വി​ധ​വ​ക​ള്‍​ക്ക് പ​ങ്കാ​ളി​യെ ക​ണ്ടെ​ത്താം; കൂ​ട്ട് സം​ഗ​മം ഇ​ന്നു കാ​ഞ്ഞ​ങ്ങാ​ട്ട്
Saturday, March 6, 2021 1:43 AM IST
കാ​ഞ്ഞ​ങ്ങാ​ട്: ജി​ല്ല​യി​ലെ അ​വി​വാ​ഹി​ത/ വി​ധ​വ​ക​ളു​ടെ ഉ​ന്ന​മ​നം ല​ക്ഷ്യ​മി​ട്ട് ജി​ല്ലാ ഭ​ര​ണ സം​വി​ധാ​ന​ത്തി​ന്‍റെയും വ​നി​ത ശി​ശു വി​ക​സ​ന വ​കു​പ്പി​ന്‍റെയും ജി​ല്ലാ വി​ധ​വാ സെ​ല്ലി​ന്‍റെ​യും ആ​ഭി​മു​ഖ്യ​ത്തി​ല്‍ ആ​രം​ഭി​ച്ച 'കൂ​ട്ട്' പ​ദ്ധ​തി​യി​ലൂ​ടെ വി​ധ​വ​ക​ളെ വി​വാ​ഹം ക​ഴി​ക്കാ​ന്‍ സ​ന്ന​ദ്ധ​രാ​യ പു​രു​ഷ​ന്മാ​രു​ടെ​യും പു​ന​ര്‍​വി​വാ​ഹ​ത്തി​ന് സ​ന്ന​ദ്ധ​രാ​യ സ്ത്രീ​ക​ളു​ടെ​യും സം​ഗ​മം ഇ​ന്നു രാ​വി​ലെ 10ന് ​കാ​ഞ്ഞ​ങ്ങാ​ട് രാ​ജ് റ​സി​ഡ​ന്‍​സി​യി​ല്‍ ന​ട​ക്കും.
ജി​ല്ലാ ക​ള​ക്ട​ര്‍ ഡോ ​ഡി.​സ​ജി​ത് ബാ​ബു, ജി​ല്ലാ നി​യ​മ അ​തോ​റി​റ്റി സെ​ക്ര​ട്ട​റി സ​ബ് ജ​ഡ്ജ് എം.​സു​ഹൈ​ബ്, ജി​ല്ലാ പൊ​ലീ​സ് മേ​ധാ​വി പി.​ബി.​രാ​ജീ​വ്, സ​ബ്ക​ള​ക്ട​ര്‍ ഡി.​ആ​ര്‍.​മേ​ഘ​ശ്രീ, എ​ഡി​എം അ​തു​ല്‍ എ​സ്.​നാ​ഥ്, കു​ടും​ബ​ശ്രീ ജി​ല്ലാ മി​ഷ​ന്‍ കോ​ര്‍​ഡി​നേ​റ്റ​ര്‍ ടി.​ടി.​സു​രേ​ന്ദ്ര​ന്‍, ശി​ശു​വി​ക​സ​ന​പ​ദ്ധ​തി ഓ​ഫീ​സ​ര്‍ പി.​ബേ​ബി എ​ന്നി​വ​ര്‍ വി​ശി​ഷ്ടാ​തി​ഥി​ക​ളാ​കും.