പ​രി​ശോ​ധ​ന​യ്ക്കായും വാ​ക്‌​സി​നേ​ഷ​ൻ സ്വീകരിക്കാനും സാമൂഹിക അകലം പാലിക്കാതെ; ആരോഗ്യകേന്ദ്രങ്ങളിൽ ജ​ന​ത്തി​ര​ക്ക്
Tuesday, April 20, 2021 12:37 AM IST
കാ​ഞ്ഞ​ങ്ങാ​ട്: കോ​വി​ഡ് രോ​ഗ​ഭീ​തി പ​ട​ര്‍​ന്നു​ക​യ​റു​ന്ന സാ​ഹ​ച​ര്യ​ത്തി​ല്‍ പ​രി​ശോ​ധ​ന​യ്ക്കും വാ​ക്‌​സി​നേ​ഷ​നു​മു​ള്ള കേ​ന്ദ്ര​ങ്ങ​ളി​ല്‍ ക്ര​മാ​തീ​ത​മാ​യ ജ​ന​ത്തി​ര​ക്ക്. ജി​ല്ല​യി​ലെ മി​ക്ക കേ​ന്ദ്ര​ങ്ങ​ളി​ലും കോ​വി​ഡ് മാ​ന​ദ​ണ്ഡ​പ്ര​കാ​ര​മു​ള്ള സാ​മൂ​ഹി​ക അ​ക​ലം പോ​ലും പാ​ലി​ക്കാ​നാ​വാ​ത്ത വി​ധ​മാ​ണ് തി​ര​ക്ക് അ​നു​ഭ​വ​പ്പെ​ടു​ന്ന​ത്. ന​ര്‍​ക്കി​ല​ക്കാ​ട് പ്രാ​ഥ​മി​കാ​രോ​ഗ്യ​കേ​ന്ദ്ര​ത്തി​ല്‍ ഇ​ന്ന​ലെ 320 പേ​രാ​ണ് വാ​ക്‌​സി​ന്‍ സ്വീ​ക​രി​ച്ച​ത്. ആ​ദ്യ​മാ​യാ​ണ് ഒ​റ്റ ദി​വ​സം ഇ​ത്ര​യ​ധി​കം പേ​ര്‍​ക്ക് വാ​ക്‌​സി​ന്‍ ന​ല്‍​കു​ന്ന​ത്.
വെ​ള്ള​രി​ക്കു​ണ്ടി​ല്‍ ഇ​ന്ന​ലെ പ​രി​ശോ​ധ​ന​യ്‌​ക്കെ​ത്തി​യ 198 പേ​രി​ല്‍ 49 പേ​ര്‍​ക്ക് രോ​ഗ​ബാ​ധ സ്ഥി​രീ​ക​രി​ച്ചു. തൃ​ക്ക​രി​പ്പൂ​ര്‍ താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ല്‍ കോ​വി​ഡ് പ​രി​ശോ​ധ​ന​യ്ക്കും വാ​ക്‌​സി​നേ​ഷ​നും എ​ത്തു​ന്ന​വ​രും സാ​ധാ​ര​ണ രോ​ഗി​ക​ളും ഒ​റ്റ ക്യൂ​വി​ല്‍ നി​ന്നാ​ണ് ഒ​പി ടി​ക്ക​റ്റ് എ​ടു​ക്കേ​ണ്ട​ത്. സാ​മൂ​ഹി​ക അ​ക​ലം പാ​ലി​ക്കാ​തെ എ​ല്ലാ​വ​രും കൂ​ട്ട​മാ​യി നി​ല്‍​ക്കു​ക​യും അ​ടു​ത്ത​ടു​ത്താ​യു​ള്ള ഇ​രി​പ്പി​ട​ങ്ങ​ളി​ല്‍ ഇ​രി​ക്കു​ക​യും ചെ​യ്യു​ന്നു. വാ​ക്‌​സി​നെ​ടു​ക്കാ​നെ​ത്തു​ന്ന വ​യോ​ധി​ക​ര്‍​ക്കൊ​പ്പ​മാ​ണ് രോ​ഗ​ല​ക്ഷ​ണ​ങ്ങ​ളു​ള്ള​വ​രും വ​രി​നി​ല്‍​ക്കു​ന്ന​ത്. ഇ​തോ​ടെ പ്ര​തി​ദി​നം നൂ​റു​ക​ണ​ക്കി​ന് രോ​ഗി​ക​ള്‍ ആ​ശ്ര​യി​ക്കു​ന്ന താ​ലൂ​ക്ക് ആ​ശു​പ​ത്രി ത​ന്നെ രോ​ഗ​പ്പ​ക​ര്‍​ച്ച​യു​ടെ കേ​ന്ദ്ര​മാ​യി മാ​റി​യേ​ക്കാ​മെ​ന്ന ഭീ​ഷ​ണി​യി​ലാ​ണ്.
പൂ​ടം​ക​ല്ല് താ​ലൂ​ക്കാ​ശു​പ​ത്രി​യി​ൽ കൊ​വി​ഡ് വാ​ക്സി​നേ​ഷ​ൻ സ്വീ​ക​രി​ക്കാ​ൻ ഇ​ന്ന​ലെ നൂ​റു​ക​ണ​ക്കി​നാ​ളു​ക​ളാ​ണ് ആ​ശു​പ​ത്രി​യി​ൽ എ​ത്തി​യ​ത്. വാ​ക്സി​നേ​ഷ​ൻ സെ​ന്‍റ​റി​ൽ നി​ന്നും റോ​ഡു വ​രെ ആ​ൾ​ക്കാ​രു​ടെ നീ​ണ്ട​നി​ര ത​ന്നെ​യു​ണ്ടാ​യി​രു​ന്നു. കോ​വി​ഡ് വാ​ക്സി​ൻ എ​ടു​ക്കാ​ൻ ആ​ദ്യം ജ​ന​ങ്ങ​ൾ വി​മു​ഖ​ത കാ​ണി​ച്ചി​രു​ന്നെ​ങ്കി​ലും സം​സ്ഥാ​ന​ത്തൊ​ട്ടാ​കെ കോ​വി​ഡ് രോ​ഗി​ക​ളു​ടെ എ​ണ്ണം കൂ​ടു​ക​യും ഇ​തോ​ടൊ​പ്പം പ​ല ടൗ​ണി​ലേ​ക്കു​ള്ള യാ​ത്രാ​വി​ല​ക്കും ക​ണ്ട​തോ​ടെ​യാ​ണ് ജ​ന​ങ്ങ​ൾ കോ​വി​ഡ് വാ​ക്സി​നേ​ഷ​ൻ സ്വീ​ക​രി​ക്കാ​ൻ തി​ര​ക്കു​കൂ​ട്ടി തു​ട​ങ്ങി​യ​ത്. ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ൽ വാ​ക്സി​നേ​ഷ​ൻ എ​ടു​ക്കാ​ൻ എ​ത്താ​ത്ത സാ​ഹ​ച​ര്യം പോ​ലും ജ​ന​ങ്ങ​ളി​ൽ ഉ​ണ്ടാ​യി​രു​ന്നു.
പെ​രി​യ​യി​ലെ സാ​മൂ​ഹി​കാ​രോ​ഗ്യ​കേ​ന്ദ്ര​ത്തി​ലും ഇ​ന്ന​ലെ ക്ര​മാ​തീ​ത​മാ​യ തി​ര​ക്കാ​ണ് അ​നു​ഭ​വ​പ്പെ​ട്ട​ത്. പ്ര​തി​രോ​ധ കു​ത്തി​വ​യ്പി​നാ​യി എ​ത്തി​യ വ​യോ​ധി​ക​ര​ട​ക്ക​മു​ള്ള നൂ​റു​ക​ണ​ക്കി​നാ​ളു​ക​ള്‍ യാ​തൊ​രു സു​ര​ക്ഷാ​സം​വി​ധാ​ന​വു​മി​ല്ലാ​തെ ക​ടു​ത്ത ചൂ​ടി​ല്‍ വ​രി​നി​ല്‍​ക്കേ​ണ്ടി​വ​ന്ന അ​വ​സ്ഥ​യി​ലാ​യി​രു​ന്നു.
അ​തേ​സ​മ​യം ചെ​റു​വ​ത്തൂ​ര്‍ സാ​മൂ​ഹ്യ ആ​രോ​ഗ്യ​കേ​ന്ദ്ര​ത്തി​ല്‍ ആ​ശു​പ​ത്രി കേ​ന്ദ്ര​ത്തി​ല്‍ നി​ന്ന് വേ​റി​ട്ട സ്ഥ​ല​ത്താ​ണ് കോ​വി​ഡ് പ​രി​ശോ​ധ​ന​യ്ക്ക് സം​വി​ധാ​ന​മൊ​രു​ക്കി​യി​ട്ടു​ള്ള​ത്.