പ്ര​തി​ഷേ​ധ​ത്തി​ന്‍റെ ക​വി​ത​ക​ളു​മാ​യി "മി​ഡി​ൽ ബ​ർ​ത്ത്'
Monday, April 19, 2021 12:23 AM IST
നീ​ലേ​ശ്വ​രം: മെ​മു എ​ക്സ്പ്ര​സ് ടെ​യി​ൻ സ​ർ​വീ​സ് മം​ഗ​ളു​രു വ​രെ നീ​ട്ട​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ടു​കൊ​ണ്ട് നീ​ലേ​ശ്വ​രം റെ​യി​ൽ​വെ വി​ക​സ​ന ജ​ന​കീ​യ കൂ​ട്ടാ​യ്മ​യും നീ​ലേ​ശ്വ​രം ജെ​സി​ഐ​യും സം​യു​ക്ത​മാ​യി "മി​ഡി​ൽ ബ​ർ​ത്ത്' കാ​വ്യ സ​ദ​സ് സം​ഘ​ടി​പ്പി​ച്ചു. പ​രി​പാ​ടി​യി​ൽ നി​റ​ഞ്ഞ് നി​ന്ന​ത് കാ​സ​ർ​ഗോ​ഡി​നോ​ടു​ള്ള റെ​യി​ൽ​വെ അ​വ​ഗ​ണ​യ്ക്കെ​തി​രെ​യു​ള്ള ക​വി​ത​ക​ളാ​യി​രു​ന്നു.
പ്രേ​മ​ച​ന്ദ്ര​ൻ ചോ​മ്പാ​ല ക​വി​സ​ദ​സ് ഉ​ദ്ഘാ​ട​നം ചെ​യ്ത് "മ​രം കൊ​ത്തി​യും മ​റ്റ ചി​ല​രും' എ​ന്ന ക​വി​ത അ​വ​ത​രി​പ്പി​ച്ചു. സ​ന്തോ​ഷ് ഒ​ഴി​ഞ്ഞ​വ​ള​പ്പ് (എ​ന്‍റെ നാ​ട്), ശ്രീ​നാ​ഥ് ചീ​മേ​നി (തീ​ക്ക​ന​ലു​ക​ൾ), അ​ജി​ത രാ​കേ​ഷ് (നേ​ർ​ക്കാ​ഴ്ച​ക​ൾ), രാ​മ​ച​ന്ദ്ര​ൻ വേ​ട്ട​റാ​ടി (പാ​ളം), ജ​യ​ൻ നീ​ലേ​ശ്വ​രം (ച​ക്രം), ഡോ. ​ടി.​എം. സു​രേ​ന്ദ്ര​നാ​ഥ് (മെ​മു), ഫ​രീ​ന കോ​ട്ട​പ്പു​റം (ജ്വാ​ല), സു​ധീ​ർ ഓ​ർ​ച്ച (യാ​ത്ര), പി. ​വി​ജ​യ​കു​മാ​ർ (വൃ​ദ്ധ​ൻ), മ​നോ​ജ് പ​ള്ളി​ക്ക​ര (ക​നി​വ്) എ​ന്നി​വ​ർ ക​വി​ത​ക​ൾ അ​വ​ത​രി​പ്പി​ച്ചു.
ജ​ന​കീ​യ കൂ​ട്ടാ​യ്മ പ്ര​സി​ഡ​ന്‍റ് ന​ന്ദ​കു​മാ​ർ കോ​റോ​ത്ത് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സെ​ക്ര​ട്ട​റി കെ.​വി. സു​നി​ൽ​രാ​ജ് സ്വാ​ഗ​ത​വും സി.​വി. സു​രേ​ഷ്ബാ​ബു ന​ന്ദി​യും പ​റ​ഞ്ഞു.
നീ​ലേ​ശ്വ​രം ജെ​സി​ഐ പ്ര​സി​ഡ​ന്‍റ് ഡോ. ​പി. ര​തീ​ഷ്, നീ​ലേ​ശ്വ​രം ഇ​ന്ന​ർ വീ​ൽ ക്ല​ബ് പ്ര​സി​ഡ​ന്‍റ് ഷീ​ജ ഇ. ​നാ​യ​ർ, 1987-88 എ​സ്എ​സ്എ​ൽ​സി ബാ​ച്ച് കൂ​ട്ടാ​യ്മ സെ​ക്ര​ട്ട​റി കെ.​വി.​പ്രി​യേ​ഷ്കു​മാ​ർ, ല​യ​ൺ​സ് ജി​ല്ലാ ചെ​യ​ർ​മാ​ൻ ഗോ​പി​നാ​ഥ​ൻ മു​തി​ര​ക്കാ​ൽ. എ.​വി. പ​ദ്മ​നാ​ഭ​ൻ, കെ.​വി.​ഷീ​ന​ജ, വി​ദ്യ ക​രി​ങ്ങാ​ട്ട്, ടി.​ഇ. സു​ധാ​മ​ണി, കെ. ​ര​ജി​ത എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.