒ​രു ഉ​ദ്യോ​ഗ​സ്ഥ​നും ഒ​രു വീ​ഡി​യോ​ഗ്രാ​ഫ​റും ഉ​ണ്ടാ​കും. മ​ണ്ഡ​ല​ങ്ങ​ളി​ലെ സു​പ്ര​ധാ​ന സം​ഭ​വ​ങ്ങ​ളു​ടെ​യും വ​ലി​യ പൊ​തു​റാ​ലി​ക​ളു​ടെ​യും വീ​ഡി​യോ​ഗ്രാ​ഫി അ​സി​സ്റ്റ​ന്‍റ് എ​ക്സ​പെ​ന്‍​ഡി​ച്ച​ര്‍ ഒ​ബ്സ​ര്‍​വ​ര്‍ നേ​രി​ട്ട് നി​രീ​ക്ഷി​ക്കും.
വീ​ഡി​യോ സ​ര്‍​വൈ​ല​ന്‍​സ് ടീം ​ഉ​ദ്യോ​ഗ​സ്ഥ​ര്‍: മ​ഞ്ചേ​ശ്വ​രം: കെ. ​നാ​ഗേ​ഷ്, അ​സി. ര​ജി​സ്ട്രാ​ര്‍, കോ ​ഓ​പ​റേ​റ്റീ​വ് (ജ​ന​റ​ല്‍) ജോ​യി​ന്‍റ് ര​ജി​സ്ട്രാ​ര്‍ ഓ​ഫീ​സ്, കാ​സ​ര്‍​ഗോ​ഡ്. കാ​സ​ര്‍​ഗോ​ഡ്: എം.​ബി. ഷ​ബീ​ര്‍, സീ​നി​യ​ര്‍ സൂ​പ്ര​ണ്ട്, കെ​എ​സ്ഇ​ബി ഇ​ല​ക്ട്രി​ക്ക​ല്‍ സെ​ക്ഷ​ന്‍, നെ​ല്ലി​ക്കു​ന്ന്, കാ​സ​ര്‍​ഗോ​ഡ്. ഉ​ദു​മ: കെ.​സ​ന്തോ​ഷ്‌​കു​മാ​ര്‍, സീ​നി​യ​ര്‍ സൂ​പ്ര​ണ്ട്, കെ​എ​സ്ഇ​ബി ഇ​ല​ക്ട്രി​ക്ക​ല്‍ സെ​ക്ഷ​ന്‍, ഉ​ദു​മ. കാ​ഞ്ഞ​ങ്ങാ​ട്: എ​സ്. പ്ര​ദീ​പ് കു​മാ​ര്‍, സീ​നി​യ​ര്‍ സൂ​പ്ര​ണ്ട്, കെ​എ​സ്ഇ​ബി ഇ​ല​ക്‌​ട്ര​ക്ക​ല്‍ സെ​ക്ഷ​ന്‍, ച​ട്ട​ഞ്ചാ​ല്‍. തൃ​ക്ക​രി​പ്പൂ​ര്‍: പി.​ലോ​ഹി​താ​ക്ഷ​ന്‍, കോ-​ഓ​പ്പ​റേ​റ്റീ​വ് അ​സി.​ഡ​യ​റ​ക്ട​ര്‍, കാ​സ​ര്‍​ഗോ​ഡ്.
ഉ​ദ്യോ​ഗ​സ്ഥ​ര്‍ തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ന്‍റെ മാ​ര്‍​ഗ​നി​ര്‍​ദേ​ശ​ങ്ങ​ള്‍​ക്ക് അ​നു​സൃ​ത​മാ​യി പ്ര​വ​ര്‍​ത്തി​ക്കും. വീ​ഡി​യോ​ഗ്രാ​ഫ​ര്‍​മാ​രെ ഉ​ട​ന്‍ നി​യ​മി​ക്കും. ഉ​ദ്യോ​ഗ​സ്ഥ​ര്‍​ക്കു​ള്ള പ​രി​ശീ​ല​നം എ​ട്ടി​ന് രാ​വി​ലെ 10.30ന് ​ക​ള​ക്ട​റേ​റ്റി​ല്‍ ന​ട​ക്കും.