ന​ല്ലോം​പു​ഴ-​ഓ​ട​ക്കൊ​ല്ലി റോ​ഡി​ല്‍ കാ​ല്‍​ന​ട​യാ​ത്ര പോ​ലും ദു​ഷ്‌​ക​രം
Tuesday, May 11, 2021 1:01 AM IST
പാ​ലാ​വ​യ​ല്‍: മ​ല​യോ​ര​ത്ത് വേ​ന​ല്‍​മ​ഴ ശ​ക്തി പ്രാ​പി​ച്ച​തോ​ടെ ന​വീ​ക​ര​ണ​പ്ര​വൃ​ത്തി​ക​ള്‍ ഇ​ഴ​ഞ്ഞു​നീ​ങ്ങു​ന്ന ന​ല്ലോം​പു​ഴ-​പാ​ലാ​വ​യ​ല്‍-​ഓ​ട​ക്കൊ​ല്ലി റോ​ഡി​ല്‍ കാ​ല്‍​ന​ട​യാ​ത്ര പോ​ലും ദു​ഷ്‌​ക​ര​മാ​യി.

ചെ​റു​വ​ത്തൂ​രി​ല്‍​നി​ന്നും ആ​രം​ഭി​ച്ച് ഓ​ട​ക്കൊ​ല്ലി​യി​ല്‍ അ​വ​സാ​നി​ക്കു​ന്ന റോ​ഡി​ന്‍റെ ന​വീ​ക​ര​ണ പ്ര​വൃ​ത്തി​ക​ള്‍​ക്ക് 99 കോ​ടി രൂ​പ​യാ​ണ് കി​ഫ്ബി​യി​ല്‍​നി​ന്നും അ​നു​വ​ദി​ച്ചി​രു​ന്ന​ത്. വി​വി​ധ റീ​ച്ചു​ക​ളാ​യാ​ണ് പ്ര​വൃ​ത്തി​ക​ള്‍ ആ​രം​ഭി​ച്ച​ത്. ന​ല്ലോം​പു​ഴ മു​ത​ല്‍ ഓ​ട​ക്കൊ​ല്ലി വ​രെ​യു​ള്ള എ​ട്ട് കി​ലോ​മീ​റ്റ​റോ​ളം ദൂ​രം പ്ര​വൃ​ത്തി​ക​ള്‍ ഒ​ച്ചി​ഴ​യു​ന്ന വേ​ഗ​ത്തി​ലാ​ണ് മു​ന്നോ​ട്ടു​പോ​യ​ത്.

ന​വീ​ക​ര​ണ​പ്ര​വൃ​ത്തി​യു​ടെ ഭാ​ഗ​മാ​യി ഈ ​ഭാ​ഗ​ത്ത് പ​ല​യി​ട​ങ്ങ​ളി​ലും പു​തി​യ ക​ലു​ങ്കു​ക​ള്‍ നി​ര്‍​മി​ക്കു​ക​യും നി​ല​വി​ലു​ള്ള ക​ലു​ങ്കു​ക​ളു​ടെ വീ​തി കൂ​ട്ടു​ക​യും ചെ​യ്യേ​ണ്ട​താ​ണ്. മി​ക്ക​യി​ട​ത്തും പ​ണി​ക​ള്‍ തു​ട​ങ്ങി​യി​ട​ത്തു​ത​ന്നെ നി​ല്‍​ക്കു​ക​യാ​ണ്. ഇ​തി​നി​ട​യി​ല്‍ വീ​ണ്ടും കോ​വി​ഡ് നി​യ​ന്ത്ര​ണ​ങ്ങ​ളും ലോ​ക്ക് ഡൗ​ണും കൂ​ടി വ​ന്ന​തും പ്ര​തി​സ​ന്ധി​യാ​യി.

ഇ​പ്പോ​ള്‍ മ​ല​യോ​ര​മേ​ഖ​ല​യി​ല്‍ മി​ക്ക​ദി​വ​സ​ങ്ങ​ളി​ലും വേ​ന​ല്‍​മ​ഴ ഉ​ണ്ടാ​കു​ന്ന​തി​നാ​ല്‍ റോ​ഡി​ല്‍ മ​ണ്‍​പ​ണി ന​ട​ത്തി​യ ഭാ​ഗ​ത്തു​കൂ​ടി കാ​ല്‍​ന​ട​യാ​ത്ര പോ​ലും പ​റ്റാ​ത്ത സ്ഥി​തി​യാ​യി.

പാ​ര്‍​ശ്വ​ഭി​ത്തി​ക​ളു​ടെ നി​ര്‍​മാ​ണ​ത്തി​നാ​യി ഇ​റ​ക്കി​യ ക​രി​ങ്ക​ല്ലു​ക​ള്‍ റോ​ഡി​ല്‍​ത്ത​ന്നെ കി​ട​ക്കു​ന്ന​തും യാ​ത്ര​ക്കാ​ര്‍​ക്ക് ദു​രി​ത​മാ​കു​ന്നു. പ​ല​പ്പോ​ഴും ഇ​വ അ​പ​ക​ട​ങ്ങ​ള്‍​ക്കും വ​ഴി​യൊ​രു​ക്കു​ന്നു​ണ്ട്. ഈ ​റോ​ഡി​ല്‍ ത​ന്നെ കാ​സ​ര്‍​ഗോ​ഡ് വി​ക​സ​ന പാ​ക്കേ​ജി​ല്‍ ഉ​ള്‍​പ്പെ​ടു​ത്തി 3.60 കോ​ടി രു​പ ചെ​ല​വി​ല്‍ ഏ​ണി​ച്ചാ​ല്‍ തോ​ടി​നു കു​റു​കെ നി​ര്‍​മി​ക്കു​ന്ന പാ​ല​ത്തി​ന്‍റെ പ​ണി​യും എ​ങ്ങു​മെ​ത്തി​യി​ട്ടി​ല്ല. മ​ഴ ക​ന​ത്താ​ല്‍ തോ​ടി​ന് ഇ​രു​ക​ര​യി​ലു​മു​ള്ള​വ​ര്‍​ക്ക് മ​റു​ക​ര ക​ട​ക്കാ​ന്‍ സ​മാ​ന്ത​ര സം​വി​ധാ​ന​ങ്ങ​ള്‍ പോ​ലും ഒ​രു​ക്കി​യി​ട്ടു​മി​ല്ല.

യ​ഥാ​ര്‍​ഥ മ​ഴ​ക്കാ​ലം തു​ട​ങ്ങു​ന്ന​തി​നു മു​മ്പേ പാ​ര്‍​ശ്വ​ഭി​ത്തി​ക​ളു​ടെ​യും ക​ലു​ങ്കു​ക​ളു​ടെ​യും പ​ണി​ക​ളെ​ങ്കി​ലും പൂ​ര്‍​ത്തി​യാ​ക്കാ​ന്‍ ക​ഴി​ഞ്ഞി​ല്ലെ​ങ്കി​ല്‍ ഇ​തു​വ​രെ​യി​ട്ട മ​ണ്ണ് ഒ​ഴു​കി​പ്പോ​യി റോ​ഡ് കൂ​ടു​ത​ല്‍ താ​റു​മാ​റാ​കു​ന്ന​തി​നും ഇ​ട​യു​ണ്ട്. അ​ത് വ​ലി​യ സാ​മ്പ​ത്തി​ക​ന​ഷ്ട​വും ഉ​ണ്ടാ​ക്കും. ഇ​തു​വ​ഴി​യു​ള്ള ഗ​താ​ഗ​തം പൂ​ര്‍​ണ​മാ​യും ത​ട​സ​പ്പെ​ടാ​നി​ട​യാ​യാ​ല്‍ നി​ര​വ​ധി പ്ര​ദേ​ശ​ങ്ങ​ള്‍ ഒ​റ്റ​പ്പെ​ട്ടു​പോ​കാ​നും വ​ഴി​വ​യ്ക്കും.