സ്വ​കാ​ര്യ ക്ലി​നി​ക്കി​ന്‍റെ ഷ​ട്ട​ർ ത​ക​ർ​ത്ത് പ​ണം ക​വ​ർ​ന്നു
Sunday, March 7, 2021 12:45 AM IST
കാ​സ​ർ​ഗോ​ഡ്: ന​ഗ​ര​ത്തി​ൽ തു​ട​ർ​ച്ച​യാ​യ ര​ണ്ടാം ദി​വ​സ​വും മോ​ഷ​ണം. പു​തി​യ ബ​സ് സ്റ്റാ​ൻ​ഡി​ന് സ​മീ​പം ദേ​ശീ​യ​പാ​ത​യോ​ര​ത്തെ ഡ​യാ ലൈ​ഫ് ക്ലി​നി​ക്കി​ന്‍റെ മു​ൻ​വ​ശ​ത്തെ ഷ​ട്ട​ർ ത​ക​ർ​ത്ത് മേ​ശ​വ​ലി​പ്പി​ലു​ണ്ടാ​യി​രു​ന്ന ര​ണ്ടാ​യി​രം രൂ​പ ക​വ​ർ​ന്നു.

ഉ​ട​മ ഡോ. ​മൊ​യ്തീ​ൻ​കു​ഞ്ഞി ഇ​ന്ന​ലെ രാ​വി​ലെ ക്ലി​നി​ക് തു​റ​ക്കാ​നെ​ത്തി​യ​പ്പോ​ഴാ​ണ് ഷ​ട്ട​ർ ത​ക​ർ​ത്ത നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്. പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി സ​മീ​പ​ത്തെ സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ൾ ശേ​ഖ​രി​ച്ചു. ക​ഴി​ഞ്ഞ ദി​വ​സം പ​ഴ​യ ബ​സ് സ്റ്റാ​ൻ​ഡി​നു സ​മീ​പ​ത്തെ മൂ​ന്നു ക​ട​ക​ളി​ൽ നി​ന്നാ​യി അ​ഞ്ചു​ല​ക്ഷ​ത്തോ​ളം രൂ​പ ക​വ​ർ​ന്നി​രു​ന്നു.