സൗ​ജ​ന്യ ക്ലി​നി​ക്കി​ന്‍റെ​യും ഡ​യാ​ലി​സി​സ് ആ​ശു​പ​ത്രി​യു​ടെ​യും ശി​ലാ​സ്ഥാ​നം ഇ​ന്ന്
Monday, April 12, 2021 1:06 AM IST
കാ​ഞ്ഞി​ര​ടു​ക്കം: സ​ത്യ​സാ​യി ഒാ​ർ​ഫ​നേ​ജ് ട്ര​സ്റ്റ് കേ​ര​ള​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ സൗ​ജ​ന്യ ഹൃ​ദ്രോ​ഗ ക്ലി​നി​ക്കി​ന്‍റെ​യും ഡ​യാ​ലി​സി​സ് ആ​ശു​പ​ത്രി​യു​ടെ​യും ശി​ലാ​സ്ഥാ​പ​നം ഇ​ന്ന് കാ​ഞ്ഞി​ര​ടു​ക്ക​ത്ത് ന​ട​ക്കും. ഉ​ച്ച​യ്ക്ക് 12 ന് ​സാ​യി​ഗ്രാ​മം ദു​ബാ​യ് ചാ​പ്റ്റ​ർ വൈ​സ് ചെ​യ​ർ​മാ​ൻ മ​ണി​ക​ണ്ഠ​ൻ മേ​ല​ത്ത് ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ക്കും. ജി​ല്ലാ പ്ര​സി​ഡ​ന്‍റ് കെ. ​ദാ​മോ​ദ​ര​ൻ അ​ധ്യ​ക്ഷ​ത​വ​ഹി​ക്കും. ആ​ശു​പ​ത്രി​യു​ടെ നി​ർ​മാ​ണം ഒ​ന്ന​ര​മാ​സ​ത്തി​നു​ള്ളി​ൽ പൂ​ർ​ത്തി​യാ​ക്കു​മെ​ന്നും 10 ഡ​യാ​ലി​സി​സ് മെ​ഷീ​നു​ക​ൾ സ്ഥാ​പി​ക്കു​ന്ന ആ​ശു​പ​ത്രി​യി​ൽ 24 മ​ണി​ക്കൂ​റും സേ​വ​നം ല​ഭ്യ​മാ​ക്കു​മെ​ന്നും അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

അ​ട​യ്ക്ക മോ​ഷ​ണം:
ര​ണ്ടു​പേ​രെ അറസ്റ്റ് ചെയ്തു

കാ​സ​ര്‍​ഗോ​ഡ്: മ​ല​ഞ്ച​ര​ക്ക് ക​ട കു​ത്തി​ത്തു​റ​ന്ന് നാ​ലു​ചാ​ക്ക് അ​ട​യ്ക്ക ക​വ​ര്‍​ന്ന കേ​സി​ല്‍ ര​ണ്ടു​പേ​ർ അ​റ​സ്റ്റി​ല്‍. എ​ട​നീ​ര്‍ എ​തി​ര്‍​ത്തോ​ട്ടെ മു​ഹ​മ്മ​ദ് ഷെ​രീ​ഫ്(40), വി​ദ്യാ​ന​ഗ​ര്‍ ചാ​ല​യി​ലെ മു​ഹ​മ്മ​ദ് മു​നീ​ര്‍(34) എ​ന്നി​വ​രെ​യാ​ണ് കാ​സ​ര്‍​ഗോ​ഡ് പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്.
പ​ട്ള​ലെ പി.​എം. അ​ബ്ബാ​സി​ന്‍റെ ഉ​ട​മ​സ്ഥ​ത​യി​ല്‍ കാ​സ​ര്‍​ഗോ​ഡ് പ​ഴ​യ ബ​സ് സ്റ്റാ​ൻ​ഡി​ന് സ​മീ​പം പ്ര​വ​ര്‍​ത്തി​ക്കു​ന്ന ചെ​ങ്ക​ള ട്രേ​ഡേ​ഴ്സ് മ​ല​ഞ്ച​ര​ക്ക് സ്ഥാ​പ​ന​ത്തി​ലാ​യി​രു​ന്നു ക​വ​ര്‍​ച്ച. ഒ​ന്പ​തി​ന് രാ​ത്രി​യാ​ണ് ക​വ​ര്‍​ച്ച ന​ട​ന്ന​ത്. 30,000 രൂ​പ വി​ല വ​രു​ന്ന അ​ട​യ്ക്ക​യാ​ണ് ക​വ​ര്‍​ന്ന​ത്.