കോ​വി​ഡ് പ്ര​തി​രോ​ധം ശ​ക്ത​മാ​ക്കി കേ​ന്ദ്ര​സ​ര്‍​വ​ക​ലാ​ശാ​ല
Tuesday, April 20, 2021 12:37 AM IST
പെ​രി​യ: കോ​വി​ഡ് പ്ര​തി​രോ​ധം ശ​ക്ത​മാ​ക്കി കേ​ന്ദ്ര സ​ര്‍​വ​ക​ലാ​ശാ​ല. കോ​വി​ഡ് വ്യാ​പി​ക്കു​ന്ന​തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ല്‍ കേ​ന്ദ്ര വി​ദ്യാ​ഭ്യാ​സ വ​കു​പ്പി​ന്‍റെ നി​ര്‍​ദേ​ശം ക​ര്‍​ശ​ന​മാ​യി ന​ട​പ്പാ​ക്കാ​ന്‍ സ​ര്‍​വ​ക​ലാ​ശാ​ല​യു​ടെ കോ​വി​ഡ് മോ​ണി​റ്റ​റിം​ഗ് ക​മ്മി​റ്റി യോ​ഗം തീ​രു​മാ​നി​ച്ചു. അ​ക്കാ​ഡ​മി​ക​വും ഭ​ര​ണ​പ​ര​വു​മാ​യ പ്ര​വ​ര്‍​ത്ത​ന​ത്തെ ബാ​ധി​ക്കാ​ത്ത വി​ധ​ത്തി​ല്‍ നി​യ​ന്ത്ര​ണ​ങ്ങ​ള്‍ ഏ​ര്‍​പ്പെ​ടു​ത്തി. എ​ല്ലാ യോ​ഗ​ങ്ങ​ളും ഓ​ണ്‍​ലൈ​നി​ലൂ​ടെ മാ​ത്ര​മാ​ക്കി. ഒ​ന്നി​ട​വി​ട്ട ദി​വ​സ​ങ്ങ​ളി​ല്‍ ജീ​വ​ന​ക്കാ​ര്‍​ക്ക് വ​ര്‍​ക്ക് ഫ്രം ​ഹോം ഏ​ര്‍​പ്പെ​ടു​ത്തി. ദി​വ​സ​വും 50 ശ​ത​മാ​നം ജീ​വ​ന​ക്കാ​ര്‍ ഹാ​ജ​രാ​കു​ന്നു​ണ്ടെ​ന്ന് ഉ​റ​പ്പാ​ക്കും.
ഒ​രു സെ​ക്ഷ​നി​ല്‍ ഒ​രു ജീ​വ​ന​ക്കാ​രെ​ങ്കി​ലും ഉ​ണ്ടെ​ന്ന് ഉ​റ​പ്പു വ​രു​ത്തും. ക്ലാ​സു​ക​ളും പ​രീ​ക്ഷ​ക​ളും ഫ​ല​പ്ര​ഖ്യാ​പ​ന​വും മു​ന്‍​കൂ​ട്ടി തീ​രു​മാ​നി​ച്ച പ്ര​കാ​രം ഓ​ണ്‍​ലൈ​നാ​യി ന​ട​ക്കും. ഗൈ​ഡി​ന്‍റെ സാ​ന്നി​ധ്യ​ത്തി​ല്‍ ഗ​വേ​ഷ​ക വി​ദ്യാ​ർ​ഥി​ക​ള്‍​ക്ക് സ​ര്‍​വ​ക​ലാ​ശാ​ല​യി​ലെ​ത്തി അ​ക്കാ​ഡ​മി​ക് പ്ര​വ​ര്‍​ത്ത​നം തു​ട​രാം. ഹോ​സ്റ്റ​ലി​ല്‍ ഒ​രു മു​റി​യി​ല്‍ ഒ​ന്നി​ല​ധി​കം ആ​ളു​ക​ള്‍ താ​മ​സി​ക്ക​രു​ത്. കോ​വി​ഡ് പ്രോ​ട്ടോ​ക്കോ​ള്‍ ക​ര്‍​ശ​ന​മാ​യി പാ​ലി​ക്ക​ണം.
യോ​ഗ​ത്തി​ല്‍ ര​ജി​സ്ട്രാ​ര്‍ ഡോ. ​എം. മു​ര​ളീ​ധ​ര​ന്‍ ന​മ്പ്യാ​ര്‍ അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു. അ​ക്കാ​ഡ​മി​ക് ഡീ​ന്‍ ഡോ. ​കെ.​പി. സു​രേ​ഷ്, ഡീ​ന്‍ സ്റ്റു​ഡ​ന്‍റ്സ് വെ​ല്‍​ഫെ​യ​ര്‍ പ്ര​ഫ. അ​രു​ണ്‍ കു​മാ​ര്‍, ഡോ. ​രാ​ജേ​ന്ദ്ര പി​ലാ​ങ്ക​ട്ട, പ്ര​ഫ. പ്ര​താ​പ​ച​ന്ദ്ര കു​റു​പ്പ്, ഡോ. ​ജോ​സ​ഫ് കോ​യി​പ്പ​ള്ളി, ഡോ. ​എ.​കെ. മോ​ഹ​ന്‍, ഡോ. ​വി.​ബി. സ​മീ​ര്‍ കു​മാ​ര്‍, മെ​ഡി​ക്ക​ല്‍ ഓ​ഫീ​സ​ര്‍ ഡോ. ​ആ​ര​തി നാ​യ​ര്‍ എ​ന്നി​വ​ര്‍ പ​ങ്കെ​ടു​ത്തു.