സ്‌​പെ​ഷ​ല്‍ പോ​ലീ​സ് ഓ​ഫീ​സ​ര്‍​മാ​രാ​കാം
Friday, March 5, 2021 1:28 AM IST
കാ​സ​ർ​ഗോ​ഡ്: നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ പോ​ളിം​ഗ് ബൂ​ത്തു​ക​ളി​ല്‍ സ്‌​പെ​ഷ​ല്‍ പോ​ലീ​സ് ഓ​ഫീ​സ​ര്‍​മാ​രാ​കാ​ന്‍ അ​വ​സ​രം.
വി​മു​ക്ത ഭ​ട​ന്മാ​ര്‍, റി​ട്ട. പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ര്‍, മ​റ്റു സേ​നാ വി​ഭാ​ഗ​ത്തി​ല്‍ നി​ന്ന് വി​ര​മി​ച്ച​വ​ര്‍, എ​ന്‍​സി​സി, സ്റ്റു​ഡ​ന്‍റ് പോ​ലീ​സ് കേ​ഡ​റ്റ് തു​ട​ങ്ങി​യ​വ​യി​ല്‍ പ്ര​വ​ര്‍​ത്തി​ച്ച 18 വ​യ​സ് പൂ​ര്‍​ത്തി​യാ​യ​വ​ര്‍​ക്ക് അ​പേ​ക്ഷി​ക്കാം.
താ​ത്പ​ര്യ​മു​ള്ള​വ​ര്‍ മാ​ര്‍​ച്ച് എ​ട്ടി​ന​കം അ​ടു​ത്തു​ള്ള പോ​ലി​സ് സ്റ്റേ​ഷ​നു​മാ​യി ബ​ന്ധ​പ്പെ​ട്ട് പേ​ര് ര​ജി​സ്റ്റ​ര്‍ ചെ​യ്യ​ണ​മെ​ന്ന് ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി പി.​ബി.​രാ​ജീ​വ് അ​റി​യി​ച്ചു.

പ​ണം പി​ടി​ച്ചെ​ടു​ക്ക​ല്‍:
അ​പ്പീ​ല്‍ ക​മ്മ​ിറ്റി
രൂ​പീ​ക​രി​ച്ചു

കാ​സ​ർ​ഗോ​ഡ്: നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട​പ​രി​ശോ​ധ​ന​ക​ളു​ടെ ഭാ​ഗ​മാ​യി​പി​ടി​ച്ചെ​ടു​ക്കു​ന്ന പ​ണം, വ​സ്തു​ക്ക​ള്‍ എ​ന്നി​വ പ​രി​ശോ​ധി​ക്കു​ന്ന​തി​നും നി​യ​മ​വി​ധേ​യ​മാ​ണെ​ങ്കി​ല്‍ തി​രി​ച്ചു​ന​ല്‍​കു​ന്ന​തി​നു​മാ​യി ജി​ല്ലാ ഫി​നാ​ന്‍​സ് ഓ​ഫീ​സ​ര്‍ ക​ണ്‍​വീ​ന​റാ​യി അ​പ്പീ​ല്‍ ക​മ്മി​റ്റി രൂ​പീ​ക​രി​ച്ചു.
പൊ​തു​ജ​ന​ങ്ങ​ള്‍​ക്ക് ഉ​ണ്ടാ​യേ​ക്കാ​വു​ന്ന അ​സൗ​ക​ര്യം ഒ​ഴി​വാ​ക്കു​ന്ന​തി​നാ​ണി​ത്.ക​മ്മി​റ്റി​യി​ല്‍ പ്രൊ​ജ​ക്ട് ഡ​യ​റ​ക്ട​ര്‍ കെ. ​പ്ര​ദീ​പ​ന്‍, ജി​ല്ലാ ട്ര​ഷ​റി ഓ​ഫീ​സ​ര്‍ കെ. ​ജ​നാ​ര്‍​ദ​ന​ന്‍ എ​ന്നി​വ​ര്‍ അം​ഗ​ങ്ങ​ളാ​ണ്.