ക​യ്യൂ​ർ-​ചീ​മേ​നി​യി​ൽ 18 പേ​രു​ടെ പേ​രി​ൽ ക​ള്ള​വോ​ട്ട്
Tuesday, April 13, 2021 1:33 AM IST
കാ​സ​ർ​ഗോ​ഡ്: നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ തൃ​ക്ക​രി​പ്പൂ​ർ നി​യോ​ജ​ക​മ​ണ്ഡ​ല​ത്തി​ലെ സി​പി​എം ഉ​രു​ക്കു​കോ​ട്ട​യാ​യ ക​യ്യൂ​ർ-​ചീ​മേ​നി പ​ഞ്ചാ​യ​ത്തി​ൽ 16 പേ​രു​ടെ പേ​രി​ൽ ക​ള്ള​വോ​ട്ട് ന​ട​ന്ന​തി​നു​ള്ള തെ​ളി​വ് യു​ഡി​എ​ഫ് നേ​തൃ​ത്വം പു​റ​ത്തു​വി​ട്ടു.
യ​ഥാ​ർ​ഥ വോ​ട്ട​ർ​മാ​രു​ടെ​യും ക​ള്ള​വോ​ട്ട് ചെ​യ്ത​വ​രു​ടെ​യും പേ​രും വോ​ട്ട് ചെ​യ്ത സ​മ​യ​വും ഉ​ൾ​പ്പെ​ടെ​യു​ള്ള വി​വ​ര​ങ്ങ​ളാ​ണ് യു​ഡി​എ​ഫ് പു​റ​ത്തി​റ​ക്കി​യി​രി​ക്കു​ന്ന​ത്.
ആ​ല​ന്ത​ട്ട എ​യു​പി സ്കൂ​ളി​ലെ 36, 37 ബൂ​ത്തു​ക​ളി​ലാ​ണ് ക​ള്ള​വോ​ട്ട് ന​ട​ന്ന​ത്. ഇ​തി​ൽ 16 വോ​ട്ടു​ക​ൾ 37-ാം ബൂ​ത്തി​ലും ര​ണ്ടെ​ണ്ണം 36-ാം ബൂ​ത്തി​ലു​മാ​ണ് ന​ട​ന്ന​ത്. ഇ​തി​ൽ 11 പേ​രും വി​ദേ​ശ​ത്തു​ള്ള​വ​രാ​ണ്. ര​ണ്ടു​പേ​ർ ഗോ​വ​യി​ലും. ഒ​രാ​ൾ മ​ർ​ച്ച​ന്‍റ് നേ​വി ജീ​വ​ന​ക്കാ​ര​നാ​ണ്. ഇ​വ​രാ​രും ത​ന്നെ വോ​ട്ടിം​ഗ് ദി​വ​സം നാ​ട്ടി​ലു​ണ്ടാ​യി​രു​ന്നി​ല്ല.
37-ാമ​ത്തെ ബൂ​ത്തി​ൽ ഉ​ച്ച​യ്ക്ക് 12.45ന് ​എ​ത്തി​യ ക​ള്ള​വോ​ട്ടു​കാ​ര​നെ ത​ങ്ങ​ൾ എ​തി​ർ​ത്ത​പ്പോ​ൾ വോ​ട്ട് ചെ​യ്യാ​ന​നു​വ​ദി​ക്കാ​തെ തി​രി​ച്ച​യ​ച്ചെ​ന്ന് യു​ഡി​എ​ഫ് പ്ര​വ​ർ​ത്ത​ക​ർ പ​റ​ഞ്ഞു. എ​ന്നാ​ൽ പി​ന്നീ​ട് വ​ന്ന ക​ള്ള​വോ​ട്ടു​കാ​ർ​ക്കെ​തി​രേ ഭീ​ഷ​ണി കാ​ര​ണം ത​ങ്ങ​ൾ പ്ര​തി​ക​രി​ച്ചി​ല്ല. ഇ​വ​രു​ടെ​യെ​ല്ലാം വീ​ട്ടു​കാ​രു​ടെ ഒ​ത്താ​ശ​യോ​ടെ​യാ​ണ് ക​ള്ള​വോ​ട്ട് ന​ട​ന്ന​തെ​ന്ന് യു​ഡി​എ​ഫ് നേ​താ​ക്ക​ൾ ആ​രോ​പി​ച്ചു. വീ​ട്ടു​കാ​ർ ന​ൽ​കി​യ ഒ​റി​ജി​ന​ൽ തി​രി​ച്ച​റി​യ​ൽ കാ​ർ​ഡു​മാ​യാ​ണ് ക​ള്ള​വോ​ട്ടു​കാ​ർ വ​ന്ന​ത്.
എ​ന്നാ​ൽ കാ​ർ​ഡി​ലെ ഫോ​ട്ടോ​യും യ​ഥാ​ർ​ഥ രൂ​പ​വും ത​മ്മി​ലു​ള്ള സാ​ദൃ​ശ്യ​മി​ല്ലാ​യ്മ ഉ​ദ്യോ​ഗ​സ്ഥ​ർ ക​ണ്ടി​ല്ലെ​ന്ന് ന​ടി​ക്കു​ക​യാ​യി​രു​ന്നു. ഒ​രാ​ൾ​ത​ന്നെ ര​ണ്ടും മൂ​ന്നും വോ​ട്ടു​ക​ൾ ചെ​യ്തി​ട്ടു​ണ്ട്. 40-ാം ന​ന്പ​ർ ബൂ​ത്തി​ൽ ക​ഴി​ഞ്ഞ​ത​വ​ണ 92 ശ​ത​മാ​ന​മാ​യി​രു​ന്നു പോ​ളിം​ഗെ​ന്നും എ​ന്നാ​ൽ യു​ഡി​എ​ഫ് ക​ള്ള​വോ​ട്ട് ചെ​യ്യാ​ൻ അ​നു​വ​ദി​ക്കാ​ത്ത​തി​നാ​ൽ പോ​ളിം​ഗ് 81.3 ശ​ത​മാ​ന​മാ​യി കു​റ​ഞ്ഞ​താ​യും യു​ഡി​എ​ഫ് പ​ഞ്ചാ​യ​ത്ത് ക​ൺ​വീ​ന​ർ എ.​ജ​യ​രാ​മ​ൻ പ​റ​ഞ്ഞു.
ക​യ്യൂ​ർ-​ചീ​മേ​നി പ​ഞ്ചാ​യ​ത്തി​ലെ ആ​കെ​യു​ള്ള 16 വാ​ർ​ഡു​ക​ളും സി​പി​എ​മ്മാ​ണ് ഭ​രി​ക്കു​ന്ന​ത്. സി​പി​എം വ്യാ​പ​ക​മാ​യി ഇ​വി​ടെ ക​ള്ള​വോ​ട്ട് ചെ​യ്യു​ന്ന​താ​യും മ​റ്റു രാ​ഷ്ട്രീ​യ​പാ​ർ​ട്ടി​ക​ളു​ടെ ഏ​ജ​ന്‍റു​മാ​രെ ബൂ​ത്തി​ൽ ഇ​രി​ക്കാ​ൻ അ​നു​വ​ദി​ക്കാ​റു​മി​ല്ലെ​ന്നു​മു​ള്ള പ​രാ​തി മ​ണ്ഡ​ല​രൂ​പീ​ക​ര​ണ​കാ​ലം തൊ​ട്ടേ​യു​ണ്ട്. ഇ​വി​ടു​ത്തെ 30-ാം ന​ന്പ​ർ ബൂ​ത്താ​യ ക​യ്യൂ​ർ, 31-ാം ന​ന്പ​ർ ബൂ​ത്ത് ചെ​റി​യാ​ക്ക​ര, 34, 35 ബൂ​ത്തു​ക​ളാ​യ മു​ഴ​ക്കോം, 44-ാം ബൂ​ത്ത് കു​ണ്ട്യം, 45-ാം ന​ന്പ​ർ ബൂ​ത്ത് പു​ലി​യ​ന്നൂ​ർ എ​ന്നി​വി​ട​ങ്ങ​ളി​ൽ യു​ഡി​എ​ഫി​ന് ബൂ​ത്ത് ഏ​ജ​ന്‍റു​മാ​ർ​പോ​ലും ഉ​ണ്ടാ​യി​രു​ന്നി​ല്ല. അ​തേ​സ​മ​യം വോ​ട്ട് ചെ​യ്ത​വ​രു​ടെ എ​ല്ലാ വി​വ​ര​ങ്ങ​ളും വോ​ട്ടിം​ഗ് മെ​ഷീ​നൊ​പ്പം സ്ട്രോം​ഗ് റൂ​മി​ലാ​ണെ​ന്നും അ​തി​നാ​ൽ മേ​യ് ര​ണ്ടി​ന് വോ​ട്ടെ​ണ്ണ​ൽ ക​ഴി​ഞ്ഞാ​ലെ ഇ​ക്കാ​ര്യ​ത്തി​ൽ ആ​ത്യ​ന്തി​ക പ​രി​ശോ​ധ​ന ന​ട​ത്താ​നാ​കു​ക​യു​ള്ളൂ​വെ​ന്നും ഡ​പ്യൂ​ട്ടി ക​ള​ക്‌​ട​റും വ​ര​ണാ​ധി​കാ​രി​യു​മാ​യ സി​റോ​ഷ് പി.​ജോ​ൺ പ​റ​ഞ്ഞു.
ക​ള്ള​വോ​ട്ട് ന​ട​ന്നി​ട്ടു​ണ്ടെ​ന്ന കാ​ര്യം ഉ​റ​പ്പാ​ണെ​ന്നും മേ​യ് ര​ണ്ട് ക​ഴി​ഞ്ഞാ​ൽ ജി​ല്ല​യി​ലെ തെ​ര​ഞ്ഞെ​ടു​പ്പ് ചു​മ​ത​ല​യു​ണ്ടാ​യി​രു​ന്ന ഉ​ദ്യോ​ഗ​സ്ഥ​ർ ഇ​തി​ന് ഉ​ത്ത​രം പ​റ​യേ​ണ്ടി​വ​രു​മെ​ന്നും എ.​ജ​യ​രാ​മ​ൻ പ​റ​ഞ്ഞു.