ഓ​ട്ടോ​റി​ക്ഷ​യ്ക്കു പി​ന്നി​ൽ കാ​റി​ടി​ച്ചു മ​റി​ഞ്ഞ് ഡ്രൈ​വ​ര്‍ മ​രി​ച്ചു
Tuesday, April 20, 2021 9:47 PM IST
കാ​സ​ര്‍​ഗോ​ഡ്: പി​ന്നി​ല്‍ കാ​റി​ടി​ച്ച് ഓ​ട്ടോ​റി​ക്ഷ നി​യ​ന്ത്ര​ണം​വി​ട്ട് മ​റി​ഞ്ഞ് ഡ്രൈ​വ​ര്‍ മ​രി​ച്ചു. ക​ല്ല​ങ്കൈ ഹൊ​സ​മ​നെ​യി​ലെ ജ​നാ​ര്‍​ദ​ന ഗ​ട്ടി (40) യാ​ണു മ​രി​ച്ച​ത്. ഇ​ന്ന​ലെ രാ​വി​ലെ 11ഓ​ടെ കാ​സ​ർ​ഗോ​ഡ്-​ത​ല​പ്പാ​ടി ദേ​ശീ​യ​പാ​ത​യി​ലെ മൊ​ഗ്രാ​ല്‍​പു​ത്തൂ​ര്‍ പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സി​ന് സ​മീ​പ​മാ​യി​രു​ന്നു അ​പ​ക​ടം. ഓ​ട്ടോ വ​ല​തു​ഭാ​ഗ​ത്തേ​ക്ക് തി​രി​ക്കു​ന്ന​തി​നി​ട​യി​ലാ​ണ് പി​ന്നി​ല്‍​നി​ന്നു വ​ന്ന ഇ​ന്നോ​വ കാ​റി​ടി​ച്ച​ത്. മ​റി​ഞ്ഞു​വീ​ണ ഓ​ട്ടോ​യു​ടെ അ​ടി​യി​ല്‍​പ്പെ​ട്ട ജ​നാ​ര്‍​ദ​ന​യെ പ​ഞ്ചാ​യ​ത്ത് അം​ഗ​ങ്ങ​ളും നാ​ട്ടു​കാ​രും ചേ​ര്‍​ന്നാ​ണ് പു​റ​ത്തെ​ടു​ത്ത​ത്. മം​ഗ​ളൂ​രു​വി​ലെ ആ​ശു​പ​ത്രി​യി​ലേ​ക്ക് കൊ​ണ്ടു​പോ​കും​വ​ഴി​യാ​ണ് മ​ര​ണം സം​ഭ​വി​ച്ച​ത്. ക​ല്ല​ങ്കൈ​യി​ലെ കൃ​ഷ്ണ ഗ​ട്ടി​യു​ടെ​യും ക​മ​ല​യു​ടെ​യും മ​ക​നാ​ണ്. ഭാ​ര്യ: സ​ന്ധ്യ. മ​ക്ക​ള്‍: ജാ​ന്‍​വി, ഷാ​ര്‍​വി. സ​ഹോ​ദ​ര​ന്‍: ജ​ഗ​ദീ​ഷ്.