ഡ്രൈ​വ​ര്‍​മാ​രു​ടെ വി​ശ​പ്പ​ക​റ്റാ​ന്‍ സി​വി​ല്‍ ഡി​ഫ​ന്‍​സ് സേ​ന
Tuesday, May 11, 2021 1:01 AM IST
പ​യ്യ​ന്നൂ​ര്‍: ഹോ​ട്ട​ലു​ക​ള്‍ അ​ട​യ്ച്ച​തോ​ടെ ഭ​ക്ഷ​ണം കി​ട്ടാ​തെ വി​ഷ​മി​ക്കു​ന്ന ദീ​ര്‍​ഘ​ദൂ​ര ഡ്രൈ​വ​ര്‍​മാ​രു​ടെ വി​ശ​പ്പി​ന്‍റെ വി​ളി കേ​ള്‍​ക്കു​ക​യാ​ണ് പ​യ്യ​ന്നൂ​ര്‍ ഫ​യ​ര്‍ സ്‌​റ്റേ​ഷ​ന്‍ പ​രി​ധി​യി​ലെ സി​വി​ല്‍ ഡി​ഫ​ന്‍​സ് സേ​നാം​ഗ​ങ്ങ​ള്‍. ഇ​വ​ര്‍ ത​ന്നെ പാ​ച​കം ചെ​യ്ത് ത​യാ​റാ​ക്കി​യ ഭ​ക്ഷ​ണ​പൊ​തി​ക​ള്‍ പെ​രു​മ്പ ദേ​ശീ​യ​പാ​ത​യി​ല്‍ വ​ച്ചാ​ണ് ഡ്രൈ​വ​ര്‍​മാ​ര്‍​ക്കാ​യി വി​ത​ര​ണം ചെ​യ്ത​ത്.
ലോ​ക് ഡൗ​ണ്‍ മൂ​ലം ഹോ​ട്ട​ലു​ക​ളും ആ​ഹാ​ര സാ​ധ​ന​ങ്ങ​ള്‍ വി​ല്‍​ക്കു​ന്ന ക​ട​ക​ളും നേ​ര​ത്തേ അ​ട​യ്്ച്ച​തി​നാ​ല്‍ ദു​രി​ത​ത്തി​ലാ​യ​ത് ദീ​ര്‍​ഘ ദൂ​ര ഡ്രൈ​വ​ര്‍​മാ​രാ​ണ്. ഹോ​ട്ട​ലു​ക​ളി​ല്‍ പാ​ര്‍​സ​ല്‍ സ​ര്‍​വീ​സ് അ​നു​വ​ദി​ച്ചി​ട്ടു​ണ്ടെ​ങ്കി​ലും ഇ​തി​ലൂ​ടെ തൊ​ഴി​ലാ​ളി​ക​ളു​ടെ കൂ​ലി​പോ​ലും ക​ണ്ടെ​ത്താ​നാ​വി​ല്ല. ഇ​തോ​ടെ ഹോ​ട്ട​ലു​ക​ളും റ​സ്‌​റ്റോ​റ​ന്റു​ക​ളും അ​ട​ഞ്ഞു​കി​ട​ക്കു​ക​യാ​ണ്. ഇ​തോ​ടെ​യാ​ണ് ദീ​ര്‍​ഘ​ദൂ​ര ഡ്രൈ​വ​ര്‍​മാ​ര്‍​ക്ക് ഭ​ക്ഷ​ണം ല​ഭി​ക്കാ​ന്‍ വ​ഴി​യി​ല്ലാ​താ​യ​ത്.
ഇ​ക്കാ​ര്യം ശ്ര​ദ്ധ​യി​ല്‍​പെ​ട്ട​തോ​ടെ ഭ​ക്ഷ​ണം കി​ട്ടാ​തെ ബു​ദ്ധി​മു​ട്ടു​ന്ന ഡ്രൈ​വ​ര്‍​മാ​രെ സ​ഹാ​യി​ക്കാ​ന്‍ പ​യ്യ​ന്നൂ​ര്‍ സി​വി​ല്‍ ഡി​ഫ​ന്‍​സ് സേ​നാം​ഗ​ങ്ങ​ള്‍ തീ​രു​മാ​നി​ക്കു​ക​യാ​യി​രു​ന്നു.