പ​ള്ളി​ക്ക​ര​യി​ലെ​യും കോ​ട്ട​ച്ചേ​രി​യി​ലെ​യും മേ​ൽ​പ്പാ​ല​ങ്ങ​ളു​ടെ നി​ർ​മാ​ണം അ​വ​സാ​ന​ഘ​ട്ട​ത്തി​ൽ
Monday, April 19, 2021 12:19 AM IST
കാ​ഞ്ഞ​ങ്ങാ​ട്: റെ​യി​ൽ​വേ ക്രോ​സി​ന്‍റെ കു​രു​ക്കി​ൽ​പ്പെ​ട്ട് വ​ല​ഞ്ഞ ദേ​ശീ​യ​പാ​ത​യി​ലെ​യും തീ​ര​ദേ​ശ​ത്തെ​യും യാ​ത്ര​ക്കാ​ർ​ക്ക് ഇ​നി ആ​ശ്വ​സി​ക്കാം. നീ​ലേ​ശ്വ​രം പ​ള്ളി​ക്ക​ര​യി​ലെ​യും കാ​ഞ്ഞ​ങ്ങാ​ട് കോ​ട്ട​ച്ചേ​രി​യി​ലെ​യും റെ​യി​ൽ​വേ മേ​ൽ​പ്പാ​ല​ങ്ങ​ളു​ടെ നി​ർ​മാ​ണം അ​ന്തി​മ​ഘ​ട്ട​ത്തി​ലാ​ണ്.

സം​സ്ഥാ​ന​ത്ത് ദേ​ശീ​യ​പാ​ത​യി​ലെ ഏ​ക ലെ​വ​ൽ ക്രോ​സ് എ​ന്ന ചീ​ത്ത​പ്പേ​ര് പ​ള്ളി​ക്ക​ര​യ്ക്ക് മാ​റി​ക്കി​ട്ടാ​ൻ ഒ​രു​മാ​സം കൂ​ടി കാ​ത്തി​രു​ന്നാ​ൽ മ​തി​യെ​ന്നാ​ണ് അ​ധി​കൃ​ത​ർ ന​ൽ​കു​ന്ന സൂ​ച​ന. അ​ത്യാ​സ​ന്ന നി​ല​യി​ൽ മം​ഗ​ളൂ​രു​വി​ലേ​യ്ക്കും പ​രി​യാ​ര​ത്തേ​യ്ക്കു​മു​ള്ള രോ​ഗി​ക​ളെ​യും കൊ​ണ്ടു​ള്ള ആം​ബു​ല​ൻ​സു​ക​ള​ട​ക്കം നി​ര​വ​ധി വാ​ഹ​ന​ങ്ങ​ൾ മ​ണി​ക്കൂ​റു​ക​ളോ​ളം കു​രു​ങ്ങി​ക്കി​ട​ക്കു​ന്ന​ത് ഇ​വി​ടു​ത്തെ നി​ത്യ​കാ​ഴ്ച​യാ​ണ്. ഈ​യൊ​രു ദു​ര​വ​സ്ഥ​യ്ക്കാ​ണ് മേ​ൽ​പ്പാ​ലം യാ​ഥാ​ർ​ഥ്യ​മാ​കു​ന്ന​തോ​ടെ പ​രി​ഹാ​ര​മാ​കു​ന്ന​ത്. പ​ള്ളി​ക്ക​ര മേ​ൽ​പ്പാ​ല​ത്തി​ന്‍റെ ഗ​ർ​ഡ​ർ സ്ഥാ​പി​ക്കു​ന്ന പ്ര​വൃ​ത്തി​ക്ക് ക​ഴി​ഞ്ഞ​ദി​വ​സം തു​ട​ക്ക​മാ​യി​രു​ന്നു.

പാ​ള​ത്തി​ന് പ​ടി​ഞ്ഞാ​റു​വ​ശ​ത്തെ തൂ​ണി​നു മു​ക​ളി​ലെ സ്റ്റീ​ൽ ഗ​ർ​ഡ​ർ ഇ​തി​നോ​ട​കം സ്ഥാ​പി​ച്ചു. ഈ ​ഭാ​ഗ​ത്തെ റോ​ഡി​ന്‍റെ ടാ​റിം​ഗും പൂ​ർ​ത്തീ​ക​രി​ച്ചു. ഇ​നി ഗ​ർ​ഡ​റി​ന് മു​ക​ളി​ൽ സ്ലാ​ബ് വാ​ർ​ക്കു​ന്ന പ്ര​വൃ​ത്തി ഉ​ട​ൻ ആ​രം​ഭി​ക്കും. പാ​ള​ത്തി​ന് കി​ഴ​ക്കു​വ​ശ​ത്ത് റോ​ഡ് ടാ​ർ ചെ​യ്യാ​നും ഗ​ർ​ഡ​ർ സ്ഥാ​പി​ക്കാ​നും ബാ​ക്കി​യു​ണ്ട്. കൂ​ടാ​തെ പാ​ള​ത്തി​ന് മു​ക​ളി​ലൂ​ടെ കോ​ന്പോ​സി​റ്റ​ർ ഗാ​ർ​ഡ​റും സ്ഥാ​പി​ക്കാ​നു​ണ്ട്. ഇ​ത് ചെ​ന്നൈ​യി​ൽ നി​ന്നാ​ണ് എ​ത്തേ​ണ്ട​ത്. ഈ ​മാ​സം അ​വ​സാ​ന​ത്തോ​ടെ ഇ​ത് എ​ത്തു​മെ​ന്നാ​ണ് പ്ര​തീ​ക്ഷി​ക്കു​ന്ന​ത്. ആ​കെ എ​ട്ടു തൂ​ണു​ക​ളി​ൽ ദേ​ശീ​യ​പാ​ത അ​ഥോ​റി​റ്റി​ക്ക് കീ​ഴി​ലു​ള്ള നാ​ലു തൂ​ണു​ക​ൾ നേ​ര​ത്തെ​ത​ന്നെ പൂ​ർ​ത്തി​യാ​യി​രു​ന്നു. അ​ടു​ത്ത​കാ​ല​ത്താ​ണ് റെ​യി​ൽ​വേ​യു​ടെ സ്ഥ​ല​ത്ത് തൂ​ണു​ക​ൾ സ്ഥാ​പി​ക്കാ​ൻ അ​നു​മ​തി ല​ഭി​ച്ച​ത്. ഈ ​നാ​ലു തൂ​ണു​ക​ൾ പൂ​ർ​ത്തീ​ക​രി​ച്ച​തി​നു​ശേ​ഷ​മാ​ണ് ഗ​ർ​ഡ​ർ സ്ഥാ​പി​ച്ച​ത്.

780 മീ​റ്റ​ർ നീ​ള​ത്തി​ലും 45 മീ​റ്റ​ർ വീ​തി​യി​ലും നാ​ലു​വ​രി​യാ​യാ​ണ് പാ​ലം നി​ർ​മി​ക്കു​ന്ന​ത്. പി​ന്നീ​ട് ആ​റു​വ​രി​യാ​ക്കി വി​ക​സി​പ്പി​ക്കാ​ൻ ക​ഴി​യും. പ​ദ്ധ​തി​യു​ടെ 80 ശ​ത​മാ​ന​ത്തോ​ളം നി​ല​വി​ൽ പൂ​ർ​ത്തി​യാ​യി. ജ​ന​ങ്ങ​ളു​ടെ ഏ​റെ​ക്കാ​ല​ത്തെ മു​റ​വി​ളി​ക​ൾ​ക്കൊ​ടു​വി​ൽ 2018 മാ​ർ​ച്ചി​ലാ​ണ് ഇ​തി​ന്‍റെ ടെ​ൻ​ഡ​ർ അ​നു​വ​ദി​ച്ച​ത്. സെ​പ്റ്റം​ബ​ർ അ​വ​സാ​ന​ത്തോ​ടെ പൈ​ലിം​ഗ് പ്ര​വൃ​ത്തി​ക​ൾ തു​ട​ങ്ങി. ഒ​ക്ടോ​ബ​ർ 30 ന് ​കേ​ന്ദ്ര​മ​ന്ത്രി നി​തി​ൻ ഗ​ഡ്ക​രി പാ​ല​ത്തി​ന്‍റെ നി​ർ​മാ​ണ പ്ര​വൃ​ത്തി വീ​ഡി​യോ കോ​ൺ​ഫ​റ​ൻ​സ് വ​ഴി ഉ​ദ്ഘാ​ട​ന​വും ചെ​യ്തു.

2018 സെ​പ്റ്റം​ബ​ർ അ​ഞ്ചി​നാ​ണ് കോ​ട്ട​ച്ചേ​രി റെ​യി​ൽ​വേ മേ​ൽ​പാ​ലം നി​ർ​മാ​ണം ആ​രം​ഭി​ച്ച​ത്. കോ​ട്ട​ച്ചേ​രി ട്രാ​ഫി​ക്ക് സ​ർ​ക്കി​ളി​ന് 100 മീ​റ്റ​ർ വ​ട​ക്കു​മാ​റി ടൂ​റി​സ്റ്റ് ടാ​ക്സി സ്റ്റാ​ൻ​ഡി​ന് സ​മീ​പ​ത്തു​നി​ന്ന് തു​ട​ങ്ങി ആ​വി​ക്ക​ര​യി​ൽ അ​വ​സാ​നി​ക്കും​വി​ധ​മാ​ണ് പാ​ലം നി​ർ​മാ​ണം. 18 മാ​സ​ത്തി​നു​ള്ളി​ൽ നി​ർ​മാ​ണം പൂ​ർ​ത്തി​യാ​ക്കാ​ൻ ക​രാ​റു​കാ​ർ​ക്ക് നി​ർ​ദേ​ശ​വും ന​ൽ​കി​യി​രു​ന്നു. ലോ​ക്ക് ഡൗ​ണും നി​ർ​മാ​ണ​സ്ഥ​ല​ത്തെ വെ​ള്ള​ക്കെ​ട്ടും യ​ഥാ​സ​മ​യം ഫ​ണ്ട് ല​ഭി​ക്കാ​ത്ത​തും നി​ർ​മാ​ണ പ്ര​വൃ​ത്തി​യെ പി​ന്നോ​ട്ടു വ​ലി​ച്ചു. മാ​സ​ങ്ങ​ൾ​ക്ക് മു​ന്പേ പാ​ല​ത്തി​ന്‍റെ ഇ​രു​വ​ശ​ത്തെ​യും നി​ർ​മാ​ണം പൂ​ർ​ത്തി​യാ​ക്കി​യെ​ങ്കി​ലും ക​ഴി​ഞ്ഞ​ദി​വ​സ​മാ​ണ് ഗ​ർ​ഡ​റു​ക​ൾ സ്ഥാ​പി​ച്ച​ത്. ഗ​ർ​ഡ​റു​ക​ൾ​ക്ക് മേ​ൽ ഡ​ക്ക്ഷീ​റ്റു​ക​ൾ നി​ര​ത്തി മു​ക​ളി​ൽ ക​ന്പി കെ​ട്ടി കോ​ൺ​ക്രീ​റ്റ് ചെ​യ്തു​ക​ഴി​ഞ്ഞാ​ൽ പാ​ലം നി​ർ​മാ​ണം പൂ​ർ​ണ​മാ​കും. ഈ ​മാ​സം പ്ര​വൃ​ത്തി പൂ​ർ​ത്തീ​ക​രി​ക്കാ​ൻ ക​ഴി​യു​മെ​ന്നാ​ണ് അ​ധി​കൃ​ത​ർ ക​ണ​ക്കു​കൂ​ട്ടു​ന്ന​ത്.

ത​ട​സ​മി​ല്ലാ​ത്ത യാ​ത്ര​യെ​ന്ന കാ​ഞ്ഞ​ങ്ങാ​ട്ടെ​യും അ​ജാ​നൂ​രി​ലെ​യും തീ​ര​ദേ​ശ​ജ​ന​ത​യു​ടെ സ്വ​പ്ന​മാ​ണ് പാ​ലം യാ​ഥാ​ർ​ഥ്യ​മാ​കു​ന്ന​തോ​ടെ സ​ഫ​ല​മാ​കു​ന്ന​ത്. അ​തേ​സ​മ​യം ആ​വി​ക്ക​ര​യി​ൽ​നി​ന്നും ഇ​ക്ബാ​ൽ ജം​ഗ്ഷ​നി​ലേ​യ്ക്ക് അ​നു​ബ​ന്ധ റോ​ഡി​ല്ലാ​ത്ത​ത് പ്ര​ശ്ന​മാ​യി അ​വ​ശേ​ഷി​ക്കു​ന്നു​ണ്ട്. എ​ത്ര​യും പെ​ട്ടെ​ന്ന് പു​തി​യ റോ​ഡ് നി​ർ​മി​ച്ച് ഇ​തി​ന് പ​രി​ഹാ​രം കാ​ണ​ണ​മെ​ന്നാ​ണ് നാ​ട്ടു​കാ​രു​ടെ ആ​വ​ശ്യം.