പ്ര​ധാ​ന വ്യാ​പാ​ര​കേ​ന്ദ്ര​ങ്ങ​ളി​ൽ പ്ര​വേ​ശ​ന​ത്തി​ന് നി​യ​ന്ത്ര​ണം
Saturday, April 17, 2021 1:12 AM IST
കാ​സ​ർ​ഗോ​ഡ്: കോ​വി​ഡ് പ്ര​തി​രോ​ധം ശ​ക്ത​മാ​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി ജി​ല്ല​യി​ലെ പ്ര​ധാ​ന വ്യാ​പാ​ര കേ​ന്ദ്ര​ങ്ങ​ളി​ൽ പ്ര​വേ​ശ​ന​ത്തി​ന് ജി​ല്ലാ ദു​ര​ന്ത​നി​വാ​ര​ണ അ​ഥോ​റി​റ്റി നി​യ​ന്ത്ര​ണം ഏ​ർ​പ്പെ​ടു​ത്തി. 14 ദി​വ​സ​ത്തി​നു​ള്ളി​ൽ കോ​വി​ഡ് ടെ​സ്റ്റ് ന​ട​ത്തി ല​ഭി​ച്ച നെ​ഗ​റ്റീ​വ് സ​ർ​ട്ടി​ഫി​ക്ക​റ്റോ ര​ണ്ട് ഡോ​സ് കോ​വി​ഡ് വാ​ക്‌​സി​നേ​ഷ​ൻ ചെ​യ്ത​തി​ന്‍റെ സ​ർ​ട്ടി​ഫി​ക്ക​റ്റോ ഉ​ള്ള​വ​രെ മാ​ത്രം ജി​ല്ല​യി​ലെ പ്ര​ധാ​ന വ്യാ​പാ​ര കേ​ന്ദ്ര​ങ്ങ​ളാ​യ കാ​സ​ർ​ഗോ​ഡ്, കാ​ഞ്ഞ​ങ്ങാ​ട്, നീ​ലേ​ശ്വ​രം, ചെ​റു​വ​ത്തൂ​ർ, ഉ​പ്പ​ള, കു​മ്പ​ള എ​ന്നീ ടൗ​ണു​ക​ളി​ൽ പ്ര​വേ​ശി​ക്കാ​ൻ അ​നു​വ​ദി​ക്കേ​ണ്ട​തു​ള്ളൂ​വെ​ന്ന് ജി​ല്ലാ ദു​ര​ന്ത​നി​വാ​ര​ണ അ​ഥോ​റി​റ്റി യോ​ഗം തീ​രു​മാ​നി​ച്ചു. ഇ​ത് ന​ട​പ്പാ​ക്കാ​നാ​യി ഈ ​ടൗ​ണു​ക​ളി​ൽ പോ​ലീ​സ് പ​രി​ശോ​ധ​ന ന​ട​ത്തും. കോ​വി​ഡ് പ​രി​ശോ​ധ​ന​യും വാ​ക്‌​സി​നേ​ഷ​നും ന​ൽ​കാ​നു​ള്ള സം​വി​ധാ​ന​വും ഈ ​പ​രി​ശോ​ധ​നാ കേ​ന്ദ്ര​ങ്ങ​ളോ​ട് അ​നു​ബ​ന്ധി​ച്ച് സ​ജ്ജീ​ക​രി​ക്കും. ഇ​പ്ര​കാ​രം നി​യ​ന്ത്ര​ണ​ങ്ങ​ൾ ഏ​ർ​പ്പെ​ടു​ത്തു​ന്ന പ്ര​ദേ​ശ​ങ്ങ​ളി​ലേ​ക്ക് ഓ​രോ എ​ക്‌​സി​ക്യൂ​ട്ടീ​വ് മ​ജി​സ്‌​ട്രേ​റ്റു​മാ​രെ നി​യോ​ഗി​ക്കു​മെ​ന്നും യോ​ഗ​ത്തി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ച ജി​ല്ലാ ദു​ര​ന്ത​നി​വാ​ര​ണ അ​ഥോ​റി​റ്റി ചെ​യ​ർ​മാ​നാ​യ ജി​ല്ലാ ക​ള​ക്ട​ർ ഡി. ​സ​ജി​ത്ബാ​ബു അ​റി​യി​ച്ചു. ഇ​തി​ൽ ന​ട​പ​ടി സ്വീ​ക​രി​ക്കാ​നാ​യി ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി​യേ​യും ജി​ല്ലാ മെ​ഡി​ക്ക​ൽ ഓ​ഫീ​സ​റെ​യും ചു​മ​ത​ല​പ്പെ​ടു​ത്തി.
ക​ട​ക​ളും വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ളും
രാ​ത്രി ഒ​ന്പ​തു വ​രെ മാ​ത്രം
കോ​വി​ഡ്-19 രോ​ഗ​വ്യാ​പ​നം ക​ണ​ക്കി​ലെ​ടു​ത്ത് ക​ർ​ശ​ന നി​യ​ന്ത്ര​ണ​ത്തി​നു​ള്ള സ​ർ​ക്കാ​ർ നി​ർ​ദേ​ശ​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ, ജി​ല്ല​യി​ലെ എ​ല്ലാ പ്ര​ദേ​ശ​ങ്ങ​ളി​ലും ക​ട​ക​ളും വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ളും രാ​ത്രി ഒ​മ്പ​ത് വ​രെ മാ​ത്ര​മേ തു​റ​ന്ന് പ്ര​വ​ർ​ത്തി​ക്കാ​ൻ പാ​ടു​ള്ളൂ​വെ​ന്ന് ജി​ല്ലാ ദു​ര​ന്ത​നി​വാ​ര​ണ അ​ഥോ​റി​റ്റി യോ​ഗം തീ​രു​മാ​നി​ച്ചു. പ്ര​സ്തു​ത സ​മ​യ പ​രി​ധി പാ​ലി​ക്കാ​ത്ത​വ​ർ​ക്കെ​തി​രേ ക​ർ​ശ​ന ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്ന് യോ​ഗ​ത്തി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ച ജി​ല്ലാ ദു​ര​ന്ത​നി​വാ​ര​ണ അ​തോ​റി​റ്റി ചെ​യ​ർ​മാ​നാ​യ ജി​ല്ലാ ക​ള​ക്ട​ർ അ​റി​യി​ച്ചു. കോ​വി​ഡ് രോ​ഗി​ക​ളു​ടെ എ​ണ്ണ​വും പോ​സി​റ്റി​വി​റ്റി നി​ര​ക്കും ക​ണ​ക്കി​ലെ​ടു​ത്ത് ഏ​തെ​ങ്കി​ലും ത​ദ്ദേ​ശ സ്വ​യം ഭ​ര​ണ സ്ഥാ​പ​ന പ​രി​ധി​യി​ലെ പ്ര​ദേ​ശ​ങ്ങ​ളി​ൽ കൂ​ടു​ത​ൽ നി​യ​ന്ത്ര​ണ​ങ്ങ​ൾ ആ​വ​ശ്യ​മാ​ണെ​ന്ന് ബോ​ധ്യ​പ്പെ​ടു​ന്ന​പ​ക്ഷം, കേ​ര​ള മു​നി​സി​പ്പാ​ലി​റ്റി ആ​ക്ട്, കേ​ര​ള പ​ഞ്ചാ​യ​ത്തി​രാ​ജ് ആ​ക്റ്റ് എ​ന്നി​വ​യി​ൽ അ​നു​ശാ​സി​ക്കു​ന്ന അ​ധി​കാ​ര​മു​പ​യോ​ഗി​ച്ച് അ​ത​ത് ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ൾ​ക്ക് തീ​രു​മാ​ന​മെ​ടു​ക്കാ​വു​ന്ന​താ​ണെ​ന്ന് അ​റി​യി​ച്ചു.
പോ​ലീ​സ് പ​രി​ശോ​ധ​ന ക​ർ​ശ​ന​മാ​ക്കാ​നാ​യി സ്‌​പെ​ഷ​ൽ ഡ്രൈ​വ് ന​ട​ത്തും. ഉ​ത്സ​വ പ​രി​പാ​ടി​ക​ളി​ൽ നി​യ​ന്ത്ര​ണ​ങ്ങ​ൾ ഏ​ർ​പ്പെ​ടു​ത്തു​ന്ന​ത് സം​ബ​ന്ധി​ച്ച് മ​ത നേ​താ​ക്ക​ളു​ടെ യോ​ഗം പോ​ലീ​സ് സ്റ്റേ​ഷ​ൻ അ​ടി​സ്ഥാ​ന​ത്തി​ൽ വി​ളി​ച്ചു ചേ​ർ​ക്കു​മെ​ന്ന് ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി പി.​ബി. രാ​ജീ​വ് അ​റി​യി​ച്ചു. യോ​ഗ​ങ്ങ​ളി​ൽ ആ​ർ​ഡി​ഒ, ത​ഹ​സി​ൽ​ദാ​ർ എ​ന്നി​വ​രെ​ക്കൂ​ടി പ​ങ്കെ​ടു​പ്പി​ക്കും.
പൊ​തു​ഗ​താ​ഗ​ത വാ​ഹ​ന​ങ്ങ​ളി​ൽ അ​നു​വ​ദ​നീ​യ​മാ​യ എ​ണ്ണം ആ​ൾ​ക്കാ​രെ മാ​ത്ര​മേ ക​യ​റ്റാ​ൻ പാ​ടു​ള്ളൂ. ബ​സു​ക​ളി​ൽ നി​ന്ന് യാ​ത്ര ചെ​യ്യു​ന്ന​ത് അ​നു​വ​ദി​ക്കി​ല്ല. ഇ​തി​ന് വി​രു​ദ്ധ​മാ​യി സ​ർ​വീ​സ് ന​ട​ത്തു​ന്ന വാ​ഹ​ന​ങ്ങ​ൾ​ക്കെ​തി​രേ ആ​ർ​ടി​ഒ ക​ർ​ശ​ന ന​ട​പ​ടി സ്വീ​ക​രി​ക്കും.
ത​ട്ടു​ക​ട​ക​ളി​ൽ പാ​ഴ്സ​ൽ മാ​ത്രം
ത​ല​പ്പാ​ടി മു​ത​ൽ കാ​ലി​ക്ക​ട​വ് വ​രെ​യു​ള്ള ദേ​ശീ​യ​പാ​ത​യ്ക്ക​രി​കി​ലെ​യും കാ​സ​ർ​ഗോ​ഡ്-​കാ​ഞ്ഞ​ങ്ങാ​ട് കെ​എ​സ്ടി​പി റോ​ഡ​രി​കി​ലെ​യും ത​ട്ടു​ക​ട​ക​ളി​ൽ കോ​വി​ഡ് മാ​ന​ദ​ണ്ഡ​ങ്ങ​ൾ പാ​ലി​ച്ചു​കൊ​ണ്ട് പാ​​ഴ്സ​ലാ​യി മാ​ത്ര​മേ ഭ​ക്ഷ​ണം വി​ൽ​ക്കാ​ൻ പാ​ടു​ള്ളൂ. ഈ ​ക​ട​ക​ളും രാ​ത്രി ഒ​ന്പ​തു വ​രെ മാ​ത്ര​മേ പ്ര​വ​ർ​ത്തി​ക്കാ​ൻ പാ​ടു​ള്ളൂ. ജി​ല്ല​യി​ൽ തു​റ​ന്നു പ്ര​വ​ർ​ത്തി​ക്കു​ന്ന എ​ല്ലാ സ്ഥാ​പ​ന​ങ്ങ​ളു​ടെ​യും ഉ​ട​മ​യും സ്ഥാ​പ​ന​ത്തി​ലെ മ​റ്റ് ജോ​ലി​ക്കാ​രും നി​ർ​ബ​ന്ധ​മാ​യും ഗ്ലൗ​സ്, മാ​സ്‌​ക് എ​ന്നി​വ ധ​രി​ക്ക​ണം. ക​ട​യ്ക്കു മു​ന്നി​ൽ ആ​ൾ​ക്കാ​ർ കൂ​ട്ടം​കൂ​ടു​ന്ന സാ​ഹ​ച​ര്യം ഒ​ഴി​വാ​ക്ക​ണം. ഈ ​നി​ർ​ദേ​ശ​ത്തി​ന്‍റെ ലം​ഘ​നം ക​ണ്ടാ​ൽ ക​ർ​ശ​ന ന​ട​പ​ടി സ്വീ​ക​രി​ക്കും.
ട്യൂ​ഷ​ൻ സെ​ന്‍റ​റു​ക​ളി​ൽ
കോ​വി​ഡ് പ്രോ​ട്ടോ​ക്കോ​ൾ
ട്യൂ​ഷ​ൻ സെ​ന്‍റ​റു​ക​ളി​ൽ കോ​വി​ഡ് പ്രോ​ട്ടോ​ക്കോ​ൾ പാ​ലി​ക്കാ​തെ കൂ​ടു​ത​ൽ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് ഒ​രേ സ​മ​യം ക്ലാ​സെ​ടു​ക്കു​ന്ന​ത് അ​നു​വ​ദി​ക്കി​ല്ല. സ്‌​കൂ​ളു​ക​ളി​ൽ പ​രീ​ക്ഷാ ന​ട​ത്തി​പ്പി​ന് സ്വീ​ക​രി​ച്ചി​ട്ടു​ള്ള അ​തേ മു​ൻ​ക​രു​ത​ലു​ക​ൾ പാ​ലി​ച്ച് ഒ​രു ബെ​ഞ്ചി​ൽ ര​ണ്ട് വി​ദ്യാ​ർ​ഥി​ക​ൾ മാ​ത്ര​മാ​യി കോ​വി​ഡ് പ്രോ​ട്ടോ​ക്കോ​ൾ പാ​ലി​ച്ചു മാ​ത്ര​മേ ട്യൂ​ഷ​ൻ സെ​ന്‍റ​റു​ക​ൾ പ്ര​വ​ർ​ത്തി​ക്കാ​ൻ പാ​ടു​ള്ളൂ. ഇ​തി​ന് വി​രു​ദ്ധ​മാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന സ്ഥാ​പ​ന​ങ്ങ​ൾ അ​ട​ച്ചു പൂ​ട്ടാ​ൻ ന​ട​പ​ടി സ്വീ​ക​രി​ക്കും.
കാ​യി​ക വി​നോ​ദ​ങ്ങ​ൾ
നി​ർ​ത്തി​വയ്​ക്ക​ണം
തു​റ​ന്ന ഗ്രൗ​ണ്ടു​ക​ളി​ലും ഇ​ൻ​ഡോ​ർ ഗ്രൗ​ണ്ടു​ക​ളി​ലു​മു​ള്ള എ​ല്ലാ​വി​ധ കാ​യി​ക വി​നോ​ദ​ങ്ങ​ളും കോ​വി​ഡ് വ്യാ​പ​ന​ത്തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ നി​ർ​ത്തി​വയ്​ക്കാ​ൻ ബ​ന്ധ​പ്പെ​ട്ട​വ​ർ ത​യാ​റാ​ക​ണ​മെ​ന്ന് യോ​ഗം നി​ർ​ദേ​ശി​ച്ചു.
ക​ല്യാ​ണം, മ​റ്റു ച​ട​ങ്ങു​ക​ൾ:
അ​നു​മ​തി വേ​ണം
മു​നി​സി​പ്പാ​ലി​റ്റി/​പ​ഞ്ചാ​യ​ത്തു​ക​ളി​ലെ ഓ​രോ വാ​ർ​ഡി​ലും ന​ട​ക്കു​ന്ന ക​ല്യാ​ണം, മ​റ്റു ച​ട​ങ്ങു​ക​ൾ എ​ന്നി​വ ബ​ന്ധ​പ്പെ​ട്ട ത​ദ്ദേ​ശ സ്വ​യം ഭ​ര​ണ സ്ഥാ​പ​ന​ത്തി​ന്‍റെ രേ​ഖാ​മൂ​ല​മു​ള്ള അ​നു​മ​തി​യോ​ടെ മാ​ത്ര​മേ ന​ട​ത്താ​ൻ പാ​ടു​ള്ളൂ. കോ​വി​ഡ് പ്രോ​ട്ടോ​ക്കോ​ൾ ക​ർ​ശ​ന​മാ​യി പാ​ലി​ച്ച് പ​ര​മാ​വ​ധി 100 പേ​രെ മാ​ത്ര​മേ പ​രി​പാ​ടി​ക​ളി​ൽ പ​ങ്കെ​ടു​പ്പി​ക്കാ​വൂ. ത​ദ്ദേ​ശ​സ്ഥാ​പ​ന​ങ്ങ​ളി​ൽ നി​ന്ന് ന​ൽ​കു​ന്ന അ​നു​മ​തി​ക​ളു​ടെ വി​വ​രം ബ​ന്ധ​പ്പെ​ട്ട സ്റ്റേ​ഷ​ൻ ഹൗ​സ് ഓ​ഫീ​സ​റെ അ​റി​യി​ക്കേ​ണ്ട​താ​ണ്. മു​നി​സി​പ്പാ​ലി​റ്റി/​പ​ഞ്ചാ​യ​ത്തു​ക​ളി​ലെ വാ​ർ​ഡ്ത​ല ജ​ന​ജാ​ഗ്ര​താ സ​മി​തി​ക​ളു​ടെ പ്ര​വ​ർ​ത്ത​നം പൂ​ർ​വാ​ധി​കം ശ​ക്തി​പ്പെ​ടു​ത്തും. മാ​ഷ് പ​ദ്ധ​തി​യി​ലെ അ​ധ്യാ​പ​ക​ർ, സെ​ക്ട​ർ മ​ജി​സ്‌​ട്രേ​റ്റു​മാ​ർ എ​ന്നി​വ​രു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ ത​ദ്ദേ​ശ​സ്ഥാ​പ​ന പ​രി​ധി​യി​ൽ കോ​വി​ഡ് പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ഊ​ർ​ജി​ത​പ്പെ​ട​ത്തേ​ണ്ട​താ​ണെ​ന്ന് ക​ള​ക്ട​ർ അ​റി​യി​ച്ചു.
ജി​ല്ല​യി​ൽ നി​ല​വി​ൽ അ​നു​മ​തി ന​ൽ​കി​യി​ട്ടു​ള്ള​വ ഒ​ഴി​കെ​യു​ള്ള ഒ​രു ഉ​ത്സ​വ​ങ്ങ​ൾ​ക്കും അ​ടു​ത്ത ര​ണ്ട് ആ​ഴ്ച അ​നു​മ​തി ന​ൽ​കാ​ൻ പാ​ടി​ല്ലാ​ത്ത​താ​ണ്. അ​നു​മ​തി ല​ഭി​ച്ച ക​മ്മി​റ്റി​ക​ളു​ണ്ടെ​ങ്കി​ൽ, ആ​ഘോ​ഷ പ​രി​പാ​ടി​ക​ൾ ഒ​ഴി​വാ​ക്കി ച​ട​ങ്ങു​ക​ൾ മാ​ത്ര​മാ​യി ന​ട​ത്തേ​ണ്ട​താ​ണെ​ന്ന് യോ​ഗം അ​റി​യി​ച്ചു. ആ​രാ​ധ​നാ​ല​യ​ങ്ങ​ളി​ൽ കോ​വി​ഡ് മാ​ന​ദ​ണ്ഡം ഉ​റ​പ്പു വ​രു​ത്തി മാ​ത്ര​മേ ആ​ൾ​ക്കാ​രെ പ്ര​വേ​ശി​പ്പി​ക്കാ​ൻ പാ​ടു​ള്ളൂ.
ജി​ല്ല​യി​ലെ ബീ​ച്ചു​ക​ൾ അ​ട​ക്ക​മു​ള്ള ടൂ​റി​സ്റ്റ് കേ​ന്ദ്ര​ങ്ങ​ളി​ൽ കോ​വി​ഡ് മാ​ന​ദ​ണ്ഡ​ങ്ങ​ൾ പാ​ലി​ച്ചു മാ​ത്ര​മേ പൊ​തു​ജ​ന​ങ്ങ​ൾ​ക്ക് പ്ര​വേ​ശ​നം അ​നു​വ​ദി​ക്കു​ക​യു​ള്ളൂ എ​ന്ന് ക​ള​ക്ട​ർ അ​റി​യി​ച്ചു. കോ​വി​ഡ് പ്രോ​ട്ടോ​ക്കോ​ൾ ലം​ഘ​ന​ങ്ങ​ൾ​ക്കെ​തി​രേ ജി​ല്ല​യി​ലെ എ​ല്ലാ പോ​ലീ​സ് സ്റ്റേ​ഷ​ൻ പ​രി​ധി​ക​ളി​ലും സെ​ക്ട​ർ മ​ജി​സ്‌​ട്രേ​റ്റു​മാ​രു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ കേ​സെ​ടു​ക്കാ​ൻ നി​ർ​ദേ​ശ​നം ന​ൽ​കി. സെ​ക്ട​ർ മ​ജി​സ്‌​ട്രേ​റ്റു​മാ​രു​ടെ പ്ര​വ​ർ​ത്ത​നം വി​ല​യി​രു​ത്തു​ന്ന​തി​നാ​യി എ​ഡി​എ​മ്മി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ര​ണ്ടു ദി​വ​സ​ത്തി​ലൊ​രി​ക്ക​ൽ സൂം ​യോ​ഗം വി​ളി​ച്ചു ചേ​ർ​ക്കും.
ക​ട​ക​ൾ, ഹോ​ട്ട​ലു​ക​ൾ തു​ട​ങ്ങി​യ വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ളി​ലെ തൊ​ഴി​ലാ​ളി​ക​ളും പൊ​തു​ഗ​താ​ഗ​ത വാ​ഹ​ന​ങ്ങ​ളി​ലെ തൊ​ഴി​ലാ​ളി​ക​ളും ര​ണ്ടാ​ഴ്ച​യി​ലൊ​രി​ക്ക​ൽ കോ​വി​ഡ് ടെ​സ്റ്റി​ന് വി​ധേ​യ​മാ​വ​ണ​മെ​ന്ന് നി​ർ​ദേ​ശി​ക്കാ​ൻ ബ​ന്ധ​പ്പെ​ട്ട ത​ദ്ദേ​ശ സ്ഥാ​പ​ന​ങ്ങ​ളും ആ​ർ​ടി​ഒ​യും ന​ട​പ​ടി സ്വീ​ക​രി​ക്കേ​ണ്ട​താ​ണെ​ന്ന് ക​ള​ക്ട​ർ അ​റി​യി​ച്ചു.
അ​ടി​യ​ന്ത​ര സാ​ഹ​ച​ര്യ​മാ​യ​തി​നാ​ൽ ടാ​റ്റാ കോ​വി​ഡ് ആ​ശു​പ​ത്രി​യി​ലേ​ക്ക് സ്ഥി​രം വൈ​ദ്യു​തി ക​ണ​ക്ഷ​ൻ ല​ഭി​ക്കാ​ൻ കെ​എ​സ്ഇ​ബി ഡെ​പ്യൂ​ട്ടി ചീ​ഫ് എ​ൻ​ജി​നീ​യ​ർ​ക്ക് അ​ണ്ട​ർ​ടേ​ക്കിം​ഗ് ന​ൽ​കി ഫ​ണ്ട് അ​നു​വ​ദി​ക്കു​ന്ന​തി​നു​ള്ള അ​പേ​ക്ഷ സ​മ​ർ​പ്പി​ക്കാ​ൻ ക​ള​ക്ട​ർ ഡി​എം​ഒ​യോ​ട് നി​ർ​ദേ​ശി​ച്ചു. പ്ര​സ്തു​ത തു​ക എ​സ്ഡി​ആ​ർ​എ​ഫി​ൽ​നി​ന്ന് അ​ടി​യ​ന്ത​ര​മാ​യി അ​നു​വ​ദി​ക്കാ​നാ​യി സ​ർ​ക്കാ​രി​ലേ​ക്ക് അ​പേ​ക്ഷ സ​മ​ർ​പ്പി​ക്കാ​ൻ തീ​രു​മാ​നി​ച്ചു.
ജി​ല്ല​യി​ൽ ര​ണ്ടു​ദി​വ​സ​ങ്ങ​ളി​ലാ​യി 11,000 കൊ​വി​ഡ് ടെ​സ്റ്റു​ക​ൾ ന​ട​ത്താ​നാ​ണ് സ​ർ​ക്കാ​ർ നി​ർ​ദേ​ശം. നി​ല​വി​ലെ സാ​ഹ​ച​ര്യ​ത്തി​ൽ ടെ​സ്റ്റു​ക​ൾ വ​ർ​ധി​പ്പി​ക്കു​ന്ന​തി​ന് പ്ര​യാ​സ​മി​ല്ലെ​ന്ന് ഡി​എം​ഒ പ​റ​ഞ്ഞു. വാ​ക്‌​സി​നേ​ഷ​നു​ക​ളും ന​ല്ല​രീ​തി​യി​ൽ മു​ന്നോ​ട്ടു പോ​കു​ന്ന​താ​യി ഡി​എം​ഒ അ​റി​യി​ച്ചു.
കോ​വി​ഡ് പോ​സി​റ്റീ​വ് രോ​ഗി​ക​ളു​ടെ എ​ണ്ണം വ​ർ​ധി​ക്കാ​നി​ട​യു​ള്ള​തി​നാ​ൽ അ​സാ​പ് ക​മ്യൂ​ണി​റ്റി സ്‌​കി​ൽ പാ​ർ​ക്കി​ലെ സി​എ​ഫ്എ​ൽ​ടി​സി അ​ടി​യ​ന്ത​ര​മാ​യി പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ക്കും. നീ​ലേ​ശ്വ​രം ഭാ​ഗ​ത്താ​ണ് കൂ​ടു​ത​ൽ കേ​സു​ക​ൾ വ​രു​ന്ന​ത് എ​ന്ന​തി​നാ​ൽ ക​ണ്ണൂ​ർ സ​ർ​വ​ക​ലാ​ശാ​ല​യു​ടെ നീ​ലേ​ശ്വ​രം കാ​മ്പ​സ് (പാ​ലാ​ത്ത​ടം) കൂ​ടി ഈ ​ആ​വ​ശ്യ​ത്തി​നാ​യി ഏ​റ്റെ​ടു​ക്ക​ണ​മെ​ന്ന് ഡി​എം​ഒ അ​ഭ്യ​ർ​ഥി​ച്ചു. ഇ​ത് അം​ഗീ​ക​രി​ച്ച് ഉ​ത്ത​ര​വി​റ​ക്കാ​ൻ ക​ള​ക്ട​ർ നി​ർ​ദേ​ശി​ച്ചു.
മെ​ഗാ ടെ​സ്റ്റിം​ഗ് ഡ്രൈ​വി​ന്
തു​ട​ക്ക​മാ​യി
ജി​ല്ല​യി​ൽ കോ​വി​ഡ് രോ​ഗി​ക​ൾ കൂ​ടി വ​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ രോ​ഗ​വ്യാ​പ​നം ത​ട​യു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി മെ​ഗാ ടെ​സ്റ്റിം​ഗ് ഡ്രൈ​വി​ന് തു​ട​ക്ക​മാ​യി. ശ​നി​യാ​ഴ്ച​യും തു​ട​രും. ര​ണ്ടു​ദി​വ​സം 6000 പേ​ർ​ക്ക് കോ​വി​ഡ് ടെ​സ്റ്റിം​ഗ് ന​ട​ത്തു​ന്ന​തി​നാ​യാ​ണ് ജി​ല്ല​യി​ൽ സൗ​ക​ര്യ​മൊ​രു​ക്കി​യ​ത്.
ജി​ല്ല​യി​ൽ സ്ഥി​ര​മാ​യി കോ​വി​ഡ് ടെ​സ്റ്റ് ന​ട​ത്തു​ന്ന മു​ഴു​വ​ൻ സ​ർ​ക്കാ​ർ ആ​ശു​പ​ത്രി​ക​ളി​ലും കോ​വി​ഡ് പ​രി​ശോ​ധ​ന ഉ​ണ്ട്. ഇ​ന്ന് പ​ട​ന്ന​ക്കാ​ട് ഇ​എം​എ​സ് ക്ല​ബ്, മ​ട​ക്ക​ര ഹാ​ർ​ബ​ർ എ​ന്നി​വി​ട​ങ്ങ​ളി​ൽ പ​രി​ശോ​ധ​ന​യ്ക്ക് സൗ​ക​ര്യ​മൊ​രു​ക്കി​യി​ട്ടു​ണ്ട്.
കോ​വി​ഡ് രോ​ഗ​ല​ക്ഷ​ണ​ങ്ങ​ളു​ള്ള​വ​ർ, കോ​വി​ഡ് രോ​ഗി​ക​ളു​മാ​യി സ​മ്പ​ർ​ക്ക​ത്തി​ലേ​ർ​പ്പെ​ട്ട​വ​ർ, പൊ​തു​ജ​ന​ങ്ങ​ളു​മാ​യി സ​മ്പ​ർ​ക്ക​ത്തി​ലേ​ർ​പ്പെ​ടാ​ൻ സാ​ധ്യ​ത​യു​ള്ള 45 വ​യ​സി​നു താ​ഴെ പ്രാ​യ​മു​ള്ള ഓ​ട്ടോ-​ടാ​ക്സി ഡ്രൈ​വ​ർ​മാ​ർ, ക​ള​ക്ഷ​ൻ ഏ​ജ​ന്‍റു​മാ​ർ തു​ട​ങ്ങി​യ​വ​ർ, കോ​വി​ഡ് വാ​ക്‌​സി​നേ​ഷ​നെ​ടു​ക്കാ​ത്ത 45 വ​യ​സി​ന് മു​ക​ളി​ലു​ള്ള​വ​ർ, തെ​ര​ഞ്ഞെ​ടു​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട് പ്ര​വ​ർ​ത്തി​ച്ച​വ​ർ, ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യ്ക്കെ​ത്തു​ന്ന രോ​ഗി​ക​ൾ, കൂ​ട്ടി​രി​പ്പി​ന് പോ​യ​വ​ർ എ​ന്നി​വ​ർ ഈ ​കേ​ന്ദ്ര​ങ്ങ​ളി​ലെ​ത്തി കോ​വി​ഡ് പ​രി​ശോ​ധ​ന​യ്ക്ക് വി​ധേ​യ​രാ​വ​ണ​മെ​ന്ന് ജി​ല്ലാ മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ അ​ഭ്യ​ർ​ഥി​ച്ചു.
നി​യ​ന്ത്ര​ണം ക​ടു​പ്പി​ക്കാ​ന്‍
പോ​ലീ​സ്‌ രം​ഗ​ത്ത്‌
കാ​സ​ര്‍​ഗോ​ഡ്: ജി​ല്ല​യി​ല്‍ കോ​വി​ഡ്‌ വ്യാ​പ​നം രൂ​ക്ഷ​മാ​യ സാ​ഹ​ച​ര്യ​ത്തി​ല്‍ ഇ​തു നി​യ​ന്ത്രി​ക്കു​ന്ന​തി​ന്‌ ക​ടു​ത്ത ന​ട​പ​ടി​ക​ളു​മാ​യി പോ​ലീ​സ്‌ രം​ഗ​ത്ത്‌. ജി​ല്ല​യി​ല്‍ ഇ​നി​യു​ള്ള ദി​വ​സ​ങ്ങ​ളി​ല്‍ കൂ​ടു​ത​ല്‍ നി​യ​ന്ത്ര​ണം ഏ​ര്‍​പ്പെ​ടു​ത്തു​മെ​ന്ന്‌ ജി​ല്ലാ പോ​ലീ​സ്‌ മേ​ധാ​വി പി.​ബി. രാ​ജീ​വ്‌ പ​റ​ഞ്ഞു. ഇ​ന്ന​ലെ രാ​വി​ലെ പോ​ലീ​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ കോ​വി​ഡ്‌ മാ​ന​ദ​ണ്ഡ നി​ര്‍​ദേ​ശ​ങ്ങ​ള​ട​ങ്ങി​യ ല​ഘു​ലേ​ഖ വി​ത​ര​ണം ന​ട​ത്തി. വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ളി​ല്‍ ക​യ​റി സാ​മൂ​ഹി​ക അ​ക​ലം പാ​ലി​ക്കു​ന്ന​ത്‌ സം​ബ​ന്ധി​ച്ചും മാ​സ്‌​ക്‌ ധ​രി​ക്കു​ന്ന​ത്‌ സം​ബ​ന്ധി​ച്ചും നി​ര്‍​ദേ​ശ​ങ്ങ​ള്‍ ന​ല്‍​കി. പു​തി​യ ബ​സ്‌ സ്റ്റാ​ൻ​ഡി​ല്‍ ബ​സു​ക​ളി​ല്‍ ക​യ​റി ജീ​വ​ന​ക്കാ​രേ​യും യാ​ത്ര​ക്കാ​രേ​യും ബോ​ധ​വ​ത്ക​രി​ച്ചു. ബ​സു​ക​ളി​ല്‍ സി​റ്റിം​ഗി​ന്‌ പു​റ​മേ യാ​ത്ര ചെ​യ്യു​ന്ന​വ​രെ പോ​ലീ​സ്‌ ബോ​ധ​വ​ത്ക​രി​ച്ചു. തു​ട​ര്‍​ന്നും ഇ​താ​വ​ർ​ത്തി​ച്ചാ​ല്‍ ന​ട​പ​ടി​യു​ണ്ടാ​കു​മെ​ന്ന്‌ ബ​സ്‌ ജീ​വ​ന​ക്കാ​ര്‍​ക്ക്‌ നി​ര്‍​ദേ​ശം ന​ല്‍​കി.
വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ള്‍ യാ​തൊ​രു കാ​ര​ണ​വ​ശാ​ലും രാ​ത്രി ഒ​ന്പ​തി​നു​ശേ​ഷം പ്ര​വ​ര്‍​ത്തി​ക്ക​രു​തെ​ന്ന്‌ നി​ര്‍​ദേ​ശം ന​ല്‍​കി. ലം​ഘി​ച്ചാ​ല്‍ ന​ട​പ​ടി​യു​ണ്ടാ​കും. ലൈ​സ​ന്‍​സ്‌ റ​ദ്ദ്‌ ചെ​യ്യു​ന്ന​തി​ന്്‌ ബ​ന്ധ​പ്പെ​ട്ട​വ​ര്‍​ക്ക്‌ നി​ര്‍​ദ്ദേ​ശം ന​ല്‍​കും. അ​ട​ച്ചി​ട്ട ഹാ​ളു​ക​ളി​ല്‍ പ​ര​മാ​വ​ധി 75 പേ​ര്‍​ക്ക്‌ മാ​ത്ര​മാ​ണ്‌ പ്ര​വേ​ശ​നം. വി​വാ​ഹം ഉ​ള്‍​പ്പെ​ടെ​യു​ള്ള ച​ട​ങ്ങു​ക​ളി​ല്‍ പ​ര​മാ​വ​ധി 100 പേ​രെ പ​ങ്കെ​ടു​പ്പി​ക്കാം. ആ​രാ​ധ​നാ​ല​യ​ങ്ങ​ളി​ല്‍ കോ​വി​ഡ്‌ നി​ര്‍​ദേ​ശ​ങ്ങ​ള്‍ അ​നു​സ​രി​ച്ച്‌ വേ​ണം പ്രാ​ർ​ഥ​നാ ക​ര്‍​മ​ങ്ങ​ള്‍ ന​ട​ത്താ​ന്‍. 100-ൽ ​കൂ​ടു​ത​ല്‍ പേ​ര്‍ പ​ങ്കെ​ടു​ക്ക​രു​ത്‌. പൊ​തു​ജ​ന​ങ്ങ​ള്‍ അ​ധി​കൃ​ത​രു​മാ​യി സ​ഹ​ക​രി​ക്ക​ണം.
രാ​ത്രി​കാ​ല​ങ്ങ​ളി​ല്‍ പ​രി​ശോ​ധ​ന ക​ര്‍​ശ​ന​മാ​ക്കും. ബ​സ്‌ സ്റ്റാ​ൻ​ഡു​ക​ള്‍, ഓ​ട്ടോ-​ടാ​ക്‌​സി സ്റ്റാ​ൻ​ഡു​ക​ള്‍, റെ​യി​ല്‍​വേ സ്‌​റ്റേ​ഷ​നു​ക​ള്‍ തു​ട​ങ്ങി​യ ഇ​ട​ങ്ങ​ളി​ല്‍ പ​രി​ശോ​ധ​ന ഏ​ര്‍​പ്പെ​ടു​ത്തും. കോ​വി​ഡ്‌ രൂ​ക്ഷ​മാ​യ സാ​ഹ​ച​ര്യ​ത്തി​ലും പ​ല​രും മാ​സ്‌​ക്‌ ധ​രി​ക്കാ​തെ​യാ​ണ്‌ പു​റ​ത്തി​റ​ങ്ങു​ന്ന​ത്‌. പു​തി​യ ബ​സ്‌ സ്റ്റാ​ൻ​ഡ് പ​രി​സ​ര​ത്ത്‌ പു​ല​ര്‍​ച്ചെ മു​ത​ല്‍ ത​ന്നെ ഇ​ത​ര സം​സ്ഥാ​ന തൊ​ഴി​ലാ​ളി​ക​ള്‍ ജോ​ലി ആ​വ​ശ്യാ​ർ​ഥം കൂ​ട്ടം​കൂ​ടി നി​ല്‍​ക്കു​ന്ന​ത്‌ ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ടി​ട്ടു​ണ്ട്‌. ഇ​വ​ര്‍​ക്ക്‌ ആ​വ​ശ്യ​മാ​യ ബോ​ധ​വ​ത്ക​ര​ണം ന​ല്‍​കും.
കു​ട്ടി​ക​ളും പ്രാ​യ​മാ​യ​വ​രും അ​നാ​വ​ശ്യ​മാ​യി പു​റ​ത്തി​റ​ങ്ങു​ന്ന​ത്‌ ഒ​ഴി​വാ​ക്ക​ണ​മെ​ന്ന് ജി​ല്ലാ പോ​ലീ​സ്‌ മേ​ധാ​വി അ​റി​യി​ച്ചു. ഡി​വൈ​എ​സ്‌​പി പി. ​സ​ദാ​ന​ന്ദ​ന്‍, സ്‌​പെ​ഷ​ല്‍ ബ്രാ​ഞ്ച്‌ ഡി​വൈ​എ​സ്‌​പി എ.​വി. പ്ര​ദീ​പ്‌, ഇ​ൻ​സ്പെ​ക്ട​ർ കെ.​വി. ബാ​ബു, എ​സ്‌​ഐ​മാ​രാ​യ കെ. ​ഷൈ​ജു, ഷെ​യ്‌​ഖ് അ​ബ്ദു​ൾ റ​സാ​ഖ്‌ എ​ന്നി​വ​രും ഒ​പ്പ​മു​ണ്ടാ​യി​രു​ന്നു.