വിളകൾക്കു വിലയില്ല, വളങ്ങൾക്ക് തീവിലയും
Friday, April 23, 2021 1:03 AM IST
ക​ണ്ണൂ​ർ: ലോ​ക്ക്ഡൗ​ൺ ഏ​ൽ​പ്പി​ച്ച പ്ര​ഹ​ര​ത്തി​ൽ​നി​ന്നും ക​ര​ക​യ​റി​വ​രു​ന്ന ക​ർ​ഷ​ക​ർ​ക്ക് തി​രി​ച്ച​ടി​യാ​യി രാ​സ​വ​ള വി​ല കു​ത്ത​നേ ഉ​യ​രു​ന്നു. രാ​സ​വ​ള​ത്തി​നും എ​ല്ലു​പൊ​ടി​ക്കും വേ​പ്പി​ൻ പി​ണ്ണാ​ക്കി​നു​മെ​ല്ലാം അ​ന്പ​ത് ശ​ത​മാ​ന​ത്തോ​ള​മാ​ണ് വി​ല​വ​ർ​ധ​ന​വു​ണ്ടാ​യ​ത്.
ഫാ​ക്‌​ടം​ഫോ​സി​നും പൊ​ട്ടാ​ഷി​നും വി​ല വ​ർ​ധി​ച്ചു. യൂ​റി​യ​യ്ക്ക‌് വ​ലി​യ ക്ഷാ​മ​വും ഫാ​ക്ടം ഫോ​സ് കി​ട്ടാ​ത്ത സ്ഥി​തി​യു​മാ​ണു​ള്ള​ത്. മാ​സ​ങ്ങ​ളാ​യി ഫാ​ക്‌​ടം​ഫോ​സ് കി​ട്ടാ​നി​ല്ലാ​യി​രു​ന്നു. അ​മോ​ണി​യം ഫോ​സ്ഫ​റേ​റ്റ​ട​ങ്ങു​ന്ന ഫാ​ക്‌​ടം​ഫോ​സ് കൃ​ഷി​ക്ക് അ​ത്യാ​വ​ശ്യ​ഘ​ട​ക​മാ​ണ്.
കാ​പ്പി, ഇ​ഞ്ചി, വാ​ഴ, നെ​ൽ​ക്കൃ​ഷി, കു​രു​മു​ള​ക്, ഏ​ലം, റ​ബ​ർ തു​ട​ങ്ങി എ​ല്ലാ വി​ള​ക​ൾ​ക്കും വ​ളം ചെ​യ്യേ​ണ്ട സീ​സ​ണാ​ണ് ഇ​പ്പോ​ൾ. ഈ ​സ​മ​യം വ​ളം ചെ​യ്യു​ന്ന​താ​ണ് കാ​പ്പി​യു​ടെ ഉ​ത്പാ​ദ​ന​ത്തെ നി​ർ​ണ​യി​ക്കു​ക.
വി​ല കൂ​ടി​യ​തി​നാ​ൽ ക​ർ​ഷ​ക​ർ​ക്ക് മ​തി​യാ​യ വ​ള​മി​ടാ​ൻ ക​ഴി​യു​ന്നി​ല്ല. വ​ള​ത്തി​ന്‍റെ ല​ഭ്യ​ത​ക്കു​റ​വും ഉ​ത്പാ​ദ​ന​ത്തെ കാ​ര്യ​മാ​യി ബാ​ധി​ക്കും. വ​ള​ത്തി​ന്‍റെ വി​ല​വ​ർ​ധ​ന​വ് ഏ​റ്റ​വും കൂ​ടു​ത​ൽ പ്ര​തി​സ​ന്ധി​യി​ലാ​ക്കി​യി​രി​ക്കു​ന്ന​ത് വാ​ഴ, നെ​ൽ ക​ർ​ഷ​ക​രെ​യാ​ണ്. ശ​രി​യാ​യ വ​ളം ന​ൽ​കി​യി​ല്ലെ​ങ്കി​ൽ വി​ള​ക​ളെ സാ​ര​മാ​യി ബാ​ധി​ക്കും. പൊ​ട്ടാ​ഷി​ന്‍റെ വി​ല ചാ​ക്കി​ന് 400 രൂ​പ​യാ​ണ് കൂ​ടി​യ​ത്. 50 കി​ലോ​യു​ടെ ഒ​രു ചാ​ക്കി​ന് 800 രൂ​പ​യി​ൽ​നി​ന്ന് 1200 രൂ​പ​യാ​യി ഇ​പ്പോ​ൾ.
പൊ​ട്ടാ​ഷ് ഉ​ൾ​പ്പെ​ടു​ന്ന കൂ​ട്ടു​വ​ള​ങ്ങ​ൾ​ക്കും വി​ല ക്ര​മാ​തീ​ത​മാ​യി വ​ർ​ധി​ച്ചു. ഫാ​ക്‌​ടം​ഫോ​സി​ന്‍റെ വി​ല 50 കി​ലോ​യു​ടെ ചാ​ക്കി​ന് 850 രൂ​പ​യി​ൽ​നി​ന്ന് 1250 രൂ​പ​യാ​യി ഉ​യ​ർ​ന്നു. വ​ള​ങ്ങ​ൾ​ക്ക് കേ​ന്ദ്ര​സ​ർ​ക്കാ​ർ ന​ൽ​കി​വ​ന്നി​രു​ന്ന സ​ബ്സി​ഡി നി​ർ​ത്ത​ലാ​ക്കി​യ​തും ക​ർ​ഷ​ക​ർ​ക്ക് തി​രി​ച്ച​ടി​യാ​യി.
റ​ബ​റ​ട​ക്ക​മു​ള്ള നാ​ണ്യ​വി​ള​ക​ൾ​ക്കും ക​പ്പ​പോ​ലു​ള്ള ഇ​ട​വി​ള​ക​ൾ​ക്കും വ​ളം ചെ​യ്യേ​ണ്ട സ​മ​യ​മാ​ണി​പ്പോ​ൾ. വ​ലി​യ തു​ക​യ്ക്ക് വ​ളം വാ​ങ്ങി​യാ​ൽ ക​ന​ത്ത ന​ഷ്ടം നേ​രി​ടു​മെ​ന്ന​താ​ണ് ക​ർ​ഷ​ക​രെ വ​ല​യ്ക്കു​ന്ന​ത്. വ​ളം ഉ​ത്പാ​ദി​പ്പി​ക്കു​ന്ന പൊ​തു​മേ​ഖ​ലാ​സ്ഥാ​പ​ന​ങ്ങ​ൾ ഭൂ​രി​ഭാ​ഗ​വും പൂ​ട്ടി​ക്കി​ട​ക്കു​ക​യാ​ണ്.
നേ​ര​ത്തെ പൊ​തു​മേ​ഖ​ലാ സ്ഥാ​പ​ന​മാ​യ ഫാ​ക്‌​ടി​ൽ​നി​ന്നാ​യി​രു​ന്നു വ​ളം കൂ​ടു​ത​ൽ ഉ​ത്പാ​ദി​പ്പി​ച്ചി​രു​ന്ന​ത്. എ​ന്നാ​ൽ നി​ല​വി​ൽ ഫാ​ക്‌​ടും ഉ​ത്പാ​ദ​നം വ​ലി​യ​തോ​തി​ൽ വെ​ട്ടി​ക്കു​റ​ച്ചു.
സ്വ​കാ​ര്യ ക​മ്പ​നി​ക​ൾ മേ​ഖ​ല​യി​ൽ പി​ടി​മു​റു​ക്കി​യ​തോ​ടെ അ​നി​യ​ന്ത്രി​ത​മാ​യ വി​ല ക​ർ​ഷ​ക​രി​ലും വ​ളം ക​ച്ച​വ​ട​ക്കാ​രി​ലും അ​ടി​ച്ചേ​ൽ​പ്പി​ക്കു​ന്ന സ്ഥി​തി​യാ​ണ്. യു​പി, ഗു​ജ​റാ​ത്ത് എ​ന്നി​വി​ട​ങ്ങ​ളി​ൽ​നി​ന്നാ​ണ് കേ​ര​ള​ത്തി​ലേ​ക്ക് കൂ​ടു​ത​ലാ​യും രാ​സ​വ​ള​ങ്ങ​ൾ എ​ത്തു​ന്ന​ത്. വ​ളം​വ്യാ​പാ​രി​ക​ളും നി​ല​വി​ൽ വ​ലി​യ പ്ര​തി​സ​ന്ധി​യി​ലാ​ണ്. വി​ല്പ​ന​യി​ൽ 50 ശ​ത​മാ​ന​ത്തോ​ളം കു​റ​വ് വ​ന്നെ​ന്നാ​ണ് അ​വ​ർ പ​റ​യു​ന്ന​ത്.

അ​ടി​യ​ന്ത​ര പ​രി​ഹാ​രം
വേ​ണം:
ഫാ.​ജോ​സ​ഫ് കാ​വ​നാ​ടി
ക​ഴി​ഞ്ഞ കോ​വി​ഡ് കാ​ല​ഘ​ട്ടം പോ​ലെ​ത​ന്നെ​യാ​ണ് നി​ല​വി​ലെ സാ​ഹ​ച​ര്യ​മെ​ന്നും വി​ല​യി​ല്ലെ​ങ്കി​ലും ക​ർ​ഷ​ക​ർ കൃ​ഷി കൂ​ടു​ത​ൽ ഇ​റ​ക്കാ​ൻ സാ​ധ്യ​ത​യു​ണ്ടെ​ന്നും ഈ ​സാ​ഹ​ച​ര്യ​ത്തി​ൽ വ​ള​ങ്ങ​ൾ​ക്ക് വി​ല​വ​ർ​ധി​പ്പി​ച്ച​ത് ക​ർ​ഷ​ക​ർ​ക്ക് വ​ലി​യൊ​രു തി​രി​ച്ച​ടി​യാ​യി തീ​രു​മെ​ന്നും ഇ​ൻ​ഫാം സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഫാ.​ജോ​സ​ഫ് കാ​വ​നാ​ടി. അ​തേ​സ​മ​യം സ​ർ​ക്കാ​ർ ക​ർ​ഷ​ക​ർ​ക്ക് വ​ളം വി​ല സ​ബ്സി​ഡി​യാ​യി ന​ൽ​കു​ക​യോ ക​ർ​ഷ​ക​രെ പ്ര​തി​സ​ന്ധി​യി​ൽ​നി​ന്ന് ക​ര​ക​യ​റ്റാ​ൻ വേ​റെ​ന്തെ​ങ്കി​ലും പ​രി​ഹാ​രം ക​ണ്ടെ​ത്തു​ക​യോ വേ​ണം. ഇ​തൊ​ന്നും പ്രാ​യോ​ഗി​ക​മ​ല്ലെ​ങ്കി​ൽ നി​ല​വി​ൽ ഉ​ണ്ടാ​യി​രു​ന്ന വി​ല നി​ല​നി​ർ​ത്താ​നു​ള്ള ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്ക​ണം. നി​ല​വി​ലെ സാ​ഹ​ച​ര്യ​ത്തി​ൽ ഉ​ള്ള വി​ല​പോ​ലും കൊ​ടു​ക്കാ​ൻ ക​ർ​ഷ​ക​രു​ടെ കൈ​വ​ശം പ​ണ​മി​ല്ല. കൂ​ടാ​തെ കാ​ലാ​വ​സ്ഥാ​വ്യ​തി​യാ​ന​വും വ​ന്യ​മൃ​ഗ​ശ​ല്യ​വും കൃ​ഷി​യെ സാ​ര​മാ​യി ബാ​ധി​ക്കു​ന്നു​ണ്ട്. ഈ ​അ​വ​സ്ഥ​യി​ൽ വ​ള​ങ്ങ​ളു​ടെ വി​ല വ​ർ​ധ​ന​വ് കൃ​ഷി​യെ പി​ന്നോ​ട്ടു വ​ലി​ക്കാ​ൻ കാ​ര​ണ​മാ​കും.

സ​ബ്സി​ഡി
പു​നഃ​സ്ഥാ​പി​ക്ക​ണം
കേ​ന്ദ്ര-​സം​സ്ഥാ​ന സ​ർ​ക്കാ​രു​ക​ൾ ന​ൽ​കി​വ​ന്ന വ​ളം സ​ബ്സി​ഡി നി​ർ​ത്ത​ലാ​ക്കി​യ​ത് ക​ർ​ഷ​ക​ർ​ക്ക് വ​ലി​യ തി​രി​ച്ച​ടി​യാ​യി​ട്ടു​ണ്ടെ​ന്ന് കി​സാ​ൻ സ​ഭ ക​ണ്ണൂ​ർ ജി​ല്ലാ സെ​ക്ര​ട്ട​റി സി.​പി. ഷൈ​ജ​ൻ. മു​ന്പ് പൊ​തു​മേ​ഖ​ലാ ക​ന്പ​നി​ക​ളാ​യി​രു​ന്നു വ​ള​ങ്ങ​ൾ ഉ​ത്പാ​ദി​പ്പി​ച്ചി​രു​ന്ന​ത്. എ​ന്നാ​ൽ ഇ​പ്പോ​ൾ സ്വ​കാ​ര്യ ക​മ്പ​നി​ക​ളു​ടെ ക​ട​ന്നു​വ​ര​വോ​ടെ അ​നി​യ​ന്ത്രി​ത​മാ​യ വി​ല ക‌​ർ​ഷ​ക​രി​ൽ അ​ടി​ച്ചേ​ൽ​പ്പി​ക്കു​ക​യാ​ണ്. സ​ർ​ക്കാ​ർ എ​ത്ര​യും പെ​ട്ടെ​ന്ന് സ​ബ്സി​ഡി പു​നഃ​സ്ഥാ​പി​ക്ക​ണം.

കാ​ർ​ഷി​ക മേ​ഖ​ല​യെ
ത​ക​ർ​ച്ച​യി​ലേ​ക്ക്
ത​ള്ളി​വി​ട​രു​ത്
രാ​സ​വ​ള വി​ല​വ​ർ​ധ​ന​വ് ക​ർ​ഷ​ക​രെ സാ​ര​മാ​യി​ത്ത​ന്നെ ബാ​ധി​ക്കു​ന്നു​ണ്ടെ​ന്ന് തി​രു​മേ​നി​യി​ലെ ക​ർ​ഷ​ക​നാ​യ ജോ​ർ​ജ് ഇ​ട്ടി​യ​പ്പാ​റ. പ്ര​കൃ​തി ഒ​രു ഭാ​ഗ​ത്തു​നി​ന്ന് ഉ​പ​ദ്ര​വി​ക്കു​ന്പോ​ൾ രാ​സ​വ​ള​ങ്ങ​ളു​ടെ​യും മ​റ്റും വി​ല​കൂ​ട്ടി സ​ർ​ക്കാ​ർ മ​റ്റൊ​രു രീ​തി​യി​ൽ ക​ർ​ഷ​ക​രെ ഉ​പ​ദ്ര​വി​ക്കു​ക​യാ​ണ്. കൂ​ടാ​തെ പ​ന്നി, കു​ര​ങ്ങ് പോ​ലു​ള്ള മൃ​ഗ​ങ്ങ​ളും കൃ​ഷി​യി​ട​ത്തി​ൽ എ​ത്തി കൃ​ഷി ന​ശി​പ്പി​ക്കു​ന്ന​ത് വേ​റെ​യും. വ​ള​ങ്ങ​ൾ​ക്ക് ഉ​ണ്ടാ​യി​രു​ന്ന സ​ബ്സി​ഡി സ​ർ​ക്കാ​ർ എ​ടു​ത്തു​ക​ള​ഞ്ഞ​തും ക​ർ​ഷ​ക​ർ​ക്ക് തി​രി​ച്ച​ടി​യാ​യി. സ​ർ​ക്കാ​ർ ഇ​തി​നൊ​രു പ​രി​ഹാ​രം ക​ണ്ടി​ല്ലെ​ങ്കി​ൽ കാ​ർ​ഷി​ക​മേ​ഖ​ല ത​ക​ർ​ച്ച​യി​ലേ​ക്ക് പോ​കും. സ​ബ്സി​ഡി പു​ന​ക്ര​മീ​ക​രി​ക്ക​ണ​മെ​ന്നാ​ണ് ക​ർ​ഷ​ക​രു​ടെ ആ​വ​ശ്യം.

ക​ർ​ഷ​ക​രെ
നി​രു​ത്സാ​ഹ​പ്പെ​ടു​ത്ത​രു​ത്
രാ​സ​വ​ള വി​ല​വ​ർ​ധ​ന​വ് കാ​ർ​ഷി​ക​മേ​ഖ​ല​യെ വ​ലി​യൊ​രു പ്ര​തി​സ​ന്ധി​യി​ലേ​ക്കാ​ണ് ത​ള്ളി​വി​ടു​ന്ന​തെ​ന്ന് ഇ​ൻ​ഫാം ക​ണ്ണൂ​ർ ജി​ല്ലാ പ്ര​സി​ഡ​ന്‍റ് സ്ക​റി​യ നെ​ല്ലം​കു​ഴി. രാ​സ​വ​ള​വും ജൈ​വ​വ​ള​വും കൃ​ഷി​ക്ക് അ​ത്യ​ന്താ​പേ​ക്ഷി​ത​മാ​ണ്. രാ​സ​വ​ള​ത്തി​ന്‍റെ വി​ല​വ​ർ​ധ​ന​വ് മൂ​ലം ക​ർ​ഷ​ക​ർ​ക്ക് കൃ​ഷി​ച്ചെ​ല​വ് വ​ർ​ധി​ക്കു​ക​യും ന്യാ​യ​മാ​യ വി​ല ല​ഭി​ക്കാ​തെ​യും വ​രു​ന്നു. രോ​ഗ-​കീ​ട ബാ​ധ കാ​ർ​ഷി​ക​മേ​ഖ​ല​യെ വ​ല​യ്ക്കു​ന്നു​ണ്ട്. ഇ​തി​നു​പു​റ​മെ വ​ള​ങ്ങ​ളു​ടെ നി​യ​ന്ത്ര​ണാ​ധീ​ത​മാ​യ വി​ല​വ​ർ​ധ​ന​വും പ​ല ക​ർ​ഷ​ക​രെ​യും കാ​ർ​ഷി​ക​രം​ഗ​ത്തു​നി​ന്ന് പി​ന്മാ​റാ​ൻ പ്രേ​രി​പ്പി​ക്കു​ന്നു​ണ്ട്. ജൈ​വ​വ​ള​ങ്ങ​ളെ പ്രോ​ത്സാ​ഹി​പ്പി​ക്കാ​നും ജൈ​വ​കീ​ടാ​ണു വ​ള​ങ്ങ​ൾ ആ​വി​ഷ്ക​രി​ക്കു​വാ​നും സ​ബ്സി​ഡി​യോ​ടു​കൂ​ടി​യു​ള്ള പ​ദ്ധ​തി​ക​ൾ സ​ർ​ക്കാ​ർ കൊ​ണ്ടു​വ​ര​ണം.
ഉ​ത്പ​ന്ന​ങ്ങ​ൾ​ക്ക് ന്യാ​യ വി​ല ഉ​റ​പ്പു​വ​രു​ത്ത​ണം
രാ​സ​വ​ള​ങ്ങ​ളു​ടെ വി​ല വ​ർ​ധി​ക്കു​ന്ന​തി​ന് ആ​നു​പാ​തി​ക​മാ​യി കാ​ർ​ഷി​ക ഉ​ത്പ​ന്ന​ങ്ങ​ളു​ടെ​യും വി​ല വ​ർ​ധി​പ്പി​ക്കാ​ൻ സ​ർ​ക്കാ​ർ ത​യാ​റാ​ക​ണ​മെ​ന്ന് ചെ​റു​പു​ഴ​യി​ലെ ക​ർ​ഷ​ക​നാ​യ സ​ണ്ണി ഇ​ളം​തു​രു​ത്തി​യി​ൽ. കൂ​ടാ​തെ സ​ബ്സി​ഡി നി​ര​ക്കി​ൽ രാ​സ​വ​ള​ങ്ങ​ൾ ന​ൽ​കി ക​ർ​ഷ​ക​രെ സ​ഹാ​യി​ക്കാ​ൻ കേ​ന്ദ്ര-​സം​സ്ഥാ​ന സ​ർ​ക്കാ​രു​ക​ൾ ത​യാ​റാ​ക​ണ​മെ​ന്നും അ​ദ്ദേ​ഹം ആ​വ​ശ്യ​പ്പെ​ട്ടു.