നി​യ​മ​ ബോ​ധ​വ​ത്ക​ര​ണം ന​ട​ത്തി
Friday, March 5, 2021 1:29 AM IST
കാ​ഞ്ഞ​ങ്ങാ​ട്: ജി​ല്ലാ പ്രൊ​ബേ​ഷ​ന്‍ ഓ​ഫീ​സി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ ജി​ല്ലാ നി​യ​മ​സ​ഹാ​യ അ​ഥോ​റി​റ്റി​യു​ടേ​യും നെ​ഹ്‌​റു യു​വ​കേ​ന്ദ്ര​യു​ടേ​യും ഗ്രീ​ന്‍ സ്റ്റാ​ര്‍ ആ​ര്‍​ട്‌​സ് ആ​ൻ​ഡ് സ്‌​പോ​ര്‍​ട്‌​സ് ക്ല​ബ്ബ് സൗ​ത്ത് ചി​ത്താ​രി​യു​ടെ​യും സ​ഹ​ക​ര​ണ​ത്തോ​ടെ ന​ല്ല ന​ട​പ്പ് നി​യ​മ​ത്തെ​ക്കു​റി​ച്ചും നേ​ര്‍​വ​ഴി പ​ദ്ധ​തി​യെ​ക്കു​റി​ച്ചും ഹൊ​സ്ദു​ര്‍​ഗ് താ​ലൂ​ക്ക്ത​ല ബോ​ധ​വ​ത്ക​ര​ണ പ​രി​പാ​ടി സം​ഘ​ടി​പ്പി​ച്ചു.
കാ​സ​ർ​ഗോ​ഡ് ഡി​എ​ല്‍​എ​സ്എ സെ​ക്ര​ട്ട​റി എം.​സു​ഹൈ​ബ് ഉ​ദ്ഘാ​ട​നം ചെ​യ്തു. ജി​ല്ലാ സാ​മൂ​ഹ്യ​നീ​തി ഓ​ഫീ​സ​ര്‍ ഷീ​ബ മും​താ​സ് അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു. കാ​ഞ്ഞ​ങ്ങാ​ട് ജി​ല്ലാ ജ​യി​ല്‍ സൂ​പ്ര​ണ്ട് കെ.​വേ​ണു മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. ഹൊ​സ്ദു​ര്‍​ഗ് റേ​ഞ്ച് സി​വി​ല്‍ എ​ക്‌​സൈ​സ് ഓ​ഫീ​സ​ര്‍ എ.​ദി​പി​ന്‍ കു​മാ​ര്‍ മു​ഖ്യാ​തി​ഥി​യാ​യി​രു​ന്നു. പ്രൊ​ബേ​ഷ​ന്‍ ട്രെ​യ്ന​ര്‍ വി.​രാ​ജ​ന്‍, പ്രൊ​ബേ​ഷ​ന്‍ അ​സി​സ്റ്റ​ന്റ് ബി.​സ​ലാ​വു​ദ്ദീ​ന്‍ വി​വി​ധ സെ​ഷ​നു​ക​ള്‍​ക്ക് നേ​തൃ​ത്വം ന​ല്‍​കി. ജി​ല്ലാ പ്രൊ​ബേ​ഷ​ന്‍ ഓ​ഫീ​സ​ര്‍ പി.​ബി​ജു, സി.​കെ ഇ​ര്‍​ഷാ​ദ്, സി.​കെ മു​ബ​ഷീ​ര്‍ എ​ന്നി​വ​ര്‍ സം​സാ​രി​ച്ചു.