എ​ഡി​എ​സ്‌​യു​വി​ന്‍റെ ല​ഹ​രി​വി​രു​ദ്ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ അ​ഭി​ന​ന്ദ​നാ​ർ​ഹം: മാ​ർ ജോ​ർ​ജ് ഞ​റ​ള​ക്കാ​ട്ട്
Friday, April 16, 2021 12:27 AM IST
ത​ല​ശേ​രി: സ്കൂ​ൾ വി​ദ്യാ​ർ​ഥി​ക​ളു​ടെ ഇ​ട​യി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന ല​ഹ​രി​വി​രു​ദ്ധ ക്ല​ബാ​യ ആ​ന്‍റി ഡ്ര​ഗ്സ് സ്റ്റു​ഡ​ന്‍റ്സ് യൂ​ണി​യ​ന്‍റെ (എ​ഡി​എ​സ്‌​യു) പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ഏ​റെ അ​ഭി​ന​ന്ദ​നാ​ർ​ഹ​മാ​ണെ​ന്ന് ത​ല​ശേ​രി ആ​ർ​ച്ച്ബി​ഷ​പ് മാ​ർ ജോ​ർ​ജ് ഞ​റ​ള​ക്കാ​ട്ട്.
എ​ഡി​എ​സ്‌​യു​വി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ഏ​പ്രി​ൽ ഒ​ന്നു​മു​ത​ൽ 14 വ​രെ ക​ണ്ണൂ​ർ, കാ​സ​ർ​ഗോ​ഡ് ജി​ല്ല​ക​ളി​ലാ​യി ന​ട​ന്ന "ഞ​ങ്ങ​ളു​ടെ സ്വ​പ്നം ല​ഹ​രി​യേ വി​ട' എ​ന്ന ഓ​ൺ​ലൈ​ൻ ല​ഹ​രി​വി​രു​ദ്ധ കാ​മ്പ​യി​ന്‍റെ സ​മാ​പ​ന​സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം ചെ​യ്ത് പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. ല​ഹ​രി​യു​ടെ വി​വി​ധ​ത​ര​ത്തി​ലു​ള്ള സം​ല​ഭ്യ​ത​യും സാ​മൂ​ഹ്യ​സ്വീ​കാ​ര്യ​ത​യു​ടെ പ​രി​വേ​ഷ​ങ്ങ​ളും ആ​ഘോ​ഷ​വേ​ള​ക​ളി​ലെ ല​ഹ​രി​സാ​ന്നി​ധ്യ​വും വി​ദ്യാ​ർ​ഥി​ലോ​ക​ത്തെ​യും ഏ​റെ സ്വാ​ധീ​നി​ക്കു​ന്നു​വെ​ന്ന​ത് ഏ​റെ ഭ​യ​പ്പെ​ടു​ത്തു​ന്ന കാ​ര്യ​മാ​ണെ​ന്നും വി​ദ്യാ​ർ​ഥി​ക​ൾ ബോ​ധ​പൂ​ർ​വം ല​ഹ​രി​യി​ൽ​നി​ന്നു മാ​റി​നി​ൽ​ക്ക​ണ​മെ​ന്നും ആ​ർ​ച്ച്ബി​ഷ​പ് ഓ​ർ​മി​പ്പി​ച്ചു.
സ​മ്മേ​ള​ന​ത്തി​ൽ എ​ഡി​എ​സ്‌​യു അ​തി​രൂ​പ​ത ഡ​യ​റ​ക്‌​ട​ർ റ​വ.​ഡോ. ജോ​ൺ​സ​ൺ അ​ന്ത്യാം​കു​ളം അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പി.​എ. ജോ​ർ​ജ്, റീ​ന ചെ​റി​യാ​ൻ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.
റി​ൻ​സി പി.​കു​ര്യ​ൻ, ആ​ൽ​ബി​ൻ മ​ണ്ടും​പാ​ല, സെ​ബി​ൻ ജോ​സ്, മ​ഞ്ജു​ഷ കു​ര്യ​ൻ, മ​നോ​ജ്. എം. ​ക​ണ്ട​ത്തി​ൽ, സി​സ്റ്റ​ർ ഷൈ​ല എ​സ്കെ​ഡി എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.
ചെ​മ്പേ​രി നി​ർ​മ​ല യു​പി സ്കൂ​ൾ, അ​ങ്ങാ​ടി​ക്ക​ട​വ് സേ​ക്ര​ഡ് ഹാ​ർ​ട്ട് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ, തോ​ട്ട​ട സെ​ന്‍റ് ഫ്രാ​ൻ​സി​സ് ഇം​ഗ്ലീ​ഷ് മീ​ഡി​യം ഹൈ​സ്കൂ​ൾ, തൊ​ണ്ടി​യി​ൽ സെ​ന്‍റ് ജോ​ൺ​സ് യു​പി സ്കൂ​ൾ, കൊ​ള​ക്കാ​ട് സെ​ന്‍റ് സെ​ബാ​സ്റ്റ്യ​ൻ​സ് യു​പി സ്കൂ​ൾ, വെ​ള്ള​രി​ക്കു​ണ്ട് സെ​ന്‍റ് ജൂ​ഡ്സ് ഹൈ​സ്കൂ​ൾ, ചെ​മ്പ​ന്തൊ​ട്ടി ചെ​റു​പു​ഷ്പം യു​പി സ്കൂ​ൾ, ചെ​റു​പു​ഴ സെ​ന്‍റ് മേ​രീ​സ് ഹൈ​സ്കൂ​ൾ, ആ​ല​ക്കോ​ട് സെ​ന്‍റ് മേ​രീ​സ് കോ​ൺ​വ​ന്‍റ് സീ​നി​യ​ർ സെ​ക്ക​ൻ​ഡ​റി ഹൈ​സ്കൂ​ൾ തു​ട​ങ്ങി​യ സ്കൂ​ളു​ക​ളാ​ണ് ഓ​ൺ​ലൈ​ൻ ല​ഹ​രി​വി​രു​ദ്ധ കാ​മ്പ​യി​ന് നേ​തൃ​ത്വം ന​ൽ​കി​യ​ത്.