കോ​വി​ഡ്: യോ​ഗം ചേ​ർ​ന്നു
Friday, April 23, 2021 1:04 AM IST
ചെ​റു​പു​ഴ: ചെ​റു​പു​ഴ പ​ഞ്ചാ​യ​ത്തി​ൽ കോ​വി​ഡ് പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കും രോ​ഗി​ക​ൾ​ക്ക് മ​രു​ന്നും ഭ​ക്ഷ​ണ​വു​മു​ൾ​പ്പെ​ടെ​യു​ള്ള അ​വ​ശ്യ​വ​സ്തു​ക്ക​ൾ എ​ത്തി​ക്കു​വാ​ൻ ത​യാ​റാ​യി എ​ത്തി​യ സ​ന്ന​ദ്ധ പ്ര​വ​ർ​ത്ത​ക​രു​ടെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ഏ​കോ​പി​പ്പി​ക്കു​വാ​ൻ പ​ഞ്ചാ​യ​ത്ത് ഹാ​ളി​ൽ യോ​ഗം ചേ​ർ​ന്നു. പ​ഞ്ചാ​യ​ത്തം​ഗ​ങ്ങ​ൾ, വ്യാ​പാ​രി സം​ഘ​ട​നാ പ്ര​തി​നി​ധി​ക​ൾ, യു​വ​ജ​ന സം​ഘ​ട​നാ പ്ര​തി​നി​ധി​ക​ൾ, സ​ന്ന​ദ്ധ പ്ര​വ​ർ​ത്ത​ക​ർ തു​ട​ങ്ങി​യ​വ​ർ യോ​ഗ​ത്തി​ൽ പ​ങ്കെ​ടു​ത്തു. പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ.​എ​ഫ്. അ​ല​ക്സാ​ണ്ട​ർ, സ്ഥി​രം സ​മി​തി അ​ധ്യ​ക്ഷ​ൻ​മാ​രാ​യ കെ.​കെ. ജോ​യി, എം. ​ബാ​ല​കൃ​ഷ്ണ​ൻ, പു​ളി​ങ്ങോം കു​ടും​ബാ​രോ​ഗ്യ കേ​ന്ദ്രം ഹെ​ൽ​ത്ത് ഇ​ൻ​സ്പെ​ക്ട​ർ ടി.​വി. കൃ​ഷ്ണ​ൻ, പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി എം.​പി. ബാ​ബു​രാ​ജ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. യോ​ഗ​ത്തി​ൽ കൂ​ടു​ത​ൽ സ​ന്ന​ദ്ധ പ്ര​വ​ർ​ത്ത​ക​ർ എ​ത്ത​ണ​മെ​ന്നും സ​ന്ന​ദ്ധ​രാ​യി എ​ത്തി​യ പ്ര​വ​ർ​ത്ത​ക​ർ കോ​വി​ഡ് മ​ഹാ​മാ​രി​ക്കെ​തി​രേ​യു​ള്ള പോ​രാ​ട്ട​ത്തി​ലെ മു​ന്ന​ണി പോ​രാ​ളി​ക​ളാ​ണെ​ന്നും അ​വ​രു​ടെ സേ​വ​ന​ങ്ങ​ൾ ഏ​റെ മാ​തൃ​കാ​പ​ര​വും എ​ന്നും സ്മ​രി​ക്ക​പ്പെ​ടു​ന്ന​തു​മാ​ണെ​ന്നും പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ.​എ​ഫ്. അ​ക്സാ​ണ്ട​ർ പ​റ​ഞ്ഞു.