ബോം​ബ് നി​ർ​മാ​ണം അ​വ​സാ​നി​പ്പി​ക്ക​ണം: കോ​ൺ​ഗ്ര​സ്
Friday, April 16, 2021 12:27 AM IST
ക​ണ്ണൂ​ർ: കു​ടി​ൽ വ്യ​വ​സാ​യം പോ​ലെ ജി​ല്ല​യു​ടെ പ​ല​ഭാ​ഗ​ത്തും ബോം​ബ് നി​ർ​മി​ക്കു​ന്ന സി​പി​എം ന​ട​പ​ടി അ​വ​സാ​നി​പ്പി​ക്ക​ണ​മെ​ന്നും ബോം​ബ് നി​ർ​മാ​ണ​ത്തി​ന് ഒ​ത്താ​ശ ചെ​യ്യു​ന്ന പാ​ർ​ട്ടി നേ​താ​ക്ക​ളെ ചോ​ദ്യം​ചെ​യ്യാ​ൻ പോ​ലീ​സ് ത​യാ​റാ​ക​ണ​മെ​ന്നും ഡി​സി​സി പ്ര​സി​ഡ​ന്‍റ് സ​തീ​ശ​ൻ പാ​ച്ചേ​നി ആ​വ​ശ്യ​പ്പെ​ട്ടു.
സി​പി​എ​മ്മും ബി​ജെ​പി​യും ജി​ല്ല​യു​ടെ പ​ല ഭാ​ഗ​ങ്ങ​ളി​ലും മ​ത്സ​രി​ച്ച് ബോം​ബ് നി​ർ​മാ​ണ​ത്തി​ന് നേ​തൃ​ത്വം കൊ​ടു​ത്ത മു​ൻ​കാ​ല അ​നു​ഭ​വ​ങ്ങ​ളു​ടെ ദു​ര​ന്ത​ഫ​ലം നാ​ട് അ​നു​ഭ​വി​ച്ച​താ​ണ്. ത​ല​ശേ​രി നാ​ലാം​മൈ​ലി​ൽ ബോം​ബ് നി​ർ​മാ​ണ​ത്തി​നി​ടെ സി​പി​എം പ്ര​വ​ർ​ത്ത​ക​നാ​യ മാ​രി​മു​ത്തു എ​ന്ന നി​ജീ​ഷി​ന് ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ് കൈ​പ്പ​ത്തി അ​റ്റു​പോ​യ വാ​ർ​ത്ത ഭ​യാ​ശ​ങ്ക​യോ​ടെ​യാ​ണ് നാ​ട് ശ്ര​വി​ച്ച​ത്.
ഒ​രു​ഭാ​ഗ​ത്ത് സ​മാ​ധാ​ന​സ​ന്ദേ​ശ യാ​ത്ര ന​ട​ത്തു​ക​യും മ​റു​ഭാ​ഗ​ത്ത് ബോം​ബ് നി​ർ​മാ​ണ​ത്തി​ന് നേ​തൃ​ത്വം കൊ​ടു​ക്കു​ക​യും ചെ​യ്യു​ന്ന സി​പി​എ​മ്മി​ന്‍റെ ക​പ​ട​രാ​ഷ്ട്രീ​യം ജ​ന​ങ്ങ​ൾ തി​രി​ച്ച​റി​യും. ത​ല​ശേ​രി, പാ​നൂ​ർ മേ​ഖ​ല​ക​ളി​ൽ വ്യാ​പ​ക​മാ​യി ബോം​ബ് നി​ർ​മാ​ണം ന​ട​ക്കു​ന്ന​തി​ന്‍റെ സൂ​ച​ന​യാ​ണ് ഈ ​സം​ഭ​വ​ത്തി​ലൂ​ടെ വ്യ​ക്ത​മാ​കു​ന്ന​ത്.
അ​ക്ര​മം ന​ട​ക്കു​മ്പോ​ൾ മാ​ത്രം പോ​ലീ​സ് അ​ന്വേ​ഷ​ണം ന​ട​ത്തു​ന്ന രീ​തി അ​വ​സാ​നി​പ്പി​ക്ക​ണം. പാ​ർ​ട്ടി ഗ്രാ​മ​ങ്ങ​ൾ കേ​ന്ദ്രീ​ക​രി​ച്ച് ആ​യു​ധ​സം​ഭ​ര​ണം ന​ട​ക്കു​മ്പോ​ൾ പോ​ലീ​സ് കൈ​യും കെ​ട്ടി നോ​ക്കി​നി​ൽ​ക്ക​രു​ത്. മു​ൻ​കാ​ല​ങ്ങ​ളി​ൽ ബോം​ബ് നി​ർ​മാ​ണ​ത്തി​ന് പേ​രു​കേ​ട്ട പ​ല​സ്ഥ​ല​ങ്ങ​ളി​ലും ശ​ക്ത​മാ​യ പ​രി​ശോ​ധ​ന​ക​ൾ ന​ട​ത്തി​യി​ട്ടു​ണ്ടാ​യി​രു​ന്നെ​ങ്കി​ലും ഇ​പ്പോ​ൾ പ​രി​ശോ​ധ​ന​ക​ൾ പേ​രി​നു മാ​ത്ര​മാ​ണ് ന​ട​ക്കു​ന്ന​ത്. ബോം​ബ് നി​ർ​മാ​ണ​ത്തി​നി​ടെ പ​രി​ക്കേ​റ്റ​വ​രെ കൃ​ത്യ​മാ​യി ചോ​ദ്യം​ചെ​യ്താ​ൽ കൂ​ട്ടു​പ്ര​തി​ക​ളെ​യും ഗൂ​ഢാ​ലോ​ച​ന​യും നി​ർ​മാ​ണ​ത്തി​ന് സ​ഹാ​യം ചെ​യ്യു​ന്ന രാ​ഷ്ട്രീ​യ നേ​താ​ക്ക​ളെ​ക്കു​റി​ച്ചും വി​വ​രം ല​ഭ്യ​മാ​കു​മെ​ന്നി​രി​ക്കെ പോ​ലീ​സ് അ​ത്ത​ര​ത്തി​ലു​ള്ള നീ​ക്കം അ​ടി​യ​ന്ത​ര​മാ​യി ന​ട​ത്ത​ണ​മെ​ന്നും സ​തീ​ശ​ൻ പാ​ച്ചേ​നി ആ​വ​ശ്യ​പ്പെ​ട്ടു.