ഓ​ട്ടോ​യ്ക്കു പി​ന്നി​ല്‍ ജീ​പ്പി​ടി​ച്ച് അ​ഞ്ചു​പേ​ര്‍​ക്ക് പ​രി​ക്ക്
Friday, April 16, 2021 12:27 AM IST
ത​ളി​പ്പ​റ​മ്പ്: ദേ​ശീ​യ​പാ​ത​യി​ല്‍ തൃ​ച്ചം​ബ​ര​ത്ത് ഓ​ട്ടോ​റി​ക്ഷ​യ്ക്കു പി​ന്നി​ല്‍ ബൊ​ലേ​റോ ജീ​പ്പി​ടി​ച്ച് അ​ഞ്ചു​പേ​ര്‍​ക്ക് പ​രി​ക്കേ​റ്റു.
ഓ​ട്ടോ​ഡ്രൈ​വ​ര്‍ മ​നു, യാ​ത്ര​ക്കാ​രും കാ​സ​ർ​ഗോ​ഡ് ഉ​ദു​മ സ്വ​ദേ​ശി​ക​ളു​മാ​യ അ​ജ​യ​ന്‍, ഭാ​ര്യ പ്രി​യ​ങ്ക, മ​ക്ക​ളാ​യ ആ​രാ​ധ്യ, അ​ഗ്ര​ജ് എ​ന്നി​വ​ർ​ക്കാ​ണു പ​രി​ക്കേ​റ്റ​ത്. ഇ​വ​രെ ത​ളി​പ്പ​റ​മ്പ് ലൂ​ര്‍​ദ് ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു.
ഇ​ന്ന​ലെ രാ​വി​ലെ 11.45ന് ​ത​ച്ചം​ബ​രം പെ​ട്രോ​ള്‍ പ​മ്പി​ന് മു​ന്നി​ലാ​യി​രു​ന്നു അ​പ​ക​ടം. പ​റ​ശി​നി​ക്ക​ട​വ് മു​ത്ത​പ്പ​ന്‍ ക്ഷേ​ത്ര​ത്തി​ല്‍ ദ​ര്‍​ശ​നം ന​ട​ത്തി തി​രി​ച്ചു​പോ​കു​ക​യാ​യി​രു​ന്ന ഉ​ദു​മ സ്വ​ദേ​ശി​ക​ള്‍ സ​ഞ്ച​രി​ച്ച ഓ​ട്ടോ​റി​ക്ഷ​യു​ടെ പി​ന്നി​ൽ നി​യ​ന്ത്ര​ണം വി​ട്ട ബൊ​ലേ​റോ ജീ​പ്പ് ഇ​ടി​ക്കു​ക​യാ​യി​രു​ന്നു.
ഇ​ടി​യു​ടെ ആ​ഘാ​ത​ത്തി​ല്‍ മു​ന്നി​ലു​ണ്ടാ​യി​രു​ന്ന ഹൈ​വേ പോ​ലീ​സി​ന്‍റെ വാ​ഹ​ന​ത്തി​ന്‍റെ പി​ന്നി​ൽ ഇ​ടി​ച്ചു​തെ​റി​ച്ച് സ​മീ​പ​ത്തെ മ​തി​ല്‍ ത​ക​ര്‍​ത്താ​ണ് ഓ​ട്ടോ​റി​ക്ഷ നി​ന്ന​ത്.