വാ​ക്‌​സി​നേ​ഷ​ന് ആൾക്കൂട്ടം
Tuesday, May 11, 2021 1:03 AM IST
കാ​സ​ര്‍​ഗോ​ഡ്: ഓ​ണ്‍​ലൈ​നാ​യി ര​ജി​സ്റ്റ​ര്‍ ചെ​യ്ത​വ​ര്‍​ക്കു​ള്ള വാ​ക്‌​സി​ന്‍ വി​ത​ര​ണം കൂ​ടി തി​ങ്ക​ളാ​ഴ്ച ആ​രം​ഭി​ച്ച​തോ​ടെ ജി​ല്ല​യി​ലെ വാ​ക്‌​സി​നേ​ഷ​ന്‍ കേ​ന്ദ്ര​ങ്ങ​ളി​ല്‍ ക​ന​ത്ത തി​ര​ക്ക്. അ​തി​രാ​വി​ലെ മു​ത​ല്‍ എ​ത്തി​യ ആ​ളു​ക​ളെ നി​യ​ന്ത്രി​ക്കാ​ന്‍ ക​ഴി​യാ​തെ വ​ന്ന​തോ​ടെ പ​ല​യി​ട​ങ്ങ​ളി​ലും കോ​വി​ഡ് മാ​ന​ദ​ണ്ഡ​ങ്ങ​ള്‍ കാ​റ്റി​ല്‍ പ​റ​ന്നു.
കാ​സ​ര്‍​ഗോ​ഡ് ന​ഗ​ര​സ​ഭാ കോ​ണ്‍​ഫ​റ​ന്‍​സ് ഹാ​ളി​ല്‍ ഒ​രു​ക്കി​യ വാ​ക്‌​സി​നേ​ഷ​ന്‍ കേ​ന്ദ്ര​ത്തി​ല്‍ രാ​വി​ലെ ആ​റു മു​ത​ല്‍ ത​ന്നെ ആ​ളു​ക​ള്‍ എ​ത്തി​ത്തു​ട​ങ്ങി​യി​രു​ന്നു. എ​ട്ടി​നാ​ണ് വാ​ക്‌​സി​നേ​ഷ​ന്‍ ആ​രം​ഭി​ച്ച​ത്. ആ​ദ്യ​ഡോ​സി​നാ​യി ഓ​ണ്‍​ലൈ​നി​ല്‍ ബു​ക്ക് ചെ​യ്ത 200 പേ​ര്‍​ക്കും ര​ണ്ടാം ഡോ​സ് സ്വീ​ക​രി​ക്കാ​നെ​ത്തി​യ 250 പേ​ര്‍​ക്കു​മാ​ണ് ടോ​ക്ക​ണ്‍ അ​നു​വ​ദി​ച്ച​ത്. ഓ​ണ്‍​ലൈ​നി​ല്‍ ബു​ക്ക് ചെ​യ്ത മു​ന്നൂ​റോ​ളം പേ​ര്‍ എ​ത്തി​യി​രു​ന്നെ​ങ്കി​ലും മ​റ്റു​ള്ള​വ​ര്‍​ക്ക് മ​ട​ങ്ങി​പ്പോ​കേ​ണ്ടി​വ​ന്നു. ഉ​ദു​മ എ​ഫ്എ​ച്ച്‌​സി​യി​ല്‍ നാ​നൂ​റോ​ളം പേ​രാ​ണ് വാ​ക്‌​സി​നെ​ടു​ക്കാ​ന്‍ എ​ത്തി​യ​ത്.
ചെ​റു​വ​ത്തൂ​ര്‍ സി​എ​ച്ച്‌​സി​യി​ലെ വാ​ക്‌​സി​നേ​ഷ​ന്‍ കേ​ന്ദ്ര​ത്തി​ല്‍ തി​ര​ക്കൊ​ഴി​വാ​ക്കാ​ന്‍ ഏ​ര്‍​പ്പെ​ടു​ത്തി​യ സം​വി​ധാ​നം ഏ​റെ​ക്കു​റെ ഫ​ലം​ക​ണ്ടു. ഇ​ന്ന​ലെ മു​ത​ല്‍ ഓ​ണ്‍​ലൈ​നാ​യി ബു​ക്ക് ചെ​യ്ത​വ​ര്‍​ക്കു കൂ​ടി വാ​ക്‌​സി​ന്‍ ന​ല്‍​കി​ത്തു​ട​ങ്ങി​യ​തോ​ടെ ആ​ളു​ക​ളു​ടെ നി​ര ചെ​റു​വ​ത്തൂ​ര്‍ പോ​സ്റ്റ് ഓ​ഫീ​സ് കെ​ട്ടി​ടം വ​രെ നീ​ണ്ടി​രു​ന്നു. എ​ന്നാ​ല്‍ ആ​രോ​ഗ്യ പ്ര​വ​ര്‍​ത്ത​ക​രും ത​ദ്ദേ​ശ സ്ഥാ​പ​ന പ്ര​തി​നി​ധി​ക​ളും പോ​ലീ​സു​മു​ള്‍​പ്പെ​ടെ ഒ​ത്തൊ​രു​മ​യോ​ടെ പ്ര​വ​ര്‍​ത്തി​ച്ച​പ്പോ​ള്‍ പെ​ട്ടെ​ന്നു​ത​ന്നെ വ​രി​യു​ടെ നീ​ളം കു​റ​യ്ക്കാ​നാ​യി. ആ​ശാ വ​ര്‍​ക്ക​ര്‍​മാ​ര്‍ ന​ല്‍​കു​ന്ന ടോ​ക്ക​ണ്‍ പ്ര​കാ​രം ഒ​രു വാ​ര്‍​ഡി​ല്‍ നി​ന്നും 10 പേ​ര്‍ വീ​തം വാ​ക്‌​സി​നേ​ഷ​ന് എ​ത്താ​നാ​ണ് സം​വി​ധാ​ന​മേ​ര്‍​പ്പെ​ടു​ത്തി​യ​തെ​ന്നും ഇ​ത് ഫ​ലം ക​ണ്ട​താ​യും സെ​ക്ട​റ​ല്‍ മ​ജി​സ്‌​ട്രേ​റ്റ് വ​ല്‍​സ​ന്‍ പി​ലി​ക്കോ​ട് പ​റ​ഞ്ഞു.
എ​ന്നാ​ല്‍ സി​എ​ച്ച്‌​സി​യി​ല്‍ എ​ത്തി​ച്ച വാ​ക്‌​സി​ന്‍റെ അ​ള​വ് കു​റ​വാ​യി​രു​ന്നു. സെ​ക്ക​ന്‍​ഡ് ഡോ​സ് ന​ല്‍​കാ​നാ​യി 500 ഡോ​സ് മ​രു​ന്ന് മാ​ത്ര​മാ​ണ് കി​ട്ടി​യ​തെ​ന്ന് മെ​ഡി​ക്ക​ല്‍ ഓ​ഫീ​സ​ര്‍ ഡോ. ​ഡി.​ജി. ര​മേ​ഷ് പ​റ​ഞ്ഞു. ആ​രോ​ഗ്യ പ്ര​വ​ര്‍​ത്ത​ക​ര്‍ ര​ണ്ട് ടീ​മു​ക​ളാ​യി വാ​ക്‌​സി​നേ​ഷ​ന്‍ ന​ട​ത്തി​യ​തും തി​ര​ക്ക് കു​റ​യ്ക്കാ​ന്‍ സ​ഹാ​യ​ക​മാ​യി.